Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രേമത്തിലെ ഡാൻസ് മാസ്റ്റർ ഹിറ്റ്; ജൂഡ് ആന്റണിക്ക് കൈ നിറയെ അവസരങ്ങൾ; നിവിൻ പൊലീസ് വേഷത്തിലെത്തുന്ന ആക്ഷൻ ഹീറോ ബിജുവിൽ കള്ളനായി ജൂഡ്

പ്രേമത്തിലെ ഡാൻസ് മാസ്റ്റർ ഹിറ്റ്; ജൂഡ് ആന്റണിക്ക് കൈ നിറയെ അവസരങ്ങൾ; നിവിൻ പൊലീസ് വേഷത്തിലെത്തുന്ന ആക്ഷൻ ഹീറോ ബിജുവിൽ കള്ളനായി ജൂഡ്

സൗഹൃദ കൂട്ടായ്മയിൽ പിറന്ന പ്രേമം സൂപ്പർ ഹിറ്റായി മുന്നേറുമ്പോൾ അതിൽ അഭിനയിച്ച പുതുമുഖങ്ങൾക്കും കൈ നിറയെ അവസരങ്ങളാണ് കൈവരുന്നത്. നായികമാരായി എത്തിയ മൂന്ന് നടിമാരുൾപ്പെടെ പ്രേമത്തിൽ പതിനേഴ് പുതുമുഖങ്ങളെയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ അവതരിപ്പിച്ചിരിക്കുന്നത്. അൽഫോൻസ് പുത്രൻ തന്നെ നടനായി ചിത്രത്തിൽ അഭിനയത്തിലും അരങ്ങേറ്റം നടത്തി. ഒപ്പം മറ്റൊരു യുവസംവിധായകൻ കൂടി പ്രേമം സിനിമയിലൂടെ നടനായി അരങ്ങേറ്റം നടത്തി.

ഡോളി ഡിക്രൂസ് എന്ന ഡാൻസ് മാസ്റ്ററായി അരങ്ങേറിയ സംവിധായകൻ ജൂഡ് ആന്റണി ജോസഫാണ് ആദ്യ സിനിമ പ്രേമത്തിലെ അഭിനയത്തിലൂടെ ഇപ്പോൾ വീണ്ടും അഭിനയിക്കാൻ അവസരം കൈവന്ന നടൻ. ആദ്യ ചിത്രം പുറത്തുവന്ന് ദിവസങ്ങൾക്കകം ജൂഡിനെത്തേടി വീണ്ടും അഭിനയിക്കാൻ അവസരം കൈവന്നത്. നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലാണ് ജൂഡ് അഭിനയിക്കുന്നത്.

നിവിൻ പൊലീസായി അഭിനയിക്കുന്ന ചിത്രത്തിൽ ഒരു കള്ളന്റെ വേഷമാണ് ജൂഡ് അവതരിപ്പിക്കുക. സിനിമയിൽ അഭിനയിക്കണമെന്നത് കുട്ടിക്കാലം മുതൽക്കേ ജൂഡിന്റെ സ്വപ്‌നമായിരുന്നു. അങ്ങെനയിരിക്കെയാണ് സുഹൃത്ത് കൂടിയായ അൽഫോൻസ് പുത്രന്റെ പ്രേമത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. മറ്റ് പുതുമുഖങ്ങൾക്കൊപ്പം ഓഡിഷനിൽ പങ്കെടുത്താണ് ജൂഡ് പ്രേമത്തിൽ അഭിനയിക്കാൻ അവസരം സ്വന്തമാക്കിയത്.

ഡോളി ഡിക്രൂസ് എന്ന ഡാൻസ് മാസ്റ്ററായാണ് ജൂഡ് പ്രേമത്തിൽ അഭിനയിച്ചത്. ഈ കഥാപാത്രത്തെ തന്നാലാവുന്ന വിധം നന്നാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് ജൂഡ് സ്വയം വിലയിരുത്തുന്നത്. ഓം ശാന്തി
ഓശാനയ്ക്ക് ശേഷം രണ്ടാം ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ജൂഡ് ആന്റണി. സംവിധാനത്തിന്റെ തിരക്കിനിടെ അഭിനയത്തിലും ഒരുകൈ നോക്കാൻ തന്നെയാണ് ജൂഡിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP