Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാക്കിസ്ഥാനി ചിത്രത്തിൽ അഭിനയിക്കാൻ കരീന സമ്മതം മൂളി; ഷൊയെബ് മൻസൂർ ചിത്രത്തിലെ നായികയാവാൻ നടി

പാക്കിസ്ഥാനി ചിത്രത്തിൽ അഭിനയിക്കാൻ കരീന സമ്മതം മൂളി; ഷൊയെബ് മൻസൂർ ചിത്രത്തിലെ നായികയാവാൻ നടി

ഖുദാ കേ ലിയേ, ബോൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാവുകയും വിമർശക പ്രശംസ നേടുകയും ചെയ്ത സംവിധായകനായ ഷൊയേബ് മൻസൂർ ചിത്രത്തിലൂടെ പാക് സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടി കരീന കപൂർ. ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന റിപ്പോർട്ട് വളരെ മുന്നേ വന്നിരുന്നെങ്കിലും ഇപ്പോഴാണ് നടി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ പാക്കിസ്ഥാനി ചിത്രത്തിൽ അഭിനയിക്കുന്ന ആദ്യ ബോളിവുഡ് മുൻനിര നടിയായി മാറുകയാണ് കരീന.

ചിത്രത്തിന്റെ ചർച്ചകൾക്കായി കരീന അടുത്തയാഴ്‌ച്ച ദുബായിലേയ്ക്ക് തിരിക്കും. തിരക്കഥ വിശദമായി കേട്ട ശേഷമേ കരീന കരാറൊപ്പു വയ്ക്കൂ. ചിത്രത്തിന്റെ പ്രമേയവും കഥയും ഷൊയേബ് കരീനയ്ക്ക് മെയിൽ ചെയ്തിരുന്നു. ശക്തമായ കഥാപാത്രമാണ് കരീനയ്ക്ക് ചിത്രത്തിലെന്നാണ് സംവിധായകൻ പറയുന്നത്. കഥ ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് വിശദമായ ചർച്ചകൾക്കായി ദുബായിലേയ്ക്ക് പോകാൻ കരീന തീരുമാനിച്ചത്.

ആർ.ബാൽകി സംവിധാനം ചെയ്യുന്ന കി ആൻഡ് കായുടെ അവസാനവട്ട ഷൂട്ടിംഗിലാണ് കരീന കപൂർ. ഉഡ്ത പഞ്ചാബ് എന്ന ചിത്രത്തിലും കരീന കപൂർ അഭിനയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP