Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി അവനെ ജീവനോടെ കാണില്ലെന്ന് ഡോക്ടർമാർ പറഞ്ഞത് കേട്ട് ഞാൻ അലറി കരഞ്ഞു; സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ആ കുഞ്ഞു ശരീരത്തിൽ ബാക്കിയില്ല; ജനിച്ചപ്പോൾ തന്നെ ഡോക്ടർമാർ മരണം വിധിയെഴുതിയ മകനെ ജീവിതത്തിലേക്ക് തിരികെ പിടിച്ചതിനെ കുറിച്ച് കനിഹ

ഇനി അവനെ ജീവനോടെ കാണില്ലെന്ന് ഡോക്ടർമാർ പറഞ്ഞത് കേട്ട് ഞാൻ അലറി കരഞ്ഞു; സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ആ കുഞ്ഞു ശരീരത്തിൽ ബാക്കിയില്ല; ജനിച്ചപ്പോൾ തന്നെ ഡോക്ടർമാർ മരണം വിധിയെഴുതിയ മകനെ ജീവിതത്തിലേക്ക് തിരികെ പിടിച്ചതിനെ കുറിച്ച് കനിഹ

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനിഹ. മലയാളിയല്ലെങ്കിലും മലയാളിത്തം നിറഞ്ഞ മുഖവുമായി എത്തിയ താരം. വിവാഹം കഴിഞ്ഞു കുട്ടിയായെങ്കിലും കനിഹ ഇപ്പോഴും സിനിമകളിൽ സജീവമാണ്. ജീവിത്തതിൽ ഒരമ്മയും കടന്നു പോവാത്തത്രയും മനോദുഃഖങ്ങളിലൂടെയാണ് മകൻ ഋഷി ജനിച്ചപ്പോൾ കനിഹയ്ക്ക് നേരിടേണ്ടി വന്നത്. ജനിച്ചപ്പോൾ ഒരു മിന്നായം പോലെ കണ്ട കുഞ്ഞിനെ കനിഹ പിന്നീട് കാണുന്നത് രണ്ട് മാസങ്ങൾക്ക് ശേഷമാണ്.

അത്രയും കാലം ഐസിയുവിൽ മരണത്തോട് മല്ലടിക്കുകയായിരുന്നു ആ കുഞ്ഞ്. ഡോക്ടർമാർ മരണം വിധിയെഴുതിയടുത്ത് നിന്നാണ് ഞഷി ജീവിതത്തിലേക്ക് നടന്നു കയറിയത്. അതുകൊണ്ട് ഞങ്ങളുടെ അത്ഭുത ബാലനാണ് മകനെന്നാണ് കനഹി പറയുന്നത്. അമേരിക്കയിലെ ആശുപത്രിയിൽ വച്ചാണ് കനിഹ മകൻ ഋഷിക്ക് ജന്മം നൽകിയത്. ജനിച്ചപ്പോഴെ ഹൃദയത്തിന് തകരാറുണ്ടായിരുന്ന കുഞ്ഞിനെ ഒരു പക്ഷേ ഇനി കാണാനാവില്ലെന്ന് പറഞ്ഞാണ് ഡോക്ടർ കയ്യിൽ കൊടുതത്ത്.

പത്തു മാസം ചുമന്നു പ്രസവിച്ച കുഞ്ഞിന്റെ ജീവനെ കയ്യിൽ നിന്നു തട്ടിയെടുത്തപ്പോൾ അലറിക്കരഞ്ഞു. ഓപ്പൺ ഹാർട്ട് സർജറി നടത്താനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. പരാജയപ്പെട്ടാൽ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാൽത്തന്നെ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടി വരുമെന്നും ഡോക്ടർമാർ പറഞ്ഞു

ഷിർദി സായിബാബയെ വിളിച്ച് കരഞ്ഞു പ്രാർത്ഥിച്ചു. ആദ്യമായാണ് ഒരു ജീവന് വേണ്ടി പ്രാർത്ഥിക്കുന്നത്. അതുവരെ നല്ല ജീവിതത്തിനു വേണ്ടി മാത്രമാണു പ്രാർത്ഥിച്ചിട്ടുള്ളത്. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്‌പ്പിക്കും. കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാൽ ആശുപത്രിയും ഡോക്ടർമാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളാണ് അവ.

ഒടുവിൽ അമ്പതാം ദിവസമാണ് കുഞ്ഞിനെ കാണാൻ പസാധിച്ചത്, ഐസിയുവിലെ ഏകാന്തതയിൽ. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല. ആ കുഞ്ഞ് ശരീരത്തിൽ. രണ്ടു മാസം ഐസിയുവിൽ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP