Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്നെ ഇനി ദാമോദരാ എന്ന് വിളിച്ചാൽ മതി; തന്നെ ജാതിപ്പേര് ചേർത്ത് വിളിക്കേണ്ടന്ന് കൈതപ്രം; സിനിമാ സംഘടനകൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് ലഭിക്കുമെന്ന് കമൽ വിശ്വസിക്കേണ്ടന്നും ഗാനരചയിതാവ്

എന്നെ ഇനി ദാമോദരാ എന്ന് വിളിച്ചാൽ മതി; തന്നെ ജാതിപ്പേര് ചേർത്ത് വിളിക്കേണ്ടന്ന് കൈതപ്രം; സിനിമാ സംഘടനകൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് ലഭിക്കുമെന്ന് കമൽ വിശ്വസിക്കേണ്ടന്നും ഗാനരചയിതാവ്

കോഴിക്കോട്: തന്നെ ജാതിപ്പേര് ചേർത്ത് വിളിക്കേണ്ടന്ന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ. നാമൊന്ന് എന്ന പേരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു കൈതപ്രം. എം ടിയോടും കമലിനോടും അഭിപ്രായം പറയരുതെന്ന് ആവശ്യപ്പെടാൻ ആർക്കും അവകാശമില്ല. സിനിമാ സംഘടനകൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് ലഭിക്കുമെന്ന് കമൽ വിശ്വസിക്കേണ്ടന്നും കൈതപ്രം പറഞ്ഞു.

തനിക്ക് ജാതിയിൽ വിശ്വാസമില്ലെന്നും കൈതപ്രം പറഞ്ഞു. ദേശീയതയ്ക്കും മതത്തിനും അപ്പുറത്തുള്ള മനുഷ്യരെക്കുറിച്ച് താൻ ചെയ്ത സിനിമ അനാഥമായിക്കിടക്കുകയാണ്. പാക്കിസ്ഥാനിയെ വച്ച് സിനിമ ചെയ്യാൻ ഏറെ ബുദ്ധിമുട്ടി. സിനിമ ചെയ്തതിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണമാണ് താൻ രോഗബാധിതനായതെന്നും കൈതപ്രം പറഞ്ഞു.

പാക്കിസ്ഥാനിയെ വച്ച് സിനിമ ചെയ്യുമ്പോൾ തന്നെ ചിലർ പ്രശ്നം ഉന്നയിച്ചിരുന്നു. പാക്കിസ്ഥാനിയെ അഭിനയിപ്പിച്ചതോടെ പൊലീസിനും താൻ നോട്ടപ്പുള്ളിയായി. സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ സഹായം ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും കൈതപ്രം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP