Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇവളാണ് എന്റെ ലോകം ഭരിക്കുന്നത്! മകളുടെ ചിത്രം ആദ്യമായി പങ്ക് വച്ച് കന്നഡ സൂപ്പർ താരം യഷ്; കെജിഎഫ് താരത്തിന്റെഅക്ഷയ ത്രിത്രീയ ദിനത്തിലെ സർപ്രൈസ് ഏറ്റെടുത്ത് ആരാധകരും

ഇവളാണ് എന്റെ ലോകം ഭരിക്കുന്നത്! മകളുടെ ചിത്രം ആദ്യമായി പങ്ക് വച്ച് കന്നഡ സൂപ്പർ താരം യഷ്; കെജിഎഫ് താരത്തിന്റെഅക്ഷയ ത്രിത്രീയ ദിനത്തിലെ സർപ്രൈസ് ഏറ്റെടുത്ത് ആരാധകരും

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയതാരമാണ് യഷ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റർ രണ്ടിലൂടെ യഷിന്റെ പുതിയ അവതാരത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകലോകം. ഇതിനിടെ ആരാധകർക്കായി വലിയൊരു സർപ്രൈസ് പുറത്ത് വിട്ടിരിക്കുകയാണ് താരം.

കന്നഡ സൂപ്പർ താരം യഷും ഭാര്യ രാധിക പണ്ഡിറ്റും തങ്ങളുടെ പൊന്നോമനയുടെ ചിത്രം ആദ്യമായി ആരാധകർക്കായി പങ്കുവച്ചു. അക്ഷയ തൃതീയയ്ക്ക് ആരാധകർക്കുള്ള സമ്മാനമായാണ് തങ്ങളുടെ കുഞ്ഞു മാലാഖയുടെ ചിത്രം രാധിക ഫേസ്‌ബുക്കിൽ പങ്കുവച്ചത്.
ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം ഇതാ നിങ്ങളുടെ മുന്നിൽ. ഇതുവരെ അവൾക്ക് പേരിട്ടിട്ടില്ല. അതിനാൽ ഇപ്പോൾ നമുക്കവളെ ബേബി വൈആർഎന്നു വിളിക്കാം. നിങ്ങളുടെ സ്നേഹവും അനുഗ്രഹങ്ങളും അവൾക്ക് നൽകൂ രാധിക ഫേസ്‌ബുക്കിൽ കുറിച്ചു

യഷ് മകൾക്കൊപ്പം കളിക്കുന്ന ചിത്രം രാധിക മുമ്പ് പങ്കുവച്ചിരുന്നു. മെയ് അഞ്ചിനായിരുന്നു ഇത്. എന്നാൽ ആ ചിത്രത്തിലും കുഞ്ഞിന്റെ മുഖം ഇല്ലായിരുന്നു. ഞങ്ങളുടെ യഥാർത്ഥ നിധിയുടെ ചിത്രം അക്ഷയ തൃതീയ ദിനത്തിൽ പുറത്തുവിടും എന്നായിരുന്നു അന്ന് രാധിക പറഞ്ഞത്.

ടെലിവിഷൻ പരമ്പരയായ നന്ദഗോകുലിന്റെ സെറ്റിൽ വച്ചാണ് യഷും രാധികയും കണ്ടുമുട്ടുന്നത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2016ൽ ഇരുവരും വിവാഹിതരായി. 2008ൽ പുറത്തിറങ്ങിയ മൊഗ്ഗിന മനസു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ നാല് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. 2018 ഡിസംബറിലാണ് യഷിനും രാധികയ്ക്കും മകൾ ജനിച്ചത്.

ഇപ്പോൾ കന്നഡ സിനിമാ മേഖലയിലെ ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാളാണ് യഷ്. കെജിഎഫ് എന്ന ചിത്രമാണ് യഷിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. കെജിഎഫ് ചാപ്റ്റർ 1.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്ത ഒന്നാം ഭാഗം, കന്നഡ സിനിമാ വ്യവസായത്തിൽ ഏറ്റവുമധികം പണം വാരിയ ചിത്രമാണെന്നായിരുന്നു റിപ്പോർട്ടുകൾ.

കന്നഡയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായിരുന്നു കെജിഎഫ്. 2018 ഡിസംബർ 23നാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യമായി ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളിൽ ഇന്ത്യയിൽ ഉടനീളം പ്രദർശനത്തിനെത്തിയതും ആദ്യമായിരുന്നു. കർണാടകയിൽ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP