Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയറാമും പൃഥ്വിയും വന്നവഴി മറന്നവർ; പൃഥ്വിയുടെ ആദ്യ സിനിമ നന്ദനം അല്ല; താരങ്ങൾക്കെതിരെ വിമർശനവുമായി രാജസേനൻ വീണ്ടും

ജയറാമും പൃഥ്വിയും വന്നവഴി മറന്നവർ; പൃഥ്വിയുടെ ആദ്യ സിനിമ നന്ദനം അല്ല; താരങ്ങൾക്കെതിരെ വിമർശനവുമായി രാജസേനൻ വീണ്ടും

രു കാലത്ത് മികച്ച ഹിറ്റുകളുമായി സിനിമാ ലോകത്ത് നിറഞ്ഞ്  നിന്ന സംവിധായകൻ ആണ്  രാജസേനൻ. അതുപോലെ തന്നെ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമകളായിരുന്നു ജയറാം  രാജസേനൻ കൂട്ടുകെട്ടിൽ പിറന്ന പല കഥകളും. എന്നാൽ പിന്നീട് രാജസേനന്റെ മാർക്കറ്റ് താഴുന്ന കാഴ്‌ച്ചയും പ്രേക്ഷകർ കണ്ടു. സിനിമ ചെയ്യാതായതോടെ രാജസേനൻ ഇവന്റ് മാനേജ്‌മെന്റ് ബിസിനസിലേക്ക് തിരിഞ്ഞതും വാർത്തയായിരുന്നു.

ജയറാമും ന്യൂജനറേഷൻ താരങ്ങളും തനിക്ക് ഡേറ്റ് നല്കുന്നില്ലെന്ന പരാതി മുമ്പ് പറഞ്ഞിട്ടുള്ള സംവിധായകൻ വീണ്ടും താരങ്ങൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അതേ പോലെ തന്നെ ജയറാമുമായുള്ള സൗഹൃദം വഴിപിരിയാനുള്ള കാരണവും വ്യക്തമാക്കുന്നു. കേരള കൗമുദുക്ക് നല്കിയ ഇന്റർവ്യൂവിലാണ് ജയറാം വന്നവഴി മറന്നുവെന്ന തരത്തിൽ സംവിധായകൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തന്റെ ഭാഗ്യ നായകനായിരുന്ന ജയറാം തന്നെ അവഗണിക്കുന്നുവെന്നാണ് രാജസേനൻ പറയുന്നത്. മേലേപ്പറമ്പിപിൽ ആൺവീട്, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ തുടങ്ങിയ സിനിമകളിൽ അഭിനയിക്കുമ്പോൾ ജയറാം എന്ന നടന് ഒരു ഡിമാൻഡും ഉണ്ടായിരുന്നില്ല. ജയറാമിന് ഡിമാൻഡ് ഉണ്ടാക്കിക്കൊടുത്തത് എന്റെ സിനിമകളാണ്.  രാജസേനൻ സംവിധാനം ചെയ്ത 16 ചിത്രങ്ങളിൽ ജയറാമായിരുന്നു നായകൻ. 14 എണ്ണവും ഹിറ്റായിരുന്നു. എന്നാൽ പിന്നീട് തനിക്ക് ഡേറ്റ് തരാൻ ജയറാം താൽപര്യപ്പെട്ടില്ല. ഒരു വർഷം മുൻപു വരെ താൻ ജയറാമുമായി ഫോണിൽ സംസാരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ആ ബന്ധവും അവസാനിപ്പിച്ചുവെന്നും രാജസേനൻ പറയുന്നു.

കൂടാതെ ന്യൂജനറേഷൻ താരങ്ങളായ പൃഥ്വിരാജും ഫഹദ് ഫാസിലും തന്നെ അവഗണിച്ചുവെന്നും രാജസേനൻ പറയുന്നു.  ഫഹദും പൃഥ്വിയും മോശക്കാരല്ല, ഇവരും ഡേറ്റിനായി സമീപിച്ചപ്പോൾ താല്പര്യം കാട്ടിയില്ല. പൃഥ്വി താൻ സംവിധാനം ചെയ്ത ' നക്ഷത്ര ക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. എന്നാൽ, തന്റെ ചിത്രം റിലീസ് ചെയ്ത് ആറ് മാസം കഴിഞ്ഞ് പുറത്തിറങ്ങിയ 'നന്ദനം' ആണ് തന്റെ ആദ്യ ചിത്രമെന്നാണ് താരം പറയുന്നത്. ഒരു അഭിമുഖത്തിൽ പോലും തന്റെ ചിത്രത്തെ കുറിച്ച് പരാമർശിച്ചിട്ടില്ല എന്നും രാജസേനൻ പരാതിപ്പെടുന്നു.

1984 ൽ 'പാവം ക്രൂരൻ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് രാജസേനൻ സിനിമാ സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. പിന്നീടിങ്ങോട്ട് 2002 വരെ രാജസേനൻ യുഗമായിരുന്നു. കടിഞ്ഞൂൽ കല്യാണം, അയലത്തെ അദ്ദേഹം, മേലെ പറമ്പിലെ ആൺവീട്, സിഐഡി ഉണ്ണി കൃഷ്ണൻ ബിഎ ബിഎസഡ്, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി, സ്വപ്ന ലോകത്തെ ബാല ഭാസ്‌കരൻ, കൊട്ടാരം വീട്ടിലെ അപ്പുക്കുട്ടൻ, ഞങ്ങൾ സന്തുഷ്ടരാണ്, മലയാളി മാമന് വണക്കം എന്നിവയെല്ലാം രാജസേനൻ ജയറാ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റുകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP