Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശാരീരികമായ പരിക്കുകൾക്ക് വേദനസംഹാരി കഴിക്കുന്നുണ്ട്; മറ്റ് വേദനകളെ ക്കുറിച്ച് പറയാൻ താൽപര്യമില്ല; ശാരീരികമായ അസ്വസ്ഥതകൾ മൂലം പിറന്നാൾ ആഘോഷം ഒഴിവാക്കി; ഗൗതമിയുമായുള്ള വേർപിരിയലിന് ശേഷം കമൽഹാസൻ പ്രതികരിക്കുന്നു

ശാരീരികമായ പരിക്കുകൾക്ക് വേദനസംഹാരി കഴിക്കുന്നുണ്ട്; മറ്റ് വേദനകളെ ക്കുറിച്ച് പറയാൻ താൽപര്യമില്ല; ശാരീരികമായ അസ്വസ്ഥതകൾ മൂലം പിറന്നാൾ ആഘോഷം ഒഴിവാക്കി; ഗൗതമിയുമായുള്ള വേർപിരിയലിന് ശേഷം കമൽഹാസൻ പ്രതികരിക്കുന്നു

നീണ്ട കാലത്തെ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ച്‌  ഗൗതമി കമൽഹാസനുമായി വേർപിരിഞ്ഞ ശേഷമുള്ള ഉലകനായകന്റെ ആദ്യ പിറന്നാളാണ് കഴിഞ്ഞ ദിവസം കടന്ന് പോയത്. ശാരീരിക അസ്വാസ്ഥ്യങ്ങളും മാനസികമായും തളർന്ന കമൽഹാസൻ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. എല്ലാം പിറന്നാളും കുടുംബത്തിനൊപ്പവും സിനിമയ്ക്ക് പുറത്തെ രണ്ട് സുഹൃത്തുക്കൾക്കൊപ്പവുമാണ് കമൽ ആഘോഷിക്കുന്നത്. എന്നാൽ ഇത്തവണ അതും നടൻ ഒഴിവാക്കുകയായിരുന്നു.

ഗൗതമിയുമായുള്ള വേർപിരിയൽ വാർത്ത പുറത്ത് വന്ന ശേഷം കമലിന്റേതായ പ്രതികരണം എന്ന നിലയിൽ ഒരു വാർത്ത വന്നിരുന്നു. ഗൗതമിക്ക് സമാധാനം ലഭിക്കുന്ന തീരുമാന മാണെങ്കിൽ താൻ സന്തോഷവാനാണെന്ന് കമൽ പറഞ്ഞതായാണ് ചില ദേശീയപത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഏറെ വൈകുംമുൻപേ ഇത് നിഷേധിച്ച് കമൽ തന്നെ രംഗത്തെത്തി. തന്റെ പേരിൽ പുറത്തുവന്ന വാർത്ത ആരോ കെട്ടിച്ചമച്ചതാണെന്ന് കമൽ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കൂടുതൽ പ്രതികരണത്തിനില്ലെന്നും കമൽ അന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആദ്യമായി കമൽ ഇപ്പോൾ ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ്.

ശാരീരികമായ പരിക്കുകൾക്ക് വേദനസംഹാരി കഴിക്കുന്നുണ്ടെന്നും മറ്റ് വേദനകളെക്കുറിച്ച് പറയാൻ താൽപര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.കഴിഞ്ഞ ഓഗസ്റ്റിലാണ് എന്റെ കാലിന് പരുക്കേറ്റത്. ഈ പിറന്നാൾ ദിനത്തിൽ കാലിന്റെ വേദന അസഹ്യമായിരുന്നു.അതിനാൽ ആഘോഷങ്ങളൊന്നുമുണ്ടായില്ല. വേദനസംഹാരി കഴിച്ചതിന്റെ ലഘുവായ മയക്കത്തിലായിരുന്നു ഞാൻ. എല്ലാ പിറന്നാളിനും സിനിമയ്ക്ക് പുറത്തുനിന്നുള്ള രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് എന്റെ ആഘോഷം. പക്ഷേ ഇത്തവണ അവരോടും വരേണ്ടെന്ന് പറഞ്ഞു. ശാരീരികമായി അത്രയധികം വേദനയുണ്ടായിരുന്നു. അതല്ലാത്ത വേദനയെപ്പറ്റി
പുറത്തുള്ളവരോട് പറയാൻ താൽപര്യമില്ല എനിക്ക്.

മറ്റുള്ളവർക്ക് മുന്നിൽ കരയുന്നത് എനിക്കിഷ്ടമല്ല. വേദന എനിക്കൊരു പുതിയ കാര്യമല്ല. എന്റെ ജീവിതത്തിലുടനീളം അതിനൊപ്പംതന്നെയാണ് ഞാൻ ജീവിച്ചത്. പക്ഷേ ശരിയാണ്, ഒരു പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കളും ആരാധകരുമൊക്കെ നിങ്ങളെ കാണണമെന്ന് ആഗ്രഹിക്കുമ്പോൾ ഈ അവസ്ഥയിൽ കഴിയേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്. കാലിന് പരുക്കേറ്റ് വേദനസംഹാരിയുടെ മയക്കത്തിൽ നിൽക്കുന്ന എന്നെ കാണാൻ ആരാധകർക്ക് ബുദ്ധിമുട്ടാവും. അതിനാൽ ഈ പിറന്നാളിന് ഞാൻ തനിച്ചായിരുന്നു. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ പിറന്നാളല്ല കഴിഞ്ഞുപോയത്. അതെന്റെ പതിനാറാം പിറന്നാളായിരുന്നു. അന്നെനിക്ക് ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ജീവിതംകൊണ്ട് എന്താണ് കാര്യമെന്ന് അറിയുമായിരുന്നില്ല. അന്നെനിക്ക് അച്ഛൻ പുതിയ ഉടുപ്പുകൾ വാങ്ങിത്തന്നു. അന്ന് ഞാൻ മുറിയടച്ചിരുന്ന് കരഞ്ഞു. കരയേണ്ടിവന്ന പിറന്നാൾ അതൊന്ന് മാത്രമായിരുന്നുവെന്നും കമൽഹസൻ പറയുന്നു.

ഇനിയും കൂടിച്ചേരാനാവാത്തവിധം തങ്ങളുടെ വഴികൾ വേർപിരിഞ്ഞുവെന്നും കഠിനമെങ്കിലും ഈ തീരുമാനം എടുക്കാൻ നിർബന്ധിതയാവുകയായിരുന്നുവെന്നുമാണ്
ഗൗതമി വേർപിരിയലിന് കാരണമായി പറഞ്ഞത്. സഹതാപമോ കുറ്റപ്പെടുത്തലോ പ്രതീക്ഷിച്ചല്ല ഈ വിവരം പങ്കുവെക്കുന്നതെന്നും കമലിന്റെ കരിയറിലെ വിജയങ്ങൾക്കായി ഇനിയും കാത്തിരിക്കുമെന്നും ഗൗതമി ബ്ലോഗിൽ കുറിച്ചു.

കമലുമൊത്തുള്ള ജീവിതത്തിന് മുൻപ് 1998ൽ സന്ദീപ് ഭാട്ടിയ എന്ന ബിസിനസുകാരനു മായിട്ടായിരുന്നു ഗൗതമിയുടെ ആദ്യവിവാഹം. എന്നാൽ അത് ഒരു വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ. 1978 ലായിരുന്നു നർത്തകി വാണി ഗണപതിയുമായുള്ള കമൽഹാസന്റെ ആദ്യവിവാഹം. പത്ത് വർഷം നീണ്ട ബന്ധം പിരിഞ്ഞതിന് ശേഷം നടി സരികയുമൊത്ത് ജീവിതം ആരംഭിച്ചു കമൽ. ശ്രുതി ഹാസൻ ജനിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. 2004-ൽ ആ ബന്ധം പിരിഞ്ഞു. 200-5ലാണ് വിവാഹം ചെയ്യാതെ ഒരുമിച്ച് ജീവിതം ആരംഭിക്കാൻ കമലും ഗൗതമിയും തീരുമാനിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP