Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴശിരാജയിലേക്ക് നായികയാവാൻ ഹരിഹരൻ സാറിനെ കാണാനെത്തിയത് ജിൻസും ടീ ഷർട്ടും അണിഞ്ഞ്; ആദ്യം കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിലും വീഡിയോ കണ്ട ശേഷം സെലക്ട് ചെയ്തു; തമിഴിൽ പ്രശ്‌നം നേരിടുന്നത് ഉയരത്തിന്റെ പേരിൽ; ചേരൻ സാർ ഒപ്പം അഭിനയിച്ചത് സ്റ്റൂൾ വച്ച്; കനിഹയുടെ സിനിമാ വിശേഷങ്ങൾ ഇങ്ങനെ

പഴശിരാജയിലേക്ക് നായികയാവാൻ ഹരിഹരൻ സാറിനെ കാണാനെത്തിയത് ജിൻസും ടീ ഷർട്ടും അണിഞ്ഞ്; ആദ്യം കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിലും വീഡിയോ കണ്ട ശേഷം സെലക്ട് ചെയ്തു; തമിഴിൽ പ്രശ്‌നം നേരിടുന്നത് ഉയരത്തിന്റെ പേരിൽ; ചേരൻ സാർ ഒപ്പം അഭിനയിച്ചത് സ്റ്റൂൾ വച്ച്; കനിഹയുടെ സിനിമാ വിശേഷങ്ങൾ ഇങ്ങനെ

ലയാളത്തിലെ ചരിത്രസിനിമകളിലൊന്നായ പഴശിരാജയിൽ മമ്മൂട്ടിയുടെ നായികയായാണ് കനിഹയടെ മലയാളത്തിലേക്കുള്ള കടന്ന് വരവ്.ഈ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം നിരവധി ചിത്രങ്ങൾ മലയാളത്തിൽ കനിഹയെ തേടി എത്തിയിരുന്നു. ഏറ്റവും ഒടുവിലായി മമ്മൂട്ടി ചിത്രം എബ്രഹാമിന്റെ സന്തതികൾ നായികറോളിലും കനിഹയെത്തുന്നുണ്ട്. എ്‌നാൽ കനിഹയുടെ മലയാളത്തിലെക്കുള്ള അരങ്ങേറ്റ ചിത്രമായ പഴശിരാജയിലേക്കുള്ള വരവ് അത്ര എളുപ്പമായിരുന്നില്ലെന്നാണ് നടി പറയുന്നത്. അടുത്തിടെ ടെലിവിഷന് നല്കിയ അഭിമുഖത്തിലാണ് കനിഹ മനസ് തുറന്നത്.

പഴശ്ശിരാജ സിനിമയിൽ പഴശ്ശിരാജയുടെ ഭാര്യ കൈതേരി മാക്കത്തിന്റെ റോൾ തനിക്ക് ലഭിച്ചത് അല്പം ബുദ്ധിമുട്ടിയാണെന്ന് പറയുകയാണ് നടി കനിഹ.ചിത്രത്തിൽ നായികയാകാൻ എത്തിയ തന്നെ സംവിധായകൻ ഹരിഹരന് ഇഷ്ടപ്പെട്ടില്ലെന്നും തിരിച്ചയച്ചെന്നും കനിഹ പറയുന്നു. പിന്നീട് താൻ മുൻപ് അഭിനയിച്ച തമിഴ് സിനിമയിലെ രാജ്ഞിയായുള്ള വീഡിയോ അയച്ചുകൊടുത്തതിന് ശേഷമാണ് തനിക്ക് ആ വേഷം ലഭിച്ചതെന്നും അഭിമുഖത്തിൽ വ്യക്തമാക്കി.

'കോടമ്പക്കത്ത് ഓഫീസിൽ വരാൻ പറഞ്ഞിട്ടായിരുന്നു വിളി വന്നത്. അവിടെ എത്തിയപ്പോൾ ഹരിഹരൻസാർ ഉണ്ടായിരുന്നു. എന്നാൽ ഇത് ഇത്ര വലിയ ചരിത്ര സിനിമയാണെന്നോ ഹരിഹരൻ സാർ ഉണ്ടാകുമെന്നോ അറിയില്ലായിരുന്നു. ജീൻസും ടീഷർട്ടും ധരിച്ചാണ് എത്തിയത്. തന്നെ കണ്ടപ്പോൾ ഓൾ ദി ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പോയ്ക്കോളാനും. ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപോലെയായിരുന്നു ഇത്'- - കനിഹ പറയുന്നു.

എന്നാൽ വീട്ടിൽ ചെന്ന ശേഷം വീണ്ടും അദ്ദേഹത്തെ വിളിച്ചു. സർ, എന്ത് കഥാപാത്രത്തെയാണ് നിങ്ങൾ വിചാരിക്കുന്നതെന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശ്ശിരാജ സിനിമയെകുറിച്ചും കഥാപാത്രത്തെ കുറിച്ചും പറയുന്നത്. തമിഴിൽ ആ സമയത്ത് അജിത്തിനൊപ്പം വരളാരു എന്നൊരു സിനിമ ചെയ്തിരുന്നു. അതിലൊരു ഗാനത്തിൽ രാജ്ഞിയുടെ വേഷം അണിഞ്ഞാണ് അഭിനയിച്ചത്. ആ വീഡിയോ സാറിന് മെയിൽ ചെയ്തു. ഇതൊന്നു കാണാമോ എന്നും ചോദിച്ചു.

മൂന്ന് ദിവസത്തിന് ശേഷം ഓഫീസിൽ വന്ന് കോസ്റ്റിയൂമിൽ കണ്ടുനോക്കാം എന്ന് പറഞ്ഞു. അങ്ങനെ അവിടെ വെച്ച് കോസ്റ്റിയൂം തരികയും അതിലെ ഒരു ഡയലോഗ് പറഞ്ഞുനോക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു ചെറിയ സ്‌ക്രീൻ ടെസ്റ്റ് ആയിരുന്നു. അതിൽ സംതൃപത്നായതോടെ അവിടെ വെച്ച് തന്നെ കരാറിൽ ഒപ്പിട്ടു- കനിഹ പറയുന്നു.

മാത്രമല്ല സിനിമാ അഭിനയത്തിൽ ഉയരം ചില പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നു താരം പറയുന്നു. മലയാളത്തിൽ തന്നോടൊപ്പം അഭിനയിച്ച എല്ലാവർക്കും ഉയരം ഉണ്ടെന്നും എന്നാൽ തമിഴിൽ ഇത് ചില പ്രശ്നമുണ്ടാക്കിയെ ന്നും കനിഹ ഒരു അഭിമുഖത്തിൽ പറയുന്നു.

എന്റെ ഉയരം 5.8 ആണ്. അതിൽ രണ്ട് ഇഞ്ച് ഹീൽസും ഉണ്ട്. മലയാളത്തിൽ എന്നോടൊപ്പം അഭിനയിച്ച എല്ലാവർക്കും ഉയരം ഉണ്ട്. ഇനി ഉയരം കുറഞ്ഞ ആർക്കൊപ്പം വേണമെങ്കിലും ഞാൻ അഭിനയിക്കാൻ തയാറാണ്. എന്നാൽ തമിഴിൽ ഉയരത്തിന്റെ പ്രശ്നം ഉണ്ടായി. ഓട്ടോഗ്രാഫ് സിനിമയിൽ ചേരൻ സാർ സ്റ്റൂൾ വച്ചായിരുന്നു എന്നോടൊപ്പം അഭിനയിച്ചത്. നടൻ അജിത്ത്, മാധവൻ എന്നിവർ ഒരേ ഉയരത്തിലുള്ളവരായിരുന്നു. അതുകൊണ്ട് കുഴപ്പമില്ലായിരുന്നു. അവരെ ഉയരം കൂട്ടികാണിക്കാൻ സിനിമയിൽ ക്യാമറ അഡ്ജറ്റ് ചെയ്ത് കാണിച്ചു. ഇപ്പോൾ സിനിമയിൽ ഉയരത്തിന്റെ കാര്യം പ്രശ്നമായി വരുന്നില്ല. വിവിധ ഉയരക്കാർ ഒരുമിച്ചെത്തുമ്പോൾ കാണാൻ ഭംഗിയുണ്ടെന്നും നടി പറയുന്നു.

വിവാഹശേഷം സിനിമയിലേക്ക് തിരിച്ചുവരാൻ തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു വെന്നും താരം വ്യക്തമാക്കുന്നു 'വിവാഹശേഷം അഭിനയത്തിലേക്ക് മടങ്ങി വരുന്നത് എളുപ്പമല്ല എന്നുള്ളത് എന്റെ വ്യക്തിപരമായ അനുഭവത്തിൽ പറയുന്നതാണ്. എനിക്ക് അവസരങ്ങൾ കുറഞ്ഞിരുന്നു. പക്ഷേ സിമ്രാൻ തിരിച്ചുവന്നു ജ്യോതിക തിരിച്ചുവന്നിട്ടുമുണ്ട്. അതുകൊണ്ട് ഇത് എന്റെ വ്യക്തിപരമായ അനുഭവമാണെന്നും എന്തുകൊണ്ടാണെന്ന് ഇങ്ങനെ എന്നറിയില്ലെന്നും നടി പറഞ്ഞു.

പഴശ്ശിരാജയിലെ കൈതേരി മാക്കം, ഭാഗ്യദേവതയിലെ ഡെയ്സി, സ്പിരിറ്റിലെ മീര എന്നിവ കനിഹ എന്ന അഭിനേത്രിയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയ കഥാപാത്രങ്ങളാണ്. മലമലയാളത്തിലെ മുൻ നിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ്‌ഗോപി, ജയറാം തുടങ്ങിയവർക്കൊപ്പമെല്ലാം അഭിനയിക്കാൻ കനിഹയ്ക്ക് സാധിച്ചിട്ടുണ്ട്. തമിഴിലും മികച്ച കഥാപാത്രങ്ങളാണ് നടിയെ തേടിയെത്തിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP