Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെളുത്ത ഫ്രോക്കണിഞ്ഞു മുടിയഴിച്ച് നിറവയറുമായി കരീന; റാംപ് വാക്കിന് പിന്നാലെ മാഗസിൻ ഫോട്ടോഷൂട്ട്; ഇന്റർനെറ്റ് ലോകത്ത് വൈറലായി പ്രഗ്നൻസി ഫാഷൻ വെയർ ചിത്രങ്ങൾ

വെളുത്ത ഫ്രോക്കണിഞ്ഞു മുടിയഴിച്ച് നിറവയറുമായി കരീന; റാംപ് വാക്കിന് പിന്നാലെ മാഗസിൻ ഫോട്ടോഷൂട്ട്; ഇന്റർനെറ്റ് ലോകത്ത് വൈറലായി പ്രഗ്നൻസി ഫാഷൻ വെയർ ചിത്രങ്ങൾ

രു സ്ത്രീ ഏറ്റവും സുന്ദരിയായിരിക്കുന്നത് അവൾ അമ്മയാകാൻ ഒരുങ്ങുമ്പോഴാണെന്നാണ് എല്ലാവരും പറയുന്നത്. അത് അക്ഷരാർത്ഥത്തിൽ ശരിവെയ്ക്കും നിങ്ങൾ ഈ കരീന കപൂറിന്റെ ചിത്രം കാണുമ്പോൾ. സാധാരണ രീതിയിൽ അമ്മയാവാൻ ഒരുങ്ങുമ്പോൾ എല്ലാവരും അത് ആഘോഷിക്കാറില്ല. എന്നാൽ അവരിൽ നിന്നെല്ലാം കരീന വേറിട്ടു നിൽക്കുകയാണ്. പ്രസവകാലം കരീന നന്നായി എൻജോയി ചെയ്യുന്നുണ്ട്.

വെളുത്ത ഫ്രോക്കണിഞ്ഞു മുടിയഴിച്ച് നിറവയറുമായി നിൽക്കുന്ന കരീനയുടെ പ്രഗ്നൻസി ഫാഷൻ വെയർ ചിത്രമാണ് ഇപ്പോൾ സംസാര വിഷയം. അത്രമേൽ സുന്ദരമാണ് ചിത്രം. ചിത്രത്തിനെ ഇത്രയേറെ ചന്തം നൽകുന്നത് പുറംഭംഗി മാത്രമല്ല എന്നതാണ് ഏറ്റവും പ്രസക്തം. കരീനയുടെ നിലപാടുകൾ കൂടിയാണ് എന്നതാണ് വാസ്തവം.

മാഗസിൻ ഫോട്ടോഷൂട്ടിന് മുമ്പോടിയായി കരീന പോകുന്നതിന്റെ ചിത്രങ്ങളായിരുന്നു ഇത്. പ്രസവകാലം ഒരിക്കലും മടിപിടിച്ച് ഇരിക്കേണ്ടതല്ലെന്നും അപ്പോഴും നമ്മൾ ആക്ടീവ് ആയിരിക്കണമെന്നുമാണ് കരീനയുടെ കാഴ്ചപ്പാട്. താൻ അമ്മയാകുവാൻ പോകുന്നുവെന്നത് ഒരിക്കലും മറച്ചുവയ്ക്കാത്ത, കാമറകളെ പേടിച്ച് ഒളിച്ചിരിക്കാതിരുന്ന നിലപാട്. നിറവയറുമായി റാംപിൽ വരെ ചുവടുവച്ചു കരീന.

ഗർഭിണിയാണെങ്കിലും താൻ അഭിനയിക്കാൻ തയ്യാറാണെന്ന് തുറന്ന് പറഞ്ഞതിന് പിന്നാലെ ആയിരുന്നു നിറവയറുമായി കരീന റാംപിലെത്തിയത്. ലാക്‌മേ ഫാഷൻ വീക്കിന്റെ റാംപിൽ ഗർഭിണിയായ കരീന കപൂർ ചുവടുവച്ചപ്പോൾ ഫാഷനേക്കാളേറെ ആരാധകർ നെഞ്ചേറ്റിയത് അമ്മയാകാൻ തയ്യാറെടുക്കുന്ന താരത്തിനെയായിരുന്നു.

ഞാനും എന്റെ കുഞ്ഞും ഒരുമിച്ച് ആദ്യമായി ചുവടുവയ്ക്കുന്ന റാംപെന്ന ഓർമയിലാണ് ഈ നിമിഷം തനിക്ക് പ്രിയപ്പെട്ടതാകുന്നതെന്ന് കരീന വ്യക്തമാക്കിയിരുന്നു. ഗർഭകാലത്ത് ക്യാമറയുടെ മുന്നിൽ നിന്ന് മാറി നിൽക്കില്ലെന്ന് അന്ന് കരീന വ്യക്തമാക്കിയിരുന്നു. ഇന്ന് അത് പ്രാവർത്തികവുമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP