Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി ജിയാ ഖാന്റെ മരണത്തിൽ കാമുകൻ സൂരജ് പഞ്ചോലിക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല; ആത്മഹത്യ തന്നെയെന്ന് ഉറച്ച് സിബിഐ; അന്വേഷണത്തിലെ പാകപ്പിഴകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടൻ അമ്മ റൂബിയ്യക്ക് സമയം അനുവദിച്ച് കോടതി

നടി ജിയാ ഖാന്റെ മരണത്തിൽ കാമുകൻ സൂരജ് പഞ്ചോലിക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല; ആത്മഹത്യ തന്നെയെന്ന് ഉറച്ച് സിബിഐ; അന്വേഷണത്തിലെ പാകപ്പിഴകൾ  ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടൻ അമ്മ റൂബിയ്യക്ക് സമയം അനുവദിച്ച് കോടതി

ടി ജിയാ ഖാന്റെ മരണം ആത്മഹത്യ ആണെന്ന നിലപാടിൽ ഉറച്ച് സിബിഐ അന്വേഷണ സംഘം. ജിയയുടെ മരണം കൊലപാതകമാണെന്നും കേസ് പ്രത്യേക സംഘം അന്വേഷിക്കണ മെന്നുംചൂണ്ടിക്കാട്ടി അമ്മ റൂബിയ ഖാൻ സമർപ്പിച്ച ഹർജി പരിഗണിക്കവെ മുംബൈ ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, സംഭവത്തിൽ പൊലീസും സിബിഐയും നടത്തിയ അന്വേഷണത്തിൽ അപാകതകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ കോടതി റൂബിയ ഖാനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പട്ടിക തയ്യാറാക്കി ഈ മാസം 23 ന് സമർപ്പിക്കാനാണ് ജസ്റ്റിസ് നരേഷ് പാട്ടിൽ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണത്തിലെ അപാകതകൾ, സിബിഐ അന്വേഷണത്തിലെ അപാകതകൾ, അന്വേഷണ സംഘം വിട്ടുപോയ കാര്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് പട്ടികയായി നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

2013 ജൂൺ മൂന്നിന് ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് ജിയയെ കണ്ടെത്തിയത്. ജിയയുടെ റൂമിൽ മറ്റാരും അതിക്രമിച്ച് കടന്നിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. ആത്മഹത്യ തന്നെയെന്ന് സ്ഥിതീകരിച്ചിരുന്നെങ്കിലും മകളെ കാമുകൻ സൂരജ് പഞ്ചോലി
കൊലപ്പെടുത്തിയതാണെന്ന ജിയയുടെ അമ്മയുടെ പരാതിയിലാണ് 2015ൽ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.

ജിയയുടെ മുറിയിൽ നിന്ന് ലഭിച്ച കുറിപ്പുകളിൽ സൂരജിനെതിരെ തെളിവുകളുണ്ടായിരു ന്നെങ്കിലും അവയൊന്നും ആത്മഹത്യ കുറിപ്പുകളല്ലായിരുന്നു. ഗർഭിണിയായിരുന്ന ജിയയെ സൂരജ് നിർബന്ധിത ഗർഭഛിത്രത്തിന് വിധേയമാക്കിയതായിരുന്നു സംശയങ്ങൾ കൂട്ടാൻ കാരണം. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ കടുത്ത മാനസിക സമ്മർദ്ധത്തിന് അടിമയായിരുന്ന ജിയ ആത്മഹത്യ ചെയ്യ്തത് തന്നെയെന്ന് സ്ഥിതീകരിക്കുകയായിരുന്നു.

ജിയാഖാനും സുഹൃത്ത് സൂരജ് പഞ്ചോളിയും തമ്മിൽ കൈമാറിയ മൊബൈൽ സന്ദേശങ്ങൾ പരിശോധിക്കാഞ്ഞത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് റൂബിയയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ഇതൊന്നും മതിയായ തെളിവുകളായി കണ്ടെത്തിയില്ല. ജിയയുടെ കഴുത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ പാട് ഉണ്ടായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും ഇതും അന്വേഷണ സംഘം പരിഗണിച്ചില്ലെന്നും റൂബിയയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

സംഭവത്തിന് ശേഷം ഒരാഴ്ചയ്ക്ക് ശേഷം ജിയയുടെ ആൺ സുഹൃത്തും നടനുമായ സൂരജ് പഞ്ചോളിയെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് 2013 ജൂലൈ രണ്ടിന് മുംബൈ ഹൈക്കോടതി സൂരജിന് ജാമ്യം അനുവദിച്ചിരുന്നു.എന്നാൽ സൂരജിനെതിരെ പ്രരണാകുറ്റമല്ല കൊലപാതകക്കുറ്റം തന്നെ ചുമത്തണമെന്ന് റൂബിയ ഖാന്റെ ആവശ്യം. എന്നാൽ കേസ് അന്വേഷിച്ച പൊലീസും സിബിഐയും ജിയാ ഖാൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന നിഗമനത്തിൽ എത്തുകയായിരുന്നു.

ലണ്ടനിൽ 1988 ഫെബ്രുവരി 20ന് ആയിരുന്നു ജിയയുടെ ജനനം. ബോളിവുഡ് നടിയായിരുന്ന റാബിയയുടെ മകളായ ജിയ പതിനെട്ടാം വയസ്സിൽ വെള്ളിത്തിരയിൽ അരങ്ങേറി. നഫീസ എന്ന ജിയയുടെ അരങ്ങേറ്റം സ്വപ്നതുല്യമായിരുന്നു. അമിതാഭ് ബച്ചനെ പ്രധാനകഥാപാത്രമാക്കി രാം ഗോപാൽ വർമ്മ ഒരുക്കിയ നിശബ്ദിൽ ആയിരുന്നു ആദ്യമായി ജിയ വേഷമിട്ടത്. ഒരു ഗാനവും ചിത്രത്തിനായി ജിയ ആലപിച്ചിരുന്നു. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ജിയയ്ക്ക് ഫിലിം ഫെയർ അവാർഡ് നോമിനേഷൻ ലഭിച്ചു.നിശബ്ദിനു ശേഷം, ആമിർ ഖാൻ നായകനായ ഗജിനിയിലും ജിയ വേഷമിട്ടു. 2010ൽ അക്ഷയ് കുമാർ നായകനായി പുറത്തിറങ്ങിയ ഹൗസ് ഫുൾ ആയിരുന്നു അവസാന ചിത്രം. ബോളിവുഡിൽ ഏറെ പ്രതീക്ഷ നൽകിയ നടിയായിരിക്കെയാണ് ജിയ ജീവിതം അവസാനിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP