Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാജോൾ ഇനി തന്റെ ജീവിതത്തിലില്ല; അജയ് ദേവഗണുമായുള്ള അസ്വാരസ്യം വളർന്നതോടെ ഉലച്ചിൽ തട്ടിയ സൗഹൃദം ഇനി തളിർക്കില്ലെന്ന് സൂചിപ്പിച്ച് കരൺ ജോഹർ; അജയ് ചിത്രത്തിന് പാര പണിയാൻ കരൺ ജോഹർ കോഴ വാങ്ങിയെന്നും കജോൺ വിശ്വസിച്ചു

കാജോൾ ഇനി തന്റെ ജീവിതത്തിലില്ല; അജയ് ദേവഗണുമായുള്ള അസ്വാരസ്യം വളർന്നതോടെ ഉലച്ചിൽ തട്ടിയ സൗഹൃദം ഇനി തളിർക്കില്ലെന്ന് സൂചിപ്പിച്ച് കരൺ ജോഹർ; അജയ് ചിത്രത്തിന് പാര പണിയാൻ കരൺ ജോഹർ കോഴ വാങ്ങിയെന്നും കജോൺ വിശ്വസിച്ചു

മുംബൈ: ഷാരൂഖ് ഖാൻ- കജോൾ കൂട്ടുകെട്ടിൽ അതിസുന്ദരങ്ങളായ ചിത്രങ്ങൾ പിറവിയെടുത്തിട്ടുണ്ട്. ഈ ചിത്രങ്ങൾ ഒരുക്കിയത് കരൺ ജോഹർ എന്ന മികച്ച സംവിധായകൻ ആയിരുന്നു. അക്കാലം മുതലുള്ള സൗഹൃദമാണ കരണും കജോളും തമ്മിൽ. എന്നാൽ, അടുത്തകാലത്ത് ഈ സൗഹൃദത്തിന് വല്ലാതെ ഉലച്ചിൽ തട്ടുകയുണ്ടായി. ഈ അസ്വാരസ്യം വളർന്ന് സമ്പൂർണമായ തകർച്ചയിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ. പ്രിയ സുഹൃത്തായ കജോളുമായി ഇനിയു ബന്ധവുില്ലെന്നാണ് കരൺ ജോഹർ വെളിപ്പെടുത്തിയത്.

കജോളിന്റെ ഭർത്താവും ചലച്ചിത്രകാരനുമായ അജയ് ദേവഗണും കരൺ ജോഹറും തമ്മിലുള്ള അസ്വാരസ്യം ഇരുവരുടെയും സൗഹൃദത്തെ നേരത്തെ തന്നെ ഉലച്ചിരുന്നു. ഇനിയൊരു കൂടിച്ചേരലിന് സാധ്യതയില്ലെന്ന് തന്റെ പുതിയ പുസ്തകത്തിലാണ് കരൺ വ്യക്തമാക്കിയിരിക്കുന്നത്. ബോളിവുഡിൽ എല്ലാവരും അസൂയയോടെ കണ്ടിരുന്ന ചങ്ങാത്തമായിരുന്നു കരൺ ജോഹറിന്റെയും കാജോളിന്റെയും. ഒട്ടേറെ ഹിറ്റ് സിനിമകളും ഇരുവരും ചേർന്ന് സമ്മാനിച്ചു. എന്നാൽ, സുഹൃത്തും ഭർത്താവും തമ്മിലുള്ള അകൽച്ചയാണ് കാജോളിന്റെ സൗഹൃദത്തിന് വിനയായത്.

കഴിഞ്ഞ ദിവാലി റിലീസാണ് പ്രശ്‌നങ്ങൾ വഷളാക്കിയത്. കരണിന്റെ ഏ ദിൽ ഹെ മുശ്കിലും അജയ് ചിത്രം ശിവായിയും ഒരുമിച്ച് എത്തുകയായിരുന്നു. ബോളിവുഡിൽ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്യുന്ന പതിവില്ല. എന്നാൽ പിന്മാറാൻ ഇരുകൂട്ടരും തയ്യാറായില്ല. ചിത്രം ഒരുമിച്ച് തിയറ്ററുകളിലെത്തി. ഇതിന്റെ പേരിൽ കരണും അജയയും തമ്മിലുണ്ടായ അസ്വാരസ്യമാണ് ഇപ്പോൾ ഈ തുറന്നെഴുത്തിലെത്തിയത്. കാജോൾ ഇനി തന്റെ ജീവിതത്തിലില്ലെന്ന് പുതിയ പുസ്തകമായ ആൻ അൺസ്യൂട്ടബിൾ ബോയി എന്ന ആത്മകഥയിലാണ് കരൺ കുറിച്ചത്.

തന്റെ ജീവിത്തിലേക്ക് കാജോളിന് ഇനി തിരിച്ചുവരാനാകില്ല. വരണമെന്ന് കാജോൾ ആഗ്രഹിക്കുന്നില്ലെന്നും കരൺ പറയുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ തനിക്കങ്ങോട്ടുണ്ടായിരുന്നു എല്ലാ കരുതലിനെയും കാജോൾ ഇല്ലാതാക്കിയെന്നും കരൺ എഴുതി. എന്നാൽ കാജോളുമായി തനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. അജയുമായിട്ടായിരുന്നു പ്രശ്‌നം. അതിന്റെ പേരിൽ പലതും പറഞ്ഞു. അജയ്യുടെ സിനിമ അട്ടിമറിക്കാൻ താൻ കോഴ നൽകിയെന്ന് വരെ ആരോപണമുണ്ടായി. അത് കാജോൾ വിശ്വസിച്ചു, അത് സ്ഥിരീകരിച്ചുകൊണ്ട് ട്വീറ്റും ചെയ്തു. അതോടെ എല്ലാം തീർന്നെന്നും കരൺ പറയുന്നു. കരണുമായി നല്ല ബന്ധത്തിലല്ലെന്ന് അജയ് ദേവഗൺ നേരത്തെ വ്യക്തമാക്കിയിരുന്നു. കാജോളും കരണും തമ്മിലുള്ള ബന്ധവും പഴയപോലല്ലെന്നും ആദ്യ വെളിപ്പെടുത്തിയത് അജയ് ദേവഗണാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP