Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓസ്‌കർ ജേതാവ് ജെനിഫർ ലോറൻസ് വിവാഹിതയാകുന്നു; വരൻ കാമുകനായ കുക്ക് മറോണി; വിവാഹിതയാകുന്നത് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരം

ഓസ്‌കർ ജേതാവ് ജെനിഫർ ലോറൻസ് വിവാഹിതയാകുന്നു; വരൻ കാമുകനായ കുക്ക് മറോണി; വിവാഹിതയാകുന്നത് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരം

മറുനാടൻ ഡെസ്‌ക്‌

സ്‌കർ ജേതാവായ, നടി ജെന്നിഫർ ലോറൻസ് വിവാഹിതയാകുന്നു. കാമുകനായ കുക്ക് മറോണിയാണ് വരൻ.ഒമ്പത് മാസത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നത്. ജെന്നിഫർ ലോറൻസിന്റെയും കുക്ക് മറോണിയുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി സുഹൃത്തുക്കളാണ് വ്യക്തമാക്കിയത്. വിവാഹം ഉടൻ നടക്കുമെന്നും സുഹൃത്തുക്കൾ പറയുന്നു.

2012 ൽ പുറത്തിറങ്ങിയ സിൽവർ ലൈനിങ്‌സ് പ്ലേ ബുക്ക് എന്ന ചിത്രമാണ് ജെന്നിഫർ ലോറൻസിനെ ഓസ്‌കറിന് അർഹയാക്കിയത്. ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളുമാണ് ജെന്നിഫർ ലോറൻസ്. കുക്ക് മറോണിക്കു മുന്നേ സംവിധായകൻ ഡാരെൻ അറോണോഫ്‌സ്‌കിയുമായി ജെന്നിഫർ ലോറൻസ് പ്രണയത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP