Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം നൂഡ് ചിത്രങ്ങൾ ലാപ്ടോപ്പിൽ സൂക്ഷിക്കുന്നതു തെറ്റോ? നൂഡ് ആയി ഡാൻസ് കളിക്കുന്ന വീഡിയോ ഇഷ്ടായാ ആർക്കു വേണേലും എടുക്കാം; പക്ഷേ ഒന്നു ചോദിക്കാനുള്ള മര്യാദ കാണിച്ചുകൂടെ? നന്നാക്കാൻ കൊടുത്ത ആപ്പിൾ ലാപ്ടോപ്പിലെ തന്റെ നഗ്‌നചിത്രങ്ങൾ ചോർത്തിയവർക്ക് കനി കുസൃതിയുടെ മറുപടി

സ്വന്തം നൂഡ് ചിത്രങ്ങൾ ലാപ്ടോപ്പിൽ സൂക്ഷിക്കുന്നതു തെറ്റോ? നൂഡ് ആയി ഡാൻസ് കളിക്കുന്ന വീഡിയോ ഇഷ്ടായാ ആർക്കു വേണേലും എടുക്കാം; പക്ഷേ ഒന്നു ചോദിക്കാനുള്ള മര്യാദ കാണിച്ചുകൂടെ? നന്നാക്കാൻ കൊടുത്ത ആപ്പിൾ ലാപ്ടോപ്പിലെ തന്റെ നഗ്‌നചിത്രങ്ങൾ ചോർത്തിയവർക്ക് കനി കുസൃതിയുടെ മറുപടി

തിരുവനന്തപുരം: വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച ശക്തമായ നിലപാടുകളിലൂടെയാണ് കനി കുസൃതിയെന്ന നടി മലയാളി സമൂഹത്തിന്റെ ശ്രദ്ധനേടിയത്. വിവാഹം കഴിക്കാത്ത അച്ഛനും അമ്മയ്ക്കും പിറന്ന ഈ പെൺകുട്ടി എന്നും തന്റെ സ്വാതന്ത്ര്യത്തിൽ കൈവയ്ക്കാൻ ആരെയും അനുവദിച്ചിരുന്നില്ല. മെമ്മറീസ് ഓഫ് മെഷീൻ എന്ന ഷോർട് ഫിലിമിലൂടെ അടുത്തിടെ കനി മലയാളി സമൂഹത്തിന്റെ സദാചാരബോധത്തെ നന്നായൊന്നു ചൊടുപ്പിച്ചു. ഇപ്പോഴിതാ വീണ്ടും കനി ശ്രദ്ധേയയാകുന്നു. ഡിലീറ്റ് ചെയ്തുകളഞ്ഞ നഗ്ന ചിത്രങ്ങളും വീഡിയോകളും ലാപ്‌ടോപ്പ് നന്നാക്കാൻ ഏൽപ്പിച്ച കടക്കാർ ചോർത്തിയ സംഭവത്തിലാണ് നടിയുടെ പ്രതികരണം. സ്വന്തം നൂഡ് ചിത്രങ്ങൾ സ്വന്തം ലാപ്‌ടോപ്പിൽ സൂക്ഷിക്കുന്നത് തെറ്റാണോയെന്ന് കനി ചോദിക്കുന്നു. ഇനി, അതു കണ്ടവർക്ക് ഇഷ്ടമായെങ്കിൽ എടുക്കാം. പക്ഷേ ചോദിക്കാനുള്ള മര്യാദ കാണിക്കണമെന്നും കനി തന്റെ ഫേസ്‌ബുക് കുറിപ്പിൽ പറയുന്നു.

കനിയുടെ പോസ്റ്റ്:

എഴോ എട്ടോ വർഷങ്ങൾക്ക് മുൻപ് ഞാൻ ആദ്യായിട്ട് ഒള്ള പൈസ ഒക്കെ കൂട്ടി വെച്ച് ഒരു മാക് ബുക് പ്രൊ മേടിച്ചു. ഒന്നോ രണ്ടൊ മാസം ആയപ്പോൾ അത് പെട്ടെന്ന് ഓൺ ആവണില്ല. എന്റെ ചങ്ക് പെടഞ്ഞു. അങ്ങനെ ആപ്പിൾ ഓതറൈസ്ട് ആയിട്ടുള്ള ഒരു കടയില് നന്നാക്കാൻ കൊടുത്തു. ഒരു മാസം കഴിഞ്ഞ് ട്രെയിനിൽ തിരുവനന്തപുരത്ത് നിന്നും കണ്ണൂർക്ക് പോകുന്ന വഴിക്ക് എന്റെ ഒരു പരിചയക്കാരൻ കൂട്ടുകാരനോട് ആ ലാപ്ടോപ് കടയിൽ നിന്നും തിരികെ വാങ്ങി സ്റ്റേഷനിൽ കൊണ്ടന്ന് തരുവോന്ന് ഞാൻ ചൊദിച്ചു. അങ്ങനെ സ്റ്റേഷനിൽ ട്രെയിൻ നിർത്തി. അവൻ എന്റെ കോച്ചിന്റെ അരികിൽ വന്ന് ലാപ്ടോപ് തന്ന് തിരികെ പൊയി. അവൻ വല്ലാണ്ട് വിയർത്ത് കുളിച്ചിരുന്നു.

പെട്ടെന്ന് അവൻ വീണ്ടും എന്നെ ഫോണിൽ വിളിക്കണ്. ഞാൻ വീണ്ടും വാതിലിന്റെ അടുത്ത് ചെന്നപ്പോൾ അവൻ വിറച്ചു കൊണ്ട് എന്നൊട് പറഞ്ഞു. ' കനീ, ഞാൻ വെർതേ മാക് ആയൊണ്ട് ഒന്നു തുറന്ന് നോക്കി. ടെസ്‌ക്ടോപ്പില് 'exclusive' എന്ന് പറഞ്ഞ് ഒരു ഫയൽ മാത്രേ ഉണ്ടാർന്നുള്ളു. അപ്പൊ ലെ ഞാൻ( മനസ്സിൽ: എക്സ്‌ക്ലൂസിവൊ? അങ്ങനെ ഒരു പേരു ഞാൻ ഇട്ടിട്ടില്ല എന്നു മാത്രമല്ല, അതു എന്റെ ഒരു വാക്ക് പോലുമല്ല). എന്തായാലും ഞാൻ ചോദിച്ചു.'' ങാ, എന്നിട്ട്?'' അപ്പൊ അവൻ പറയ്കാ. ' അതിൽ കനിയുടെ നൂഡ് പിക്ചർ പിന്നെ വീഡിയോ അങ്ങനെ എന്തൊക്കെയൊ ഉണ്ട്. ''അവൻ ഇതറിയാതെ പ്ലാറ്റ്ഫോമിൽ ഇരുന്ന് ആ ഫയൽ തുറന്നു.

അടുത്തിരുന്ന ആളുകൾ കണ്ടു. പെട്ടെന്ന് ലാപ്ടോപ് അടച്ചു വെച്ചു. ഞാൻ അവന്റെ വെപ്രാളം കണ്ടിട്ട് അവനെ സമധാനിപ്പിക്കാൻ പറഞ്ഞു. ' അതിനെന്താ സാരമില്ല. നീ എന്റെ കുറച്ച് ഫോട്ടോസ് കണ്ടു. അത്രെ ഉള്ളു. ട്രെയിൻ വിടാറായി. ശരി. ' അപ്പോൾ അവൻ എന്നോട് പറഞ്ഞു. ' കനീ, അല്ല ആ റിപ്പയർ കടയിലുള്ള അവരൊക്കെ അത് അപ്പോൾ കണ്ടില്ലെ? അവരത് എന്താ ചെയ്യാൻ പോവുന്നതു എന്ന് നമുക്കറിയില്ലല്ലോ?'' അപ്പൊഴെക്കും ട്രെയിൻ വിട്ടു തുടങ്ങി.

ആ ചിന്ത അപ്പോഴാ എന്റെ മനസ്സിൽ വന്നത്. ഞാൻ അല്ലെങ്കിലും ഇതേത് ഫയൽ എക്സ്‌ക്ലുസിവ്? എന്ന് അലോചിച്ച് നിക്കാ!? ലാപ്ടോപ് തുറന്ന് നോക്കിയപ്പൊ സംഗതി ശരിയാ. അങ്ങനെ ഒരു ഫയലും പിന്നെ ഞാൻ റീസൈക്കിൾബിന്നിൽനിന്നുവരെ ഡിലീറ്റ് ചെയ്ത വീഡിയോ ഫോട്ടോസ് ഒക്കെ. ഞാൻ ലാപ്ടോപ് വാങ്ങിയ സമയത്ത് കുറെ തുണിയില്ലാതെ ഡാൻസോടെ ഡാൻസ്. അപ്പിയിടുന്നതു അങ്ങനെ തുടങ്ങി എന്തൊക്കൊയോ എടുത്തിരുന്ന്. ആ സമയത്ത് ഒരു സിനിമക്ക് വേണ്ടി മൊട്ടയടിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ നൂഡ് ആയിട്ട് അഭിനയിക്കേണ്ടിയും വന്നിട്ടുണ്ട്. അതൊണ്ട് ആണോന്ന് അറിയില്ല, തുണിയില്ലാതെ കുറെ ഫോട്ടോസ് വീഡിയോസ് ഒക്കെ എന്റെ ലാപ്ടോപിൽ ഉണ്ടാർന്ന്. ഇതൊക്കെ പക്ഷെ ഞാൻ ഡിലീറ്റ് ചെയ്ത് കളഞ്ഞതാ.

അപ്പോൾ ഈ കടയിലുള്ള വിദ്വാന്മാർ അതൊക്കെ പോയി തിരിച്ചെടുത്ത്, exclusive എന്നൊരു പേരും ഇട്ട് അതു ഡെസ്‌ക്ടോപ്പിൽ ഇട്ട് എനിക്ക് തിരികെ തന്നിരിക്കുന്നു. ആവശ്യത്തിനു കോപ്പീ അവരും എടുത്തിട്ടുണ്ടാവും.

തമാശ അതല്ല. ഈ ഇന്ത്യാ മഹാരാജ്യത്ത് എന്താണു തെറ്റ്,ശരി എന്നറിയത്തതു കൊണ്ട് ഞാൻ മൈത്രേയനും ജയശ്രി ചേച്ചിക്കും അപ്പോൾ തന്നെ വിശദമായി ഈ സംഭവത്തെ പറ്റി sms അയച്ചു. ഞാൻ ചോദിച്ചു, അല്ല എന്റെ തന്നെ nude പിക്, വീഡിയോ ഒക്കെ എന്റെ ലാപ്ടോപിൽ ഉള്ളത് ഒരു തെറ്റ് ആണോ? എന്താല്ലെ? നാണക്കെടു തന്നെ എന്റെ കാരിയം. പിന്നെ പൊതു ബോധം, കുളിക്കുമ്പോൾ സ്വന്തം ശരീരം നോക്കുന്നത് പോലും തെറ്റ് എന്നിരിക്കെ എന്റെ സംശയം സ്വാഭാവികം എന്ന് കരുതി ക്ഷമിക്കാം.

ജയശ്രി ചേച്ചി ഇതിനു ഒരു മറുപടി പോലും അയച്ചില്ല. മൈത്രേയൻ പറഞ്ഞു: ''നിന്റെ സമ്മതം ഇല്ലാതെ അതു ചെയ്ത അവർക്ക് എതിരെ നിനക്കു കേസ് കൊടുക്കാം. ' ഓ എനിക്കതിനൊന്നും മിനക്കെടാൻ വയ്യ. ഞാൻ അപ്പിയിട്ടൊണ്ട് ഡാൻസ് കളിക്കണ വീഡിയോ ഇഷ്ടായിച്ചാൽ എടുത്തൊട്ടെ. പക്ഷെ എന്നോട് ചോദിക്കുന്നതു ആണു അതിന്റെ ഒരു മര്യാദ. അതു മാത്രം എനിക്കിഷ്ടായില്ല.

അടുത്ത ദിവസം ജയശ്രി ചേച്ചിയെ കണ്ടപ്പോൾ ചേച്ചി പറയ്കാ. എന്നാലും ഫ്രീ അയിട്ടു ഇതൊക്കെ കൊടുക്കരുത്. ആളുകളു കയ്യും കാലും ഒക്കെ കാണിക്കണെനു എണ്ണി പറഞ്ഞു പൈസ മേടിക്കാറുണ്ടെയ്. അപ്പറഞ്ഞതിലും കാര്യമുണ്ട്.

എന്റെ അടുത്ത കൂട്ടുകാർ കുറച്ച് നാൾ യൂട്യൂബിൽ തപ്പി ' മൊട്ട നൂഡ് ഡാൻസ് ' എന്നൊക്കെ പറഞ്ഞിട്ട്. എവിടുന്ന് ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. ചിലപ്പോൾ തീട്ടം ഒക്കെ ഉള്ളൊണ്ട് ആയിരിക്കും.

എന്താ ഇപ്പൊ ഇതൊക്കെ പറയാൻ ന്നു വച്ചാൽ ''എന്റെ ഒക്കെ എല്ലാം നഷ്ടപ്പെട്ടതാ, ഞാൻ നശിച്ചതാ'' ( like the tragic heroines of malayalam cinema) അതൊണ്ട് സംരക്ഷകരായ warrior മാരൊന്നും ഈ റോഡ് സൈഡിലേക്കു വരണ്ട എന്ന് ഏതു! മനസ്സിലായല്ല്...

തേങ്ക്യു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP