Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂളിങ് ഗ്ലാസും മോഡേൺ ഗൗണുമണിഞ്ഞ് റോക്ക് സ്‌റ്റൈലുമായി മോളി കണ്ണമാലി; സോഷ്യൽ മീഡിയകളിൽ ഹിറ്റാകുന്ന മോളിയാന്റിയുടെ പാട്ട് കേൾക്കാം

കൂളിങ് ഗ്ലാസും മോഡേൺ ഗൗണുമണിഞ്ഞ് റോക്ക് സ്‌റ്റൈലുമായി മോളി കണ്ണമാലി; സോഷ്യൽ മീഡിയകളിൽ ഹിറ്റാകുന്ന മോളിയാന്റിയുടെ പാട്ട് കേൾക്കാം

കോമഡിയും ചവിട്ട് നാടകവും മാത്രമല്ല പാട്ടും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മോളി ചേച്ചി. 'ജസ്റ്റ് മാരീഡ്' എന്ന പുതിയ മലയാളം ചിത്രത്തിന് വേണ്ടിയാണ് മോളി കണ്ണമാലി പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുകയാണ്.

പാട്ടിന് അനുയോജ്യമായ വിധത്തിൽ റോക്ക് വസ്ത്രങ്ങൾ ധരിച്ചാണ് മോളിയാന്റി പാടി അഭിനയിച്ചിരിക്കുന്നത്.കാലം കഥ പറയണ നേരം കാതോർക്കാൻ എന്തു രസം' എന്ന് തുടങ്ങുന്ന ഗാനം ബിബി മാത്യുവും മോളി കണ്ണമാലിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സജിമോൻ ജനാർദ്ദനന്റെ വരികൾക്ക് ദ ഫോർ സംഗീതം നിർവ്വഹിച്ചിരിക്കുന്നു.

കേരള കഫേ പരിചയപ്പെടുത്തിയ താരമാണ് ചവിട്ടുനാടക കലാകാരി കൂടിയായ മോളി കണ്ണമാലി. ബ്രിഡ്ജിലേയും അൻവറിലേയും ചെറിയ വേഷങ്ങൾക്ക് ശേഷം സന്ത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി.

സാജൻ ജോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജസ്റ്റ് മാരീഡ്. ബെന്നി എസ്ത്താക്ക് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിൽ ശ്രീറാം രാമചന്ദ്രൻ, നീരജ് മാധവ്, സീമ ജി നായർ, ജോയ് മാത്യു, പൊന്നമ്മ ബാബു, സേതുലക്ഷ്മി, ജയകൃഷ്ണൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ബിഗ് ഡ്രീം എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ഡോ. ജ്യോതി കുമാർ, ഡോ. ബൈജു എസ് എന്നിവർ നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP