Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പതിനാറാം വയസ്സിൽ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണ്'; ഇക്കാര്യം സെറീനാ വഹാബിനോട് പറഞ്ഞപ്പോഴുണ്ടായ പെരുമാറ്റം ഞെട്ടിച്ചു; ഒടുവിൽ ആ പീഡകന്റെ പേര് തുറന്നു പറഞ്ഞ് കങ്കണ റണൗട്ട്

'പതിനാറാം വയസ്സിൽ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണ്'; ഇക്കാര്യം സെറീനാ വഹാബിനോട് പറഞ്ഞപ്പോഴുണ്ടായ പെരുമാറ്റം ഞെട്ടിച്ചു; ഒടുവിൽ ആ പീഡകന്റെ പേര് തുറന്നു പറഞ്ഞ് കങ്കണ റണൗട്ട്

മുംബൈ: വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും പൊതുവേദിയിൽ തുറന്നു പറഞ്ഞ് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് ബോളിവുഡ് താരം കങ്കണ റണൗട്ട്. താനും ചെറുപ്രായത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നായിരുന്നു കങ്കണ വെളിപ്പെടുത്തിയത്. അന്ന് ഇതേക്കുറിച്ച് വിശദമായി പറഞ്ഞെങ്കിലും ആരാണ് പീഡകൻ എന്ന കാര്യം അവർ പറഞ്ഞിരുന്നില്ല. എന്നാൽ, തന്നെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്നാണ് കങ്കണ വെളിപ്പെടുത്തിയത്.

'പതിനാറാം വയസ്സിൽ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണ'്. ഒരു ടെലിവിഷൻ ഷോയ്ക്കിടെയാണ് ഇത്രയും കാലം മനസ്സിൽ സൂക്ഷിച്ച് വെച്ച ആ രഹസ്യം കങ്കണ തുറന്നു പറഞ്ഞത്. ഇക്കാര്യം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു. സെറീനയുടെ പെരുമാറ്റമാണ് തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായതെന്നും കങ്കണ തുറന്നു പറയുന്നു.

പതിനാറാം വയസ്സിൽ, തന്റെ അച്ഛന്റെ പ്രായമുള്ള ഒരാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പല അഭിമുഖങ്ങളിലും കങ്കണ തുറന്നു പറഞ്ഞിരുന്നു. എന്നാൽ, അത് ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല. എനിക്ക് അയാളുടെ മകളേക്കാൾ പ്രായം കുറവായിരുന്നു. ശരിക്കും കെണിയിലായ അവസ്ഥയിലായിരുന്നു ഞാൻ. അയാളെന്നെ മർദിച്ചു. തലയ്ക്കടിയേറ്റ് മുറിവും പറ്റി. ഞാൻ അയാളെ ചെരിപ്പൂരി അടിച്ചു. അയാൾക്കും മുറിവേറ്റു. അന്നെനിക്ക് പ്രായപൂർത്തിയായിട്ടുപോലുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ലോകമായിരുന്നു. ആ സംഭവത്തിനുശേഷം ഞാൻ അയാളുടെ ഭാര്യയെ പോയി കണ്ടത് ഓർക്കുന്നു.

എന്നെ രക്ഷിക്കൂ, നിങ്ങളുടെ മകളേക്കാൾ ഇളയതാണല്ലോ ഞാൻ. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയാണ്. എന്റെ രക്ഷിതാക്കളോട് ഇക്കാര്യം പറയാനാവില്ല കങ്കണ സെറീനയോട് പറഞ്ഞു. അദ്ദേഹം ഇനി വീട്ടിൽ വരില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം എന്നായിരുന്നു സെറീന വഹാബിന്റെ മറുപടി. അതെനിക്കൊരു വല്ലാത്ത ഞെട്ടലായിരുന്നു. ഇനി എന്നെ ആര് രക്ഷിക്കും എന്നതായിരുന്നു ആശങ്ക. പൊലീസിനെ സമീപിച്ചാൽ വീട്ടുകാർ വന്ന് തിരികെ കൊണ്ടുപോകും. അത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കും. എനിക്ക് മറ്റൊരു പോംവഴിയുമുണ്ടായിരുന്നില്ല കങ്കണ പറഞ്ഞു.

എന്നാൽ, കങ്കണ പിന്നീട് പരാതി നൽകിയെങ്കിലും പൊലീസ് ആദിത്യയെ വിളിച്ചുവരുത്തി ശാസിച്ച് വിട്ടയക്കുകയാണുണ്ടായത്. പിന്നീട് കങ്കണ ഒട്ടുമിക്ക അഭിമുഖങ്ങളിലും പ്രായപൂർത്തിയാകും മുൻപുള്ള ഈ പീഡനക്കാര്യം തുറന്നുപറന്നിട്ടുണ്ടെങ്കിലും അതിന്റെ കാരണക്കാരൻ ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP