Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്തിനാണു മൂന്നും നാലും നായികമാരെന്ന ചോദ്യത്തോടെ വിജയിനിട്ടു കൊട്ടി ജ്യോതിക; ഗ്ലാമറിനും ദ്വയാർത്ഥ പ്രയോഗത്തിനും നടിമാരെ ഉപയോഗിക്കുന്നതു നിർത്തണമെന്നും താരം; ജ്യോതിക ആദ്യം ഭർത്താവ് സൂര്യയെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്ന് സോഷ്യൽ മീഡിയയുടെ ഉപദേശം

എന്തിനാണു മൂന്നും നാലും നായികമാരെന്ന ചോദ്യത്തോടെ വിജയിനിട്ടു കൊട്ടി ജ്യോതിക; ഗ്ലാമറിനും ദ്വയാർത്ഥ പ്രയോഗത്തിനും നടിമാരെ ഉപയോഗിക്കുന്നതു നിർത്തണമെന്നും താരം; ജ്യോതിക ആദ്യം ഭർത്താവ് സൂര്യയെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്ന് സോഷ്യൽ മീഡിയയുടെ ഉപദേശം

ചെന്നൈ: സിനിമയിൽ നായകന് എന്തിനാണ് രണ്ടും മൂന്നും നാലും നായികമാരെന്നു തമിഴ്‌നടി ജ്യോതികയുടെ ചോദ്യം. സിനിമയിൽ നടിമാരെ ചൂഷണം ചെയ്യുന്നതിനെതിരേ ആഞ്ഞടിച്ചുകൊണ്ടായിരുന്നു ജ്യോതികയുടെ ചോദ്യം. ഗ്ലാമർ പ്രദർശനത്തിനും ദ്വയാർത്ഥ സംഭാഷണങ്ങൾക്കുമാണ് നടിമാരെ ഉപയോഗിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ലഹരി പോലെയോ കാഴ്ചവസ്തുക്കൾ പോലെയോ ആണ് നായികമാരെ പരിഗണിക്കുന്നത്. സ്ത്രീകളെ ലഹരിവസ്തുക്കളായി കാണരുതെന്ന് സംവിധായകരോട് നടി അഭ്യർത്ഥിച്ചു. തികച്ചും വികാരഭരിതമായിരുന്നു ജ്യോതികയുടെ വാക്കുകൾ.

മഗലിർ മട്ടും എന്ന തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു ജ്യോതിക വിമർശനശരങ്ങൾ ചൊരിഞ്ഞത്. അതേസമയം ജ്യോതികയുടെ വാക്കുകൾ സൂപ്പർസ്റ്റാർ വിജയിനെ ഉദ്ദേശിച്ചാണെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. വിജയ് നായകനായി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ നായികമാരിൽ ഒരാളായി ജ്യോതികയെ പരിഗണിച്ചതായി വാർത്തകളുണ്ടായിരുന്നു.

എന്നാൽ ചിത്രീകരണത്തിന് ദിവസങ്ങൾക്ക് മുമ്പ് ജ്യോതിക പിന്മാറിയതായും പകരം നിത്യാ മേനോൻ ഈ റോളിലെത്തിയെന്നും റിപ്പോർട്ടുകൾ വന്നു. മൂന്ന് നായിമാർ ആണ് ഈ ചിത്രത്തിലുള്ളത്. കാജൽ അഗർവാൾ, സമാന്ത പ്രഭു, നിത്യാ മേനോൻ. മൂന്ന് നായികമാരിലൊരാളായി പരിഗണിച്ചതും പ്രാധാന്യം കുറഞ്ഞ റോൾ ലഭിച്ചതുമാണ് ജ്യോതികയുടെ പിന്മാറ്റത്തിന് പിന്നിലെന്നും വാർത്തകൾ വന്നിരുന്നു. ഈ വാദത്തെ ബലപ്പെടുത്തുന്നത് മഗലിർ മട്ടും ഓഡിയോ ലോഞ്ചിൽ ജ്യോതിക നടത്തിയ പ്രസംഗം.

സമൂഹത്തോട് ചലച്ചിത്രമേഖലയ്ക്കുള്ള ഉത്തരവാദിത്വം മറക്കരുതെന്നും ജ്യോതിക പ്രസംഗത്തിൽ ആവശ്യപ്പെട്ടു. സിനിമയിലെ പലകാര്യങ്ങളും അതുപോലെ യുവതലമുറ അനുകരിക്കാറുണ്ട്. സിനിമയ്ക്ക് വലിയ പ്രഹരശേഷിയുണ്ട് അത് മറക്കരുത്. നായകന് പിന്നാലെ ചുറ്റി ഐലവ് യൂ എന്ന് പറഞ്ഞുനടക്കുന്ന നായികമാരെ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇത് സംവിധായകരോടുള്ള അഭ്യർത്ഥനയാണ്. അതേസമയം, ജ്യോതികയുടെ അഭ്യർത്ഥന വിജയ്ക്ക് മാത്രമല്ല ഭർത്താവും സൂപ്പർതാരവുമായ സൂര്യയ്ക്കും ബാധകമാണെന്ന് സോഷ്യൽ മീഡിയയിൽ വാദം ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP