Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകളോ? വളരെ മോശം; കുഞ്ചാക്കോയുടെ മഴപ്പാട്ടിനെ വിമർശിച്ച് ജോജു; കാവ്യവിമർശകന്റെ തപിക്കുന്ന കർഷക ഹൃദയം കാണാതെ പോകരുതെന്ന കുറിപ്പോടെ വീഡിയോ പങ്ക് വച്ച് കുഞ്ചാക്കോ

മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകളോ? വളരെ മോശം; കുഞ്ചാക്കോയുടെ മഴപ്പാട്ടിനെ വിമർശിച്ച് ജോജു; കാവ്യവിമർശകന്റെ തപിക്കുന്ന കർഷക ഹൃദയം കാണാതെ പോകരുതെന്ന കുറിപ്പോടെ വീഡിയോ പങ്ക് വച്ച് കുഞ്ചാക്കോ

സിനിമയിലെന്ന പോലെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായ രണ്ടു പേരാണ് കുഞ്ചാക്കോ ബോബനും ജോജു ജോർജ്ജും. ചാക്കോച്ചനൊപ്പം നിരവധി സിനിമകളിൽ ജോജു മുൻപ് അഭിനയിച്ചിരുന്നു. നിലവിൽ പട എന്ന പുതിയ സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചാക്കോച്ചന്റെ ഇൻസ്റ്റഗ്രാം വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ എന്ന ഗാനം പാടിയ ശേഷം കുഞ്ചാക്കോ ബോബൻ അഭിപ്രായം ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.എന്നാൽ തമാശ രൂപേണ പാട്ടിനെ വിമർശിക്കുകയാണ് ജോജു. മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകളോ? വളരെ മോശം അഭിപ്രായമാണ്.

രാജസ്ഥാനിലെ ആളുകൾ ചോദിക്കുന്നത് എന്ത് ചെയ്യാൻ മറ്റും അതുകൊണ്ട് എന്നാണ്.. ദുബായിലും പിന്നെ ജോജുവിന്റെ വക അറബിക് ആയിരുന്നു. ജോജു എന്ന കാവ്യ വിമർശകന്റെ തപിക്കുന്ന കർഷക ഹൃദയം കാണാതെ പോകരുത്എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP