Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കരീന മതം മാറിയിട്ടില്ലെന്ന് ഭർത്താവ് സെയ്ഫ് അലി ഖാൻ; പ്രചരണങ്ങൾ അഴിച്ചുവിടുന്നതിന് മുമ്പ് സത്യാവസ്ഥ മനസ്സിലാക്കണമെന്നും നടൻ

കരീന മതം മാറിയിട്ടില്ലെന്ന് ഭർത്താവ് സെയ്ഫ് അലി ഖാൻ; പ്രചരണങ്ങൾ അഴിച്ചുവിടുന്നതിന് മുമ്പ് സത്യാവസ്ഥ മനസ്സിലാക്കണമെന്നും നടൻ

മുസ്ലീമായ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ച അന്നുമുതൽ ചില മതസംഘടനകളുടെ ലക്ഷ്യമായി മാറിയിരിക്കുകയാണ് കരീന കപൂർ. ലൗ ജിഹാദിനെക്കുറിച്ച് വിശദീകരിക്കുന്നതിന് കരീനയെ പോസ്റ്റർ ഗേൾ ആക്കിയതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 2012 ലാണ് സെയ്ഫും കരീനയും വിവാഹിതരായത്. അന്ന് മുതൽ നടി മതസംഘടനകളുടെ ഇരയായി മാറിയിരുന്നു.

എന്നാൽ കരീന ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സെയ്ഫ് അലിഖാൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ജനങ്ങൾ വിചാരിക്കുന്നത് പോലെ കരീന കപൂർ ലൗ ജിഹാദിന്റെ ഭാഗമാകുകയോ മതംമാറ്റത്തിന് വിധേയമാകുകയോ ചെയ്തിട്ടില്ലെന്നാണ് ഭർത്താവ് സെയ്ഫ് അലി ഖാൻ പറയുന്നത്. ലൗ ജിഹാദ് എന്ന പരാമർശം പോലും ഖേദകരമാണെന്നും മതവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ഏറ്റവും വലിച്ചിഴയ്ക്കപ്പെട്ടയാളാണ് കരീനയെന്നും സെയ്ഫ് പറഞ്ഞു.

തന്റെ ഭാര്യയുടെ കാര്യത്തിൽ മതമൗലിക വാദികൾക്ക് തെറ്റു പറ്റിയിട്ടുണ്ടെന്നും ഇത്തരം വാക്കുകൾ വൈകാരികമായും സാമൂഹ്യമായും വൈജ്ഞാനികമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.എന്തിനേക്കാളും ഉപരി ചെയ്യുന്ന ജോലിയാണ് കരീനയ്ക്ക് പ്രശസ്തി നല്കിയിട്ടുള്ളത്. സിനിമയ്ക്കും സമൂഹത്തിനും കരീന നൽകിയ സംഭാവന മുൻ നിർത്തി രാജ്യം അഭിമാനിക്കുകയാണ് വേണ്ടതെന്നും നടൻ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP