Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പാപ്' എന്ന ചിത്രത്തിലെ അഭിനയത്തെ അവതാരകൻ പരിഹാസിച്ചു; കളേഴ്‌സ് ടിവിയിലെ കോമഡി ഷോയിൽ നിന്ന് ജോൺ എബ്രഹാം ഇറങ്ങിപ്പോയി

'പാപ്' എന്ന ചിത്രത്തിലെ അഭിനയത്തെ അവതാരകൻ പരിഹാസിച്ചു; കളേഴ്‌സ് ടിവിയിലെ കോമഡി ഷോയിൽ നിന്ന് ജോൺ എബ്രഹാം ഇറങ്ങിപ്പോയി

കളേഴ്സ് ടിവിയിലെ 'കോമഡി നൈറ്റ്സ് ബച്ചാവോ' എന്ന പരിപാടിയിൽ നിന്നും നടൻ ജോൺ എബ്രഹാം ഇറങ്ങി പോയി. ജനശ്രദ്ധയിൽ നിൽക്കുന്ന താരങ്ങളെ വിളിച്ചുവരുത്തി 'പൊരിച്ചെടുക്കുന്ന' പരിപാടിയെന്നാണ് കളേഴ്സ് ടിവി തങ്ങളുടെ 'കോമഡി നൈറ്റ്സ് ബച്ചാവോ'യെ വിശേഷിപ്പിക്കുന്നത്.

പരിപാടിയിൽ വന്നിരിക്കുന്നത് ആരായാലും അവരെ 'കീറി മുറിക്കുന്ന വന്നിരിക്കുന്ന പ്രമുഖരെ പരിഹസിക്കാൻ ഏതറ്റംവരെയും പോകാൻ മടിയില്ലാത്ത അവതാരകരാണ് ഷോയുടെ യുഎസ്‌പി. വംശീയതയും ലിംഗഭേദവുമൊക്കെ പറയുന്ന തമാശകളിൽ തികട്ടും എന്നതിനാൽ പലപ്പോഴും വിമർശിക്കപ്പെടാറുമുണ്ട് കളേഴ്സ് ടിവിയുടെ ഷോ. പരിപാടിക്കിടയിൽത്തന്നെ പങ്കെടുക്കാനെത്തിയവരിൽ പലരും ഇറങ്ങിപ്പോയിട്ടുമുണ്ട്. നടൻ ജോൺ എബ്രഹാമാണ് അക്കൂട്ടത്തിൽ അവസാനത്തെ നടൻ.

സൊനാക്ഷി സിൻഹയുമൊത്ത് എത്തുന്ന പുതിയ ചിത്രം 'ഫോഴ്സ് 2'വിന്റെ പ്രൊമോഷന് വേണ്ടിയാണ് ജോൺ എബ്രഹാം 'കോമഡി ബച്ചാവോ'യിൽ എത്തിയത്. കൃഷ്ണ അഭിഷേക് ആയിരുന്നു എപ്പിസോഡിന്റെ അവതാരകൻ. ജോണിന്റെ ചില മുൻചിത്രങ്ങളിലെ അഭിനയത്തെക്കുറിച്ചായിരുന്നു അവതാരകന്റെ മുന വച്ച സംസാരവും പരിഹാസവും. അക്കൂട്ടത്തിൽ നടി പൂജാ ഭട്ട് ആദ്യമായി സംവിധാനം ചെയ്ത 'പാപ്' എന്ന ചിത്രത്തിലെ ജോണിന്റെ അഭിനയത്തെയും കൃഷ്ണ അഭിഷേക് പരിഹസിച്ചു.

'പാപ്' താൻ അഭിനയിച്ച പ്രിയചിത്രങ്ങളിൽ ഒന്നാണെന്ന് ജോൺ അഭിപ്രായപ്പെട്ടപ്പോഴായിരുന്നു ഇത്. സൊനാക്ഷിയും പരിപാടിക്ക് എത്തിയിരുന്നു. അഭിമുഖത്തിനിടെ സൊനാക്ഷിക്കൊപ്പം നൃത്തം ചെയ്യാൻ ക്ഷണിച്ചപ്പോൾ ജോൺ വിസമ്മതിച്ചു. തന്റെ അതൃപ്തി പുറത്തുകാട്ടിയ ജോൺ പ്രോഗ്രാമിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP