Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാള സിനിമയൊന്നും കാണാത്ത ചന്തുവിന് ഞാൻ ആരാണെന്നൊന്നും അറിയില്ലായിരുന്നു; എനിക്ക് ചന്തുവിനോട് ഇഷ്ടം തോന്നി.. പ്രായമോ മതമോ ഒന്നും പ്രശ്നമായി തോന്നിയില്ല; ചാറ്റി ചാറ്റി പ്രണയം മൊട്ടിട്ടതും വിവാഹത്തിൽ കലാശിച്ചതും വാലന്റൈൻസ് ദിനത്തിൽ പങ്കുവച്ച് ജോമോൾ

മലയാള സിനിമയൊന്നും കാണാത്ത ചന്തുവിന് ഞാൻ ആരാണെന്നൊന്നും അറിയില്ലായിരുന്നു; എനിക്ക് ചന്തുവിനോട് ഇഷ്ടം തോന്നി.. പ്രായമോ മതമോ ഒന്നും പ്രശ്നമായി തോന്നിയില്ല; ചാറ്റി ചാറ്റി പ്രണയം മൊട്ടിട്ടതും വിവാഹത്തിൽ കലാശിച്ചതും വാലന്റൈൻസ് ദിനത്തിൽ പങ്കുവച്ച് ജോമോൾ

തിരുവനന്തപുരം: ഫെബ്രുവരി 14 ലോക പ്രണയിനികളുടെ ദിനമാണ്. പ്രണയിക്കുന്നവർക്ക് വേണ്ടി ആദ്യമായി രക്തസാക്ഷിത്വം വരിച്ച വാലന്റൈന്റെ ഓർമയ്ക്കായി എല്ലാ ഫെബ്രുവരി 14 നും ലോകത്തെ കാമുകീ - കാമുകന്മാർ പ്രണയദിനം ആഘോഷിക്കുന്നു.. ആ പ്രണയ ദിനത്തിൽ മലയാളത്തിന്റെ പ്രിയ നടി ജോമോൾ തന്റെ പ്രണയ കഥ പങ്കുവയ്ക്കുന്നു.

തിരുവനന്തപുരം: ജാതിയും മതവും പ്രായവുമൊന്നും നോക്കാതെയാണ് ജോമോളും ചന്ദ്രശേഖരൻപിള്ളയും പ്രണയിച്ച് വിവാഹം ചെയ്യുന്നത്. സോഷ്യൽമീഡിയയൊന്നും ഇന്നത്തെ പോലെ അന്ന് ഇത്രയും സജീവമായിരുന്നില്ല. ചാറ്റിങ് പ്രണയത്തിലേക്കും അവിടുന്നു വിവാഹത്തിലേക്കും നീണ്ട കഥ ജോമോൾ വാലന്റൈൻസ് ദിനത്തിൽ പങ്കുവയ്ക്കുകയായിരുന്നു.

2001 ലായിരുന്നു അത്. ഞങ്ങൾ യാഹുവിലൂടെ ചാറ്റ് ചെയ്യാൻ ആരംഭിച്ചു.. ആദ്യമൊക്കെ പബ്ലിക്ക് ചാറ്റായിരുന്നു.. അത് പതിയെ സ്വകാര്യമായി. ചാറ്റിലൂടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. പ്രായം അൽപം കൂടുതലാണെന്ന് ചന്തു ആദ്യമേ പറഞ്ഞിരുന്നു

യഥാർത്ഥത്തിൽ ചന്തുവിന് ഞാനാരാണെന്ന് ശരിക്കും അറിയില്ലായിരുന്നു. മലയാള സിനിമയൊന്നും കാണാറില്ല. അതുകൊണ്ട് തന്നെ ഞാനെന്ന നടിയെയും അറിയില്ല. എനിക്ക് ചന്തുവിനോട് ഇഷ്ടം തോന്നി.. പ്രായമോ മതമോ ഒന്നും പ്രശ്നമായി തോന്നിയില്ല.. - ജോമോൾ പറഞ്ഞു.

എനിക്കിന്നും ഓർമയുണ്ട്, ചന്തുവിനെ ഞാൻ ആദ്യമായി കണ്ട ദിവസം. ഒരു ചുള്ളൻ ചെറുക്കൻ.. എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു അത് തന്നെയാണ് ചന്തു എന്ന്.. ഞങ്ങൾ പരസ്പരം കണ്ടു.. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 16 വർഷം.. രണ്ട് മക്കളുമുണ്ട്-- ജോമോൻ പറഞ്ഞു

ഒരുവർഷം ചന്ദ്രശേഖരൻ പിള്ളയും ജോമോളും ചാറ്റിലൂടെ പ്രണയിച്ചു.. 2002 ലാണ് വിവാഹിതരായത്. ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നുവത്രെ. വിവാഹത്തിന് ശേഷം ജോമോൾ ഗൗരി എന്ന പേര് സ്വീകരിച്ചു. ആര്യയും ആർജയുമാണ് മക്കൾ...

നീണ്ട 16 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ജോമോൾ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയർഫുൾ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുന്ന ജോമോളിന് ഭർത്താവിന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP