Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ നായകനായി കമൽഹാസൻ എത്തും; റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ ഉലകനായകൻ മലയാളത്തിലേക്ക്

ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ നായകനായി കമൽഹാസൻ എത്തും; റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ ഉലകനായകൻ മലയാളത്തിലേക്ക്

ലയാള സിനിമയിൽ ഏറ്റവും പ്രകത്ഭരായ തിരക്കഥാകൃത്തുക്കളായ ബോബിസഞ്ജയ് ടീം അടുത്തതായി ഒരുക്കുന്ന തിരക്കഥ കമൽഹാസന് വേണ്ടി. ഉലഹ നായകൻ കമൽ ഹാസൻ അടുത്തതായി ഒരു മലയാള സിനിമയിൽ നായകനാകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെയാണ് കമൽ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. റോഷൻ ആൻഡ്രൂസ് തന്നെയാണ് ഇക്കാര്യം ചില മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ചിത്രത്തിന്റെ കഥ റോഷൻ കമൽ ഹാസനോട് പറഞ്ഞിട്ടുണ്ട്. പല തവണയായിരുന്ന് ഇരുവരും തമ്മിൽ ചിത്രത്തെപ്പറ്റി ചർച്ച നടത്തിയിട്ടുമുണ്ട്. ചിത്രത്തിന്റെ കഥ കമലിന് ഇഷ്ടമായെന്നാണ് വിവരം. എന്നാൽ ഇതു വരെ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. താരം കരാറൊപ്പിട്ടാൽ ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

റോഷൻ സംവിധാനം ചെയ്ത '36 വയതിനിലെ' എന്ന തമിഴ് ചിത്രം മികച്ച പ്രതികരണമാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തതായി സൂര്യ നായകനാകുന്ന ഒരു ചിത്രവും താരം സംവിധാനം ചെയ്യും എന്നാണ് വിവരം.

പൃഥ്വിരാജിനെ നായകനാക്കി റോഷൻ 'നാളെ രാവിലെ' എന്നൊരു ചിത്രവും സംവിധാനം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബിയും സഞ്ജയും ചേർന്നാണ്. മുംബയ് പൊലീസിന് ശേഷം റോഷനും പൃഥ്വിയും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്.

ബോബി സഞ്ജയ് ടീമിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് േനരത്തെ സൂര്യയും അറിയിച്ചിട്ടുണ്ട്. ജ്യോതിക മടങ്ങിയെത്തിയ 36 വയതിനിലെ (ഹൗ ഓൾഡ് ആർ യു റീമേക്ക്)യ്ക്ക് തിരക്കഥയെഴുതിയും ബോബി സഞ്ജയാണ്. തമിഴിൽ കൂടുതൽ ചിത്രങ്ങൾ നോക്കാൻ സൂര്യ
പറഞ്ഞിട്ടുണ്ടത്രെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP