Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോളിവുഡ് സുന്ദരിമാർക്കൊപ്പം അതീവ ഗ്ലാമറസായി പ്രിയങ്ക; ഗ്ലാമർ ബാത്തും, ഇന്റിമേറ്റ് രംഗങ്ങളുമായി എത്തിയ വീഡിയോയിൽ ഒപ്പം നിക്കും; ജോനാസ് സഹോദരങ്ങളൊരുക്കുന്ന സംഗീത വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഹോളിവുഡ് സുന്ദരിമാർക്കൊപ്പം അതീവ ഗ്ലാമറസായി പ്രിയങ്ക; ഗ്ലാമർ ബാത്തും, ഇന്റിമേറ്റ് രംഗങ്ങളുമായി എത്തിയ വീഡിയോയിൽ ഒപ്പം നിക്കും; ജോനാസ് സഹോദരങ്ങളൊരുക്കുന്ന സംഗീത വീഡിയോ ഏറ്റെടുത്ത് ആരാധകർ

വിവാഹശേഷവും പ്രിയങ്കയും നിക്ക് ജോനാസും ആകരാധകർക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരുടെയും യാത്രകളും, ചുറ്റിയടിക്കലും ഒക്കെ എന്നും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോളിതാ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോ ഗാനവും കൊണ്ടാടുകയാണ് ആരാധകർ.നിക്കിന്റേയും സഹോദരങ്ങളുടേയും സംഗീത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

സക്കർ എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിൽ വളരെ ഹോട്ടായി പ്രിയങ്ക പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രിയങ്കയും നിക്കും തമ്മിലുള്ള ചുംബന രംഗവും ഈ വീഡിയോയിലുണ്ട്. ഇതോടകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കൂടാതെ സംഗീത വീഡിയോയിൽ പ്രിയങ്കയുടെ ഗ്ലാമർ ബാത്ത് ഡബ്ബ് രംഗവുമുണ്ട്. ഇതിന്റെ ചിത്രങ്ങൾ പ്രിയങ്ക തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.

വിഡിയോയിൽ തന്റെ ഭാര്യയുടെ സൗന്ദര്യത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട് നിക്ക് ജോനാസ്. വിഡിയോയിൽ എന്റെ ഭാര്യ അതിസുന്ദരിയാണ്...ഞാൻ എത്ര ഭാഗ്യവാനാണ് എന്നാണ് നിക്ക് കുറിച്ചിരിക്കുന്നത്. ജോനാസ് സഹോദരന്മാർ സക്കറിലൂടെ തിരിച്ചുവരുന്നെന്ന് പ്രിയങ്കയും ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.

നിക്കിനും പ്രിയങ്കയ്ക്കും പുറമേ സഹോദരൻ ഡാനിയേൽ ജെനാസ്, സോഫി ടർണർ എന്നിവരും ഗാനരംഗത്തിലുണ്ട്. ഇതുവരെ 17 മില്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വിവാഹത്തിനു ശേഷം നിക്കിന്റെയും പ്രിയങ്കയുടെയും നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇവരുടെ ഹണിമൂൺ ചിത്രങ്ങൾ ഹോളിവുഡിലും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും വൈറലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP