Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുസ്തകംവായനയും പാചകവും കാറും മാത്രമല്ല മമ്മൂക്കായ്ക്കു പ്രിയം; കഥയെടുത്തും മവഴങ്ങും; കൈരളി ചാനലിന്റെ ബോർഡ് മീറ്റിംഗിനിടെ മമ്മൂട്ടി എഴുതിയ കഥ പങ്കുവച്ചതു ജോൺ ബ്രിട്ടാസ്; താൻ അഭിനേതാവും കഥാകാരനും മാത്രമല്ല, കുട്ടിക്കാലത്ത് ശാസ്ത്രജ്ഞനുംകൂടി ആയിരുന്നുവെന്ന് മമ്മൂട്ടിയുടെ ചിരിയിൽപൊതിഞ്ഞ മറുപടി

പുസ്തകംവായനയും പാചകവും കാറും മാത്രമല്ല മമ്മൂക്കായ്ക്കു പ്രിയം; കഥയെടുത്തും മവഴങ്ങും; കൈരളി ചാനലിന്റെ ബോർഡ് മീറ്റിംഗിനിടെ മമ്മൂട്ടി എഴുതിയ കഥ പങ്കുവച്ചതു ജോൺ ബ്രിട്ടാസ്; താൻ അഭിനേതാവും കഥാകാരനും മാത്രമല്ല, കുട്ടിക്കാലത്ത് ശാസ്ത്രജ്ഞനുംകൂടി ആയിരുന്നുവെന്ന് മമ്മൂട്ടിയുടെ ചിരിയിൽപൊതിഞ്ഞ മറുപടി

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മെഗാ സ്റ്റാർ എന്നും മമ്മൂക്കാ എന്നും വിളിക്കപ്പെടുന്ന വൈക്കംകാരൻ മുഹമ്മദ്കുട്ടി. അഭിനയത്തിലൂടെ ജീവിച്ചുകൊണ്ട് പലപ്പോഴും പ്രേഷകരെ അദ്ഭുതപ്പെടുത്തിയ മമ്മൂട്ടി ഇന്ത്യയിലെ ഏറ്റഴും മികച്ച നടന്മാരുടെ പട്ടികയിലേക്കുയർന്നു. പ്രായം ഏറെയായെങ്കിലും ചെറുപ്പക്കാരന്റെ ഊർജ്ജത്തിലും ശരീരസൗന്ദര്യത്തിലും ഇന്നും പ്രേഷകരെ വിസ്മയപ്പെടുന്നു മെഗാ സ്റ്റാർ.

അഭിനയംകൊണ്ടു മാത്രമല്ല സാധാരണ നടന്മാർക്കില്ലാത്ത മറ്റു പല വിധ സവിശേഷകളും മമ്മൂട്ടിക്കൊണ്ട്. പുസ്തകം വായനിൽ ഏറെ മുന്നിലാണ് താരം. പുതിയപുതിയ കാര്യങ്ങൾ അറിയുന്നതിന് ഏറെ താത്പര്യമുണ്ട് അദ്ദേഹത്തിന്. കാറുകളോടുള്ള മമ്മൂട്ടിയുടെ പ്രിയവും ഏറെ പ്രശസ്തം തന്നെ. ഇതോടൊപ്പം പാചകത്തിലും താത്പര്യമുണ്ട്. മമ്മൂട്ടിയെന്ന മഹാ പ്രതിഭ ഇതിലൊന്നും മാത്രം ഒതുങ്ങന്നതല്ലെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.

മറ്റാരുമല്ല, പ്രശസ്ത മാധ്യമപ്രവർത്തകനും കൈരളി ടിവിയുട എംഡിയുമായ ജോൺ ബ്രിട്ടാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിക്കുള്ളിൽ ഒരു കഥാകാരൻകൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് ബ്രിട്ടാസ് വെളിപ്പെടുത്തിയത്. താൻ കഥാകാരൻ മാത്രല്ല, ശാസ്ത്രജ്ഞൻ കൂടിയായിരുന്നുവെന്നാണ് മമ്മൂട്ടി മറുപടി നല്കിയത്. കൈരളി പീപ്പിൾ ടിവി സംഘടിപ്പിച്ച ഇന്നോ ടെക് അവാർഡ് പ്രശസ്ത യുവവ്യവസായി വരുൺ ചന്ദ്രന് സമ്മാനിക്കുന്ന വേദിയിലായിരുന്നു ഇത് സംഭവിച്ചത്.

കൈരളി ടിവിയുടെ ചെയർമാൻ കൂടിയാണ് മമ്മൂട്ടി. അവാർഡ് വേദിയിൽ സംസാരിക്കവേയാണ് ജോൺ ബ്രിട്ടാസ് പഴയൊരു സംഭവം ഓർത്തെടുത്തത്. കൈരളി ടിവിയുടെ ഡയറക്ടർ ബോർഡ് മീറ്റിംഗിലായിരുന്നു സഭവം. മീറ്റിങ് നടക്കുന്നതിനിടെ മമ്മൂട്ടി ഒരു ടിഷ്യൂ പേപ്പറിൽ രണ്ടുവരി കഥ എഴുതി ബ്രിട്ടാസിനു നല്കുകയായിരുന്നു. മറ്റൊന്നുമല്ല, ഒരു പൂച്ചയുടെ മരണമായിരുന്നു കഥയുടെ ഇതിവൃത്തം.

'പൂച്ച വണ്ടിയിടിച്ചു മരിച്ചു...
ഈ പൂച്ചയ്ക്ക് ഏതു പൂച്ചയായിരിക്കും വിലങ്ങു ചാടിയിരിക്കുക... '

മലയാളി സമൂഹത്തിലേക്ക് അന്ധവിശ്വാസങ്ങൾ വീണ്ടും കടന്നുവരുന്നതിനോടുള്ള പരിഹാസം കൂടിയാണ് മമ്മൂട്ടിയുടെ കഥയെന്ന് ജോൺ ബ്രിട്ടാസ് തുടർന്നു പറഞ്ഞു. താൻ അഭിനേതാവും കഥാകാരനും മാത്രമല്ല, കുട്ടിക്കാലത്ത് ശാസ്ത്രജ്ഞനും കൂടിയായിരുന്നുവെന്ന് തുടർന്ന് അതേവേദിയിൽ മമ്മൂട്ടി വെളിപ്പെടുത്തി. കോപ്പർ വയറുകൾ കൂട്ടിച്ചേർത്ത് കോളിങ് ബെൽ അടക്കമുള്ളവ താൻ കുട്ടിക്കാലത്ത് ഉണ്ടാക്കിയിരുന്നു. എന്നാൽ പിള്ളേരുടെ കുട്ടിക്കളിയെന്നു വിചാരിച്ച് ഉപ്പയും ഉമ്മയും അതിനെ പ്രോത്സാഹിപ്പിച്ചില്ലെന്നും ചെറു ചിരിയോടെ മമ്മൂട്ടി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP