Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹർത്താലിൽ ഒഴിഞ്ഞ റോഡിലൂടെ സൈക്കിൾ ചവിട്ടി ജയറാം; താരത്തെയും 16 ഗിയറുള്ള സൈക്കിളും കാണാൻ കാൽനടക്കാർ: തലസ്ഥാനം ഇന്നലെ ഹർത്താൽ ആഘോഷിച്ചത് ഇങ്ങനെ

ഹർത്താലിൽ ഒഴിഞ്ഞ  റോഡിലൂടെ സൈക്കിൾ ചവിട്ടി ജയറാം; താരത്തെയും 16 ഗിയറുള്ള സൈക്കിളും കാണാൻ  കാൽനടക്കാർ: തലസ്ഥാനം ഇന്നലെ ഹർത്താൽ ആഘോഷിച്ചത് ഇങ്ങനെ

തിരുവനന്തപുരം: ഹർത്താൽ ആണെങ്കിലും ബന്ദാണെങ്കിലും തന്റെ ശീലമായ സൈക്കിൾ സവാരി ഒഴിവാക്കാൻ ജയറാമിന് ആകില്ല. തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനെത്തിയ ജയറാം ഹർത്താൽ ദിനത്തിൽ രാവിലെ സൈക്കിളുമായി പതിവു വ്യായാമത്തിന് ഇറങ്ങി.

ഹർത്താലിനെ തുടർന്ന് ഷൂട്ടിങ് മാറ്റിവച്ചെങ്കിലും തന്റെ പതിവു വ്യായാമം മുടക്കാൻ ജയറാം ഒരുക്കമായിരുന്നില്ല. വഴുതക്കാട് താജ് വിവാന്തയിലാണ് ജയറാം താമസിച്ചത്. അവിടെ നിന്നു രാവിലെ സവാരി ആരംഭിച്ച ജയറാം ചാല, പത്മനാഭസ്വാമി ക്ഷേത്രം വഴി സെക്രട്ടേറിയറ്റിനു മുന്നിലെത്തി. പിന്നീട് തമ്പാനൂർ, ബേക്കറി ജങ്ഷൻ വഴി ഹോട്ടലിൽ മടങ്ങിയെത്തി.

അമേരിക്കയിൽ നിർമ്മിച്ച ട്രക്ക് എന്ന 18 ഗിയറുള്ള സൈക്കിളാണ് ജയറാം ഉപയോഗിക്കുന്നത്. 40 കിലോമീറ്റർ വേഗത്തിൽ ഈ സൈക്കിളിൽ സഞ്ചരിക്കാം. ജയറാം എവിടെ ഷൂട്ടിങ്ങിനു പോയാലും ഈ സൈക്കിളും ഒപ്പം കരുതും. തലസ്ഥാനത്തു 'തിങ്കൾ മുതൽ വെള്ളി വരെ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് താരം എത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും പുലർച്ചെ നഗരത്തിലൂടെ സൈക്കിൾ ചവിട്ടാറുണ്ടെങ്കിലും ഹെൽമറ്റ് വച്ചിരിക്കുന്നതിനാൽ ആരും തിരിച്ചറിയാറില്ല.

കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിൽ താമസിക്കുമ്പോൾ സൈക്കിൾ സവാരിക്കു കൂട്ട് നടൻ മമ്മൂട്ടിയാണ്. പുലർച്ചെ നാലിന് എഴുന്നേറ്റു കാറിൽ സൈക്കിളുമായി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലെത്തും. സൈക്കിളിൽ ഒരു റൗണ്ട് അടിക്കുമ്പോഴേക്കും മമ്മൂട്ടിയും സൈക്കിളുമായി ഇറങ്ങും. ഒപ്പം തങ്ങളുടെ സൈക്കിളുമായി മേക്കപ്പ്മാൻ ജോർജ്, ട്രെയ്‌നർ സുനിൽ എന്നിവരുമെത്തും. ദിവസം 25 കിലോമീറ്ററാണ് ഇവർ സൈക്കിളിൽ സഞ്ചരിക്കുക. കണക്ക്. ഓരോ ദിവസത്തെയും റൂട്ട്, കലോറി ഇതിന്റെയെല്ലാം വിവരം മമ്മൂട്ടിയുടെ മൊബൈൽ ആപ്പിലുണ്ട്. റോഡിൽ തിരക്കാകും മുമ്പേ ഏഴു മണിയോടെ തിരിച്ചെത്തും.

ചെന്നൈയിലാകുമ്പോൾ അവിടത്തെ റേസ് കോഴ്‌സ് ഗ്രൗണ്ടിനു ചുറ്റുമാണു ജയറാമിന്റെ സൈക്കിൾ സവാരി. പുലർച്ചെ അഞ്ചിന് ഇറങ്ങും. ഗ്രൗണ്ട് ഒന്നു വലംവയ്ക്കുമ്പോൾ രണ്ടു കിലോമീറ്ററാകും. ഇങ്ങനെ 12 റൗണ്ട് എങ്കിലും ദിവസവും ചവിട്ടും. കൊച്ചിയിൽ തങ്ങൾ സൈക്കിൾ ചവിട്ടുമ്പോൾ വലിയ ലോറികൾ സമീപത്തു കൂടി പാഞ്ഞു പോകാറുണ്ട്. വിദേശ രാജ്യങ്ങളിലേതു പോലെ കേരളത്തിലും സൈക്കിൾ യാത്രയ്ക്കായി പ്രത്യേക ട്രാക്ക് നിർമ്മിക്കണമെന്നു മന്ത്രി എം കെ. മുനീറിനോടു ജയറാം ആവശ്യപ്പെട്ടിരുന്നു.

എന്തായാലും ഹർത്താൽ ദിനത്തിൽ തിരുവനന്തപുരത്തെ സൈക്കിൾ യാത്ര ഏറെ ആസ്വദിച്ചുവെന്നു തന്നെ ജയറാം പറയുന്നു. ഹർത്താൽമൂലം റോഡുകൾ വിജനമായതിനാൽ സൈക്കിൾ ആസ്വദിച്ചു ചവിട്ടാനായെന്നാണു ജയറാം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP