Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാളിദാസൻ എന്ന പേര് കിട്ടിയത് മൂകാംബിക ക്ഷേത്ര ദർശനത്തിനിടയിൽ; മലയാളത്തിലേക്ക് നായകനായി ചുവടുവയ്ക്കുന്ന മകന്റെ വിശേഷങ്ങളുമായി ജയറാം

കാളിദാസൻ എന്ന പേര് കിട്ടിയത് മൂകാംബിക ക്ഷേത്ര ദർശനത്തിനിടയിൽ; മലയാളത്തിലേക്ക് നായകനായി ചുവടുവയ്ക്കുന്ന മകന്റെ വിശേഷങ്ങളുമായി ജയറാം

ലയാളത്തിൽ ബാലനടനായി എത്തി ഇപ്പോൾ നായകനായി തിരിച്ചുവരവിനൊരുങ്ങുകയാണ് നടൻ ജയറാമിന്റെ മകൻ കാളിദാസൻ. ബാലനടനായി എത്തിയ കാളിദാസനെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോൾ എബ്രിഡ് ഷൈൻ ചിത്ത്രതിലൂടെ നായകനായി വീണ്ടും മലയാളികൾക്ക് മുന്നിലേക്ക് എത്താനൊരുങ്ങുകയാണ് കാളിദാസൻ. മകന്റെ തിരിച്ചുവരവിൽ സന്തോഷിക്കുന്ന നടൻ ജയറാം മകൻ ജനിച്ചതിന്റെ ഓർമ്മകളും പേരിട്ടതിന് പിന്നിലെ കഥയും അടുത്തിടെ വനിതയ്ക്ക് നല്കിയ അഭിമുഖത്തിൽ പങ്ക് വച്ചു.

ജയറാം മകന് കാളിദാസൻ എന്നു പേരിടാൻ തീരുമാനിച്ചത് മൂകാംബിക ക്ഷേത്രത്തിൽ വച്ചാണെന്ന് നടൻ പറഞ്ഞു.ആദ്യത്തെ കൺമണിയെ ജയറാമും പാർവതിയു കാത്തിരിക്കുന്ന സമയം. ആ സമയം ജയറാം ദർശനത്തിന് മൂകാംബിക ക്ഷേത്രത്തിൽ എത്തി. പ്രദിക്ഷണ വഴിയിൽ ഒരു കൊച്ചുപയ്യൻ ദേവിയുടെ വിഗ്രഹം തലയിലേറ്റി ക്ഷേത്രം വലം വയ്ക്കുകയാണ്. വെളുത്തു തുടുത്ത് ഒരു ഉണ്ട പയ്യൻ. ആ കുട്ടി തന്ത്രിമാരായ അഡിഗ കുടുംബത്തിലെ അംഗമായിരുന്നു. അവൻ രണ്ട് കാതുകളിലും വൈര്യക്കമ്മലിട്ടി ട്ടുണ്ടായിരുന്നു. എല്ലാവരും അവന്റ വരവു കണ്ട് അസുയയോടെ നോക്കുന്നു. അരികിൽ എത്തിയപ്പോൾ ജയറാം അവനോട് പേരു ചോദിച്ചു. ഒരു കുസൃതിചിരിയോടെ അവൻ പേരു പറഞ്ഞു കാളിദാസൻ.

ആൾക്കുട്ടത്തിലൂടെയുള്ള അവന്റെ നടപ്പും നോക്കി ജയറാം നിന്നു. എന്നിട്ട് അടുത്ത ദിവസം പാർവതിയോടു പറഞ്ഞു നമുക്ക് ഉണ്ടാവുന്നത് ആൺകുട്ടിയാണെങ്കിൽ അവന് കാളിദാസൻ എന്നു പേരിടണം. അതാണ് കാളിദാസൻ എന്ന പേരുവന്ന വഴിയെന്ന് നടൻ വെളിപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP