Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴവിൽ നിറങ്ങളിലുള്ള ബിക്കിനിയിട്ട് പുഞ്ചിരിച്ച് നില്ക്കുന്ന ചിത്രം ആരാധകർക്കായി പങ്ക് വച്ച് കത്രീന; ബോളിവുഡ് സുന്ദരി പിറന്നാൾ ആഘോഷിക്കാനായി മെക്‌സിക്കോയിൽ

മഴവിൽ നിറങ്ങളിലുള്ള ബിക്കിനിയിട്ട് പുഞ്ചിരിച്ച് നില്ക്കുന്ന ചിത്രം ആരാധകർക്കായി പങ്ക് വച്ച് കത്രീന; ബോളിവുഡ് സുന്ദരി പിറന്നാൾ ആഘോഷിക്കാനായി മെക്‌സിക്കോയിൽ

ഭിനയ മികവുകൊണ്ടും കഥാപാത്ര തിരഞ്ഞെടുപ്പുകൾ കൊണ്ടും ബോളിവുഡിലെ മികച്ച നടിമാരിൽ ഇടം നേടിയ കത്രീനയുടെ ജന്മദിനം ആണ് നാളെ. തന്റെ 36ാം പിറന്നാൾ ആഘോഷം ഇത്തവണ മെക്‌സിക്കോയിൽ വച്ചാണ് താരം ആഘോഷിക്കായി. ഇതിനായി നടി മെക്‌സിക്കോയിലെത്തിക്കഴിഞ്ഞു.. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം നോർത്ത് അമേരിക്കയിലാകും ആഘോഷം.

ഇതിനിടെ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ നടി സോഷ്യൽമീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്. മഴവിൽ നിറങ്ങളിലുള്ള ബിക്കിനിയിട്ട് പുഞ്ചിരിച്ച് നിൽക്കുന്ന ചിത്രമാണ് നടി പങ്ക് വച്ചത്. കത്രീനയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയും സംവിധായിക സോയാ അക്തറും കത്രിനയുടെ ചിത്രത്തെ പുകഴ്‌ത്തി രംഗത്തെത്തി. രോഹിത് ഷെട്ടിയുടെ സൂര്യവൻഷിയാണ് കത്രീനയുടെ അടുത്ത സിനിമ. അക്ഷയ് കുമാറാണ് ചിത്രത്തിലെ പ്രധാനകഥാപാത്തെ അവതരിപ്പിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP