Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഹൻലാൽ മഹാനായ മനുഷ്യൻ; മഹാനടനെ പരിചയപ്പെട്ടത് മറക്കാനാവാത്ത അനുഭവം; മലയാളത്തിന്റെ ലാലേട്ടനെ കുറിച്ച് കൈനത് അറോറയ്ക്ക് പറയാനേറെ...

മോഹൻലാൽ മഹാനായ മനുഷ്യൻ; മഹാനടനെ പരിചയപ്പെട്ടത് മറക്കാനാവാത്ത അനുഭവം; മലയാളത്തിന്റെ ലാലേട്ടനെ കുറിച്ച് കൈനത് അറോറയ്ക്ക് പറയാനേറെ...

ജോഷി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൈലാ ഒ ലൈലയിലൂടെ മലയാളത്തിലെത്തിയ കൈനത് അറോറ ലാലേട്ടനെക്കുറിച്ച് പറയാനേറെ...മോഹൻലാൽ മഹാനായ മനുഷ്യനാണെന്നും മഹാനടനെ പരിചയപ്പെടാൻ സാധിച്ചത് മറക്കാനാവാത്ത അനുഭവമാണെന്നുമാണെന്നാണ് കൈനത് അറോറ പറയുന്നത്. ഉത്തരേന്ത്യയിൽ നിന്ന് മലയാളത്തിലേക്ക് ചേക്കേറിയ കൈനത് അറോറ ലൈല ഒ ലൈലയുടെ ചിത്രീകരണ വേളയിലെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴാണ് മലയാളത്തിന്റെ ലാലേട്ടനെ വാനോളം പുകഴ്‌ത്തി സംസാരിച്ചത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് മോഹൻലാലിനെ അടുത്തറിയാനും, അദ്ദേഹത്തിൽ നിന്നും അഭിനയത്തിന്റെ പാഠങ്ങൾ പഠിക്കുവാനും കഴിഞ്ഞു. വളരെ രസികനായ വ്യക്തിയാണ് അദ്ദേഹം. കലയുടെ തികഞ്ഞ ആരാധകനും. പെയിന്റിങ്ങുകൾ ഏറെ ഇഷ്ടമുള്ള അദ്ദേഹം തന്റെ ശേഖരത്തിലുള്ള ചില ചിത്രങ്ങൾ കാണിച്ചു തരികയും, അവയെകുറിച്ച് പറഞ്ഞു തരികയും ചെയ്തു. ലോകം മുഴുവൻ ബഹുമാനിക്കുന്ന വലിയ ഒരു വ്യക്തിയാണ് താൻ എന്ന് തോന്നിപ്പിക്കാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. തികച്ചും മഹാനായ മനുഷ്യൻ അറോറ പറഞ്ഞു.

കൈനത് അറോറയുടെ അഭിപ്രായത്തിൽ മോഹൻലാലും ജോഷിയും രണ്ട് ലിവിങ് എൻസൈക്ലോപീഡിയ ആണെന്നാണ്. ഒരു മികച്ച അഭിനേതാവ് എന്ന നിലയിൽ മോഹൻലാലും സംവിധായകൻ എന്ന നിലയിൽ ജോഷിയും തന്നെ ഏറെ സഹായിച്ചു. ആദ്യം എനിക്ക് കുറച്ച് പേടി ഉണ്ടായിരുന്നു. മലയാളം എന്നെ സംബന്ധിച്ച് ഒരു പുതിയ ഭാഷയാണ്, അതുകൊണ്ട് തെറ്റ് പറ്റുമോ എന്ന ഭയം എന്നെ വല്ലാതെ പിന്തുടർന്നിരുന്നു. എന്നാൽ അഭിനയത്തിന്റെ ഓരോ ഘട്ടത്തിലും ഇവർ രണ്ടു പേരും തന്ന ഉപദേശങ്ങൾ, പിന്തുണ, ആത്മവിശ്വാസം എന്നിവയെല്ലാം ഒരു തുടക്കക്കാരി എന്ന നിലയിൽ വളരെ വിലപ്പെട്ടതാണ്. ലൈല ഓ ലൈല തനിക്ക് വലിയൊരു ബ്രേക്കാണ് നൽകുന്നതെന്നും ഒരു അഭിമുഖത്തിൽ  കൈനത് അറോറ പറഞ്ഞു.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP