Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻഹരിഹർ നഗർ കൂട്ടുകെട്ട് ഒരിക്കൽ കൂടി എത്തുന്നു; ഇത്തവണ ജോൺ ഹോനായി

ഇൻഹരിഹർ നഗർ കൂട്ടുകെട്ട് ഒരിക്കൽ കൂടി എത്തുന്നു; ഇത്തവണ ജോൺ ഹോനായി

ൻഹരിഹർ നഗർ സിനിമയക്ക് പുതിയൊരു പതിപ്പുകൂടെ എത്തുന്നതായി റിപ്പോർട്ട്. നവാഗതനായ ടി എ തൗഫീഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജോൺ ഹോനായി എന്നാണ് പേരിട്ടിരിക്കുന്നത്.


ഇൻഹരിഹർ നഗർ എന്ന സിനിമയിൽ റിസബാവയുടെ വില്ലൻ കഥാപാത്രത്തിന്റെ പേരായിരുന്നു ജോൺ ഹോനായി. പുതിയ ചിത്രത്തിലും റിസബാവ തന്നെയാണ് ഹോനായിയായി എത്തുന്നത്. ജോൺ ഹോനായി വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ ഗുലുമാലുകളുമായി നാൽവർ സംഘവും ഒപ്പമുണ്ട്.


ഫസലിന്റെ തിരക്കഥയിലാണ് ചിത്രം തൗഫീഖ് ഒരുക്കുന്നത്. റിസബാവ, മുകേഷ്, ജഗദീഷ്, സിദ്ധിഖ്, അശോകൻ എന്നിവർ ചിരിയും പൊല്ലാപ്പുമായി എത്തുമ്പോൾ ഇവർക്കൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, മാമുക്കോയ, കോട്ടയം നസീർ, കലാഭവൻ നവാസ്, ഷാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അലക്‌സ് പോളാണ് ജോൺ ഹോനായിയുടെ സംഗീതസംവിധായകൻ. സന്തോഷ് വർമ്മ വരികളെഴുതുന്നു. ക്യാമറ രാജരത്‌നം. ഷിജു സുദേവൻ ചൊവ്വല്ലൂർ, മധു തില്ലങ്കേരി എന്നിവർ ചേർന്നാണ് ജോൺ ഹോനായി നിർമ്മിക്കുന്നത്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP