Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൃഷും അയാൾ പണം കൊടുത്തു വാങ്ങിയ മാധ്യമങ്ങളും കൂടി ഒരു രക്തസാക്ഷിയുടെ ജീവചരിത്രസംബന്ധിയായ സിനിമയ്ക്കെതിരേ വിധ്വേഷകരമായ ക്യാമ്പയിനുകൾ നടത്തി;എന്റെ രക്തത്തിനായി കാത്തിരുന്ന കഴുകന്മാരെ ചോദ്യം ചെയ്യാനുള്ള സമയമാണ്; സംവിധായകൻ കൃഷിനെതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത്

കൃഷും അയാൾ പണം കൊടുത്തു വാങ്ങിയ മാധ്യമങ്ങളും കൂടി ഒരു രക്തസാക്ഷിയുടെ ജീവചരിത്രസംബന്ധിയായ സിനിമയ്ക്കെതിരേ വിധ്വേഷകരമായ ക്യാമ്പയിനുകൾ നടത്തി;എന്റെ രക്തത്തിനായി കാത്തിരുന്ന കഴുകന്മാരെ ചോദ്യം ചെയ്യാനുള്ള സമയമാണ്; സംവിധായകൻ കൃഷിനെതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത്

ങ്കണ റാവത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണികർണിക ദ ക്യൂൻ ഓഫ് ഝാൻസി. കങ്കണ തന്നെ സംവിധാനം ചെയ്ത ചിത്രത്തിൽ ടൈറ്റിൽ റോളിലായിരുന്നു നടി എത്തിയിരുന്നത്. കങ്കണയ്ക്കൊപ്പം തെലുങ്ക് സംവിധായകൻ ക്രിഷും മണികർണികയുടെ സംവിധാനത്തിൽ പങ്കാളിയായിരുന്നു. എന്നാൽ എൻടിആർ ജീവചരിത്ര സിനിമയുടെ സമയത്ത് കൃഷ് ചിത്രത്തിൽനിന്നും പിന്മാറുകയായിരുന്നു. തുടർന്ന് കങ്കണ തന്നെ സിനിമ ഏറ്റെടുത്ത് ചിത്രം പൂർത്തിയാക്കുകയായിരുന്നു. മണികർണികയുടെ മുഴുവൻ ക്രെഡിറ്റും താരം തട്ടിയെടുത്തെന്നാരോപിച്ച് പിന്നീട് കൃഷും രംഗത്തെത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇപ്പോളിതാ ംവിധാനം ചെയ്ത ചിത്രം പാതി വഴിയിൽ ഉപേക്ഷിച്ച് മറ്റൊരു സിനിമ സംവിധാനം ചെയ്ത കൃഷിനെ പരിഹസിച്ച് നടി കങ്കണ രണാവത്ത് രംഗത്തെത്തിയിരിക്കുകയാണ്. കൃഷിന്റെ പുതിയ ചിത്രമായ എൻ.ടി.ആർ തിയേറ്ററിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് താരം സംവിധായകനെതിരെ രംഗത്തെത്തിയത്. ഒരു സിനിമാ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു കങ്കണ പൊട്ടിത്തെറിച്ചത്. തന്റെ ചോരയ്ക്കായി കാത്തിരുന്നവർക്ക് മറുപടി നൽകാനുള്ള സമയമാണിതെന്നും താരം പറയുന്നു

'എൻ.ടി.ആറിന്റെ പരാജയത്തെക്കുറിച്ച് ഞാനും അറിഞ്ഞു. ഒരു അഭിനേതാവിന്റെ കരിയറിലെ കറുത്ത ഏടാണ് ഇത്. കൃഷിനെ വിശ്വസിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്ത ബാലകൃഷ്ണ സാറിന്റെ മനസിനൊപ്പമാണ് ഞാൻ. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ രക്തത്തിനായി കാത്തിരുന്ന, പ്രേക്ഷക പ്രശംസ നേടുകയും വിജയമാകുകയും ചെയ്ത മണികർണികയെ പ്രശ്നങ്ങളുടെ നടുവിൽ വച്ച് ഏറ്റെടുത്തതിന് എന്നെ ഉപദ്രവിച്ച കഴുകന്മാരെ ചോദ്യം ചെയ്യാനുള്ള സമയമാണ്.

എറ്റവും ലജ്ജാവഹമായ ഒരു കാര്യം കൃഷും അയാൾ പണം നൽകിയവരും കൂടി സിനിമയ്ക്കെതിരെ വിദ്വേഷകരമായ ക്യാമ്പയിനുകൾ നടത്തിയിരുന്നു. ഞാൻ ഇപ്പോൾ അവരെ ഓർത്ത് ലജ്ജിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ഇതുപോലെയുള്ള നന്ദിയില്ലാത്ത വിഡ്ഢികൾക്കായാണ് അവരുടെ രക്തം നൽകിയത്' - കങ്കണ രോഷത്തോടെ പറഞ്ഞു.

140 കോടി ബഡ്ജറ്റിലാണ് കൃഷ് എൻ.ടി.ആറിന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. എൻ.ടി.ആറിന്റെ മകനും നടനുമായ നന്ദമൂരി ബാലകൃഷ്ണയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. രണ്ടു ഭാഗങ്ങളായി എത്തിയ ചിത്രം വെള്ളിത്തിരയിൽ പരാജയപ്പെടുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP