Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിമ്മിലെ വർക്കൗട്ടിനിടെ ബെല്ലി ഡാൻസുമായി ജാൻവി കപൂർ; വെള്ളനിറത്തിലുള്ള ഷോട്ട്‌സും പിങ്ക് ടോപ്പും ധരിച്ച് ഗ്ലാമറസ് ലുക്കിലുള്ള താരപുത്രിയുടെ പുതിയ വീഡിയോയും വൈറലാക്കി മാറ്റി ആരാധകർ

ജിമ്മിലെ വർക്കൗട്ടിനിടെ ബെല്ലി ഡാൻസുമായി ജാൻവി കപൂർ; വെള്ളനിറത്തിലുള്ള ഷോട്ട്‌സും പിങ്ക് ടോപ്പും ധരിച്ച് ഗ്ലാമറസ് ലുക്കിലുള്ള താരപുത്രിയുടെ പുതിയ വീഡിയോയും വൈറലാക്കി മാറ്റി ആരാധകർ

ബോളിവുഡിൽ ഉദിച്ചു വരുന്ന താരമാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെ മകൾ ആയതുകൊണ്ട് തന്നെ സിനിമയിലെത്തുന്നതിന് മുൻപ് തന്നെ നിരവധി ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം എപ്പോഴും സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു ബെല്ലി ഡാൻസ് വീഡിയോ ആണ് വൈറലാകുന്നത്

തന്റെ വസ്ത്രധാരണകൊണ്ട് എന്നും വ്യത്യസ്തയായിരിക്കുന്ന നടി ജിമ്മിൽ വർ്ക്കൗട്ട് ചെയ്യുന്നതിനിടെ ബെല്ലി ഡാൻസിന് ചുവടുവയ്ക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.വ്യായാമത്തിനായി ജിമ്മിൽ മണിക്കൂറോളമാണ് ജാൻവി ചെലവഴിക്കാറുള്ളത്. ജാൻവി ജിമ്മിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരാറുണ്ടെങ്കിലും ജിമ്മിനുള്ളിലെ ജാൻവിയുടെ ദൃശ്യങ്ങൾ വളരെ വിരളമായി മാത്രമേ പുറത്തുവന്നിട്ടുള്ളു. ഷൂസ് ധരിക്കാതെ തറയിൽനിന്നുകൊണ്ട് വളരെ ആസ്വദിച്ചാണ് ജാൻവി ബെല്ലി ഡാൻസ് ചെയ്യുന്നത്. വെള്ളനിറത്തിലുള്ള ഷോട്ട്‌സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാൻവി ചുവടുവയ്ക്കുന്നത്.

ആദ്യ ചിത്രമായ ദഡക്കിന്റെ ഗംഭീര വിജയത്തോടെ സിനിമയിൽ സജീവമായ ജാൻവിക്ക് കൈനിറയെ ചിത്രങ്ങളാണ് ലഭിക്കുന്നത്. രാജ്കുമാർ റാവു നായകനായെത്തുന്ന 'റൂഹിഅഫ്‌സ' ആണ് ജാൻവിയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ഹർദ്ദിക് മോഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഡബിൾ റോളിലാണ് ജാൻവി എത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP