Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രശസ്ത തമിഴ് നടൻ കരാട്ടെ രാജ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ട്; നടൻ മതം മാറിയത് ഇസ്ലാം മതത്തോടുള്ള പ്രത്യേക താത്പര്യ പ്രകാരം

പ്രശസ്ത തമിഴ് നടൻ കരാട്ടെ രാജ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ട്; നടൻ മതം മാറിയത് ഇസ്ലാം മതത്തോടുള്ള പ്രത്യേക താത്പര്യ പ്രകാരം

പ്രശസ്ത തമിഴ് നടനും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനുമായ കരാട്ടെ രാജ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ട്. പ്രശസ്ത തമിഴ് ഓൺ ലൈൻ മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്. നടന്റെ മതം മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെങ്കിലും, ഇസ്ലാം മതത്തോടുള്ള നടന്റെ താത്പര്യമാണ് മതം മാറ്റാത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നത്.

മുമ്പ് യുവൻ ശങ്കർ റാജയും, മോണിക്കയും ഇസ്ലാം മതം സ്വീകരിച്ചത് വാർത്തയായിരുന്നു. വില്ലൻ വേഷങ്ങളിലൂടെയാണ് കരാട്ടെ രാജയെ തമിഴ് പ്രേക്ഷകർക്ക് പരിചയം. വീരപ്പന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ടെലിവിഷൻ സീരിയലിൽ വീരപ്പന്റെ വേഷം കെട്ടിയത് കരാട്ടെ രാജയായിരുന്നു.

പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരിയിലെ വേഷവും ശ്രദ്ധേയമായി. ചിത്രത്തിൽ വിജയ് യുടെ സുഹൃത്തിന്റെ വേഷമായിരുന്നു. ഗില്ലി, വസൂർ രാജ തുടങ്ങിയ ചിത്രങ്ങളിലും കരാട്ടെ രാജു വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ ഒരു ഡസനോളം ചിത്രം നടന്റെ കൈയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP