Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതൃദിനത്തിൽ അമ്മയെ പുകഴ്‌ത്തി കല്യാണി പ്രിയദർശൻ; അമ്മയുടെ സൗന്ദര്യത്തിനും സൗകുമാര്യത്തിനൊപ്പം എത്താനുള്ള പരിശ്രമമാണ് തന്റെ ജീവിതമെന്നും താരപുത്രി

മാതൃദിനത്തിൽ അമ്മയെ പുകഴ്‌ത്തി കല്യാണി പ്രിയദർശൻ; അമ്മയുടെ സൗന്ദര്യത്തിനും സൗകുമാര്യത്തിനൊപ്പം എത്താനുള്ള പരിശ്രമമാണ് തന്റെ ജീവിതമെന്നും താരപുത്രി

മാതൃദിനത്തിൽ അമ്മയുടെ സൗന്ദര്യത്തെ വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. അമ്മയുടെ സൗന്ദര്യത്തിനും സൗകുമാര്യത്തിനുമൊപ്പം എത്താനുള്ള നിരന്തര പരിശ്രമമാണ് തന്റെ ജീവിതമെന്നാണ് കല്യാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഒരു ദിവസം അത് ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും താരപുത്രി മദേഴ്‌സ് ഡേ ദിനത്തിൽ കുറിച്ചു. അനുകരണമാണ് മുഖസ്തുതിയുടെ മികച്ച മാതൃകയെന്നും കല്യാണി കുറിക്കുന്നു.

ന്യയോർക്കിലെ പഠനത്തിന് ശേഷം അച്ചന്റെ വഴിയെ സിനിമയിൽ പ്രവർത്തിക്കുകയാണ് കല്യാണി.പ്രിയനുമായുള്ള വിവാഹമോചനത്തിന് പിന്നാലെ അഭിനയരംഗത്തേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ലിസി. മാജിക് ലാന്റേൺ എന്ന പ്രിവ്യൂ തിയറ്ററും ഡബ്ബിങ് സ്റ്റുഡിയോയും സജ്ജമാക്കി ചലച്ചിത്ര സാങ്കേതിക രംഗത്തും ലിസി സജീവമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP