Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുലിമുരുകൻ ടീം ഇനി ഒന്നിക്കുന്നത് ജയറാമിന് വേണ്ടിയോ? വൈശാഖ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിന് തിരക്കഥയൊരുക്കാൻ ഉദയ്കൃഷ്ണ

പുലിമുരുകൻ ടീം ഇനി ഒന്നിക്കുന്നത് ജയറാമിന് വേണ്ടിയോ? വൈശാഖ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിന് തിരക്കഥയൊരുക്കാൻ ഉദയ്കൃഷ്ണ

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനും ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകനാകുമെന്നാണ് പുതിയ റിപ്പോർട്ട്. വൈശാഖിന്റെ അടുത്ത ചിത്രത്തെ പറ്റിയും നായകനെ പറ്റിയും ഇതിനോടകം നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ജയറാമിനെ നായകനാക്കി പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത.

പുലിമുരുകന് തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണയാണ് പുതിയ സിനിമയുടെയും രചന നിർവഹിക്കുന്നത്.ഗോകുലം മൂവീസ് ആണ് സിനിമ നിർമ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ഒരുക്കങ്ങൾ സംവിധായകനും തിരക്കഥാകൃത്തും ആരംഭിച്ചു കഴിഞ്ഞു എന്നാണ് ചില വൃത്തങ്ങൾ പറയുന്നത്.ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നും സൂചനയുണ്ട്.

അതേസമയം ഈ വർഷം നൂറു കോടി ക്ലബിൽ കയറിയ മൂന്നു ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. കബാലി, തെരി എന്നിവയാണ് മറ്റു ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP