Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

കങ്കണയ്ക്കിത് പിറന്നാൾ സമ്മാനം; ഫാഷനിലെ പ്രകടനത്തിന് സഹനടിയിൽ ഒതുങ്ങേണ്ടി വന്നതിന് മധുര പ്രതികാരമെന്ന് കങ്കണാ റണൗട്ട്

കങ്കണയ്ക്കിത് പിറന്നാൾ സമ്മാനം; ഫാഷനിലെ പ്രകടനത്തിന് സഹനടിയിൽ ഒതുങ്ങേണ്ടി വന്നതിന് മധുര പ്രതികാരമെന്ന് കങ്കണാ റണൗട്ട്

ക്യൂനിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കങ്കണാ റണൗട്ടിന് ഇത് പിറന്നാൾ സമ്മാനം കൂടിയാണ്. മാർച്ച് 23ന് ഇരുപത്തെട്ടാം പിറന്നാൾ ആഘോഷിച്ച കങ്കണയ്ക്കിത് മധുരപ്രതികാരം കൂടിയാണ്. വർഷങ്ങൾക്കു മുമ്പ് മധുർ ഭണ്ഡാർക്കറുടെ ഫാഷൻ എന്ന ചിത്രത്തിലെ സൂപ്പർമോഡലിന്റെ കഥാപാത്രം അവിസ്മരണീയമാക്കിയ കങ്കണയ്ക്ക് അന്ന് സഹനടിക്കുള്ള അവാർഡിൽ ഒതുങ്ങേണ്ടി വന്നു. ഫാഷനിലെ തന്നെ നായികയായ പ്രിയങ്കാ ചോപ്രയാണ് അന്ന് ദേശീയ അവാർഡ് കരസ്ഥമാക്കിയത്. ആറു വർഷത്തിനു ശേഷം അതേ പ്രിയങ്കയെ പിന്തള്ളി കങ്കണ ഇത്തവണ മികച്ച നടിക്കുന്ന പുരസ്‌ക്കാരം കരസ്ഥമാക്കുകയായിരുന്നു. മേരി കോം എന്ന ചിത്രത്തിലെ നായികവേഷം ചെയ്ത പ്രിയങ്കയും കങ്കണയ്‌ക്കൊപ്പം തന്നെ അവാർഡ് പരിഗണനയിൽ അവസാന റൗണ്ട് വരെയുണ്ടായിരുന്നു.

തനിക്ക് താലിചാർത്തേണ്ട വരൻ വിവാഹത്തലേന്ന് ഏകപക്ഷീയമായി വിവാഹത്തിൽ നിന്ന് പിന്മാറുന്നതോടെ തകർന്നുപോയ റാണി മെഹ്‌റ എന്ന കഥാപാത്രത്തെയാണ് ക്വീനിൽ കങ്കണ അവതരിപ്പിച്ചത്. വിദേശത്ത് ജീവിക്കുന്ന തനിക്ക് യാഥാസ്ഥിതിക രീതികൾ പിന്തുടരുന്ന വധുവുമായി യാതൊരു തരത്തിലും ഒത്തുപോകാൻ സാധിക്കില്ല എന്നു പറഞ്ഞാണ് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നു പിന്മാറുന്നത്. ആകെ തകർന്ന റാണി ഒരു ദിവസം മുഴുവൻ അടച്ചിട്ട മുറിയിൽ ഒറ്റയ്ക്കിരുന്ന ശേഷം ഒടുവിൽ അവൾ ഉറച്ച ഒരു തീരുമാനമെടുക്കുന്നു.

മുൻ നിശ്ചയിച്ച പ്രകാരം പാരീസിലേക്കും ആംസ്റ്റർഡാമിലേക്കുമുള്ള ഹണിമൂൺ യാത്ര ഒറ്റയ്ക്ക് പോകാൻ അവൾ തീരുമാനിക്കുന്നു. വിദേശയാത്രയിൽ അവൾക്ക് വിജയലക്ഷ്മി എന്നൊരു സുഹൃത്തിനെ കിട്ടുന്നു. സ്വാതന്ത്ര്യത്തിന്റെ ലോകം അവൾ ആസ്വദിക്കുന്നു. കടൽ കടന്നതോടെ അത് സ്വയം തിരിച്ചറിവിനും അവൾക്ക് അവസരമായി. തനിക്ക് ഒരിക്കലും മാറാനാകില്ലെന്ന ധാരണ അവൾ തിരുത്തുന്നു. മോഡേണായി മാറിയ റാണി തന്റെ ഒരു സെൽഫി വിജയലക്ഷ്മിക്ക് അയച്ചത് അബദ്ധത്തിൽ ഒരിക്കൽ വരനായി ഒരിക്കൽ പ്രത്യക്ഷപ്പെട്ട വിജയ്ക്ക് അയക്കുന്നു. തുടർന്ന് അവളെ കണ്ടെത്താൻ വിജയ് നടത്തുന്ന ശ്രമങ്ങൾ. അങ്ങനെ പോകുന്ന ഈ ഹാസ്യ ചിത്രം. എല്ലാ അർഥത്തിലും കങ്കണയുടെ സിനിമയാണ് ക്വീൻ. ക്വീന്റെ കഥാ ചർച്ചയിൽ തിരക്കഥ വായിച്ച് ചില തിരുത്തലുകൾ നിർദേശിച്ച കങ്കണയുടെ പേരും തിരക്കഥാസഹായി എന്ന നിലയിൽ സംവിധായകൻ ചിത്രത്തിന്റെ ക്രെഡിറ്റ് ലൈനിൽ ഉൾപ്പെടുത്തി.
അനുരാഗ് കശ്യപും വിക്രമാദിത്യ മോട്ട്വാനയും ചേർന്ന് നിർമ്മിച്ച കോമഡി ചിത്രമായിരുന്നു വികാസ് ബാലിന്റെ ക്വീൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP