Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാൻ ലൊക്കേഷനാക്കി ആദ്യ മലയാള ചിത്രം ഒരുങ്ങുന്നു; കറാച്ചി 81 ൽ അഭിനയിക്കാൻ പൃഥിരാജ് കറാച്ചിയിലേക്ക്

പാക്കിസ്ഥാൻ ലൊക്കേഷനാക്കി ആദ്യ മലയാള ചിത്രം ഒരുങ്ങുന്നു; കറാച്ചി 81 ൽ അഭിനയിക്കാൻ പൃഥിരാജ് കറാച്ചിയിലേക്ക്

പാകിസ്താനിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു. ആസിഫലി നായകനായ ഇഡിയറ്റ്സ് എന്ന ചിത്രം സംവിധാനം ചെയ്ത കെ.എസ് ബാവയാണ് പൃഥ്വിയെ നായകനാക്കി പാക്കിസ്ഥാനിൽ ചിത്രീകരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്. കറാച്ചി 81 എന്നാണ് സിനിമയുടെ പേര്.

ബിഗ് ബജറ്റ് ചിത്രമായ കറാച്ചി 81 വർണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറിൽ മഹാസുബൈർ ആണ് നിർമ്മിക്കുന്നത്. മറ്റൊരു പ്രമുഖ ബാനർ കൂടി നിർമ്മാണ പങ്കാളിയാണ്. പാക്കിസ്ഥാനിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതി നേടിയ കറാച്ചി 81ൽ ചാരവൃത്തിയാണ് പ്രമേയമാകുന്നത്. വരുന്ന സെപ്റ്റംബറിൽ കറാച്ചി 81ന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം തുടങ്ങും.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന ചിത്രത്തിലാണ് പൃഥ്വി ഇപ്പോൾ അഭിനയിക്കുന്നത്. ഊഴം പൂർത്തിയാക്കിയാൽ ജയകൃഷ്ണൻ സംവിധാനം ചെയ്യുന്ന എസ്രയിൽ ജോയിൻ ചെയ്യും. എസ്ര പൂർത്തിയാക്കിയതിന് ശേഷമാകും കറാച്ചി 81 തുടങ്ങുന്നത്.

ജീത്തു ജോസഫിന്റെ ഊഴം വിമലിന്റെ കർണൻ, ജയകൃഷ്ണന്റെ എസ്ര, ബ്ലെസിയുടെ ആടുജീവിതം അങ്ങനെ പൃഥിയുടെ കൈയിൽ ഒരുപിടി ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP