Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്മിത പാട്ടീൽ അവാർഡ് നേടാൻ കത്രീനയ്ക്ക് എന്ത് യോഗ്യത? പരിഹാസവുമായി പ്രശസ്തരുൾപ്പെടെയുള്ളവർ രംഗത്ത്; ട്രോളർമാരും സജീവം

സ്മിത പാട്ടീൽ അവാർഡ് നേടാൻ കത്രീനയ്ക്ക് എന്ത് യോഗ്യത? പരിഹാസവുമായി പ്രശസ്തരുൾപ്പെടെയുള്ളവർ രംഗത്ത്; ട്രോളർമാരും സജീവം

ന്ത്യൻ സിനിമയിലെ അതുല്യ അഭിനേത്രിയായിരുന്ന സ്മിത പാട്ടീൽ മെമ്മേറിയിൽ അവാർഡ് കത്രീനയ്ക്ക് നൽകാനുള്ള തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ വൻ പ്രതിഷേധം. ബോബി ഡിയോൾ, രവീന്ദ്ര ജഡേജ, താക്കൂർ സിങ് എന്നിവർ ട്വിറ്ററിലൂടെ അവാർഡ് തീരുമാനത്തെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കത്രീന കൈഫിന് അവാർഡ് നൽകുന്നത് അഭിനയിക്കാന അറിയാത്തവർക്ക് ഓസ്‌കാറ നൽകുന്നതു പോലെയാണെന്നാണ് ബോബി ഡിയോളിന്റെ ട്വീറ്റ്. രവീന്ദ്ര ജഡേജ കുറച്ചു കൂടി കടന്ന് കത്രീനയെ പരിഹസിച്ചു. കത്രീനയുടെ സിനിമ അഭിനയത്തിന് സ്മിത പാട്ടീൽ അവാർഡ് ലഭിച്ചിരിക്കുന്നു.

ചുരുങ്ങിയ സമയം കൊണ്ട് ജഡേജയുടെ ട്വീറ്റ് നിരവധിപേർ റീട്വീറ്റ് ചെയ്തു. കത്രീനയ്ക്ക് പുരസ്‌കാരം ലഭിക്കാൻ യാതൊരു അർഹതയുമില്ലെന്നാണ് ബോളിവുഡ് ആരാധകരുടെയും വാദം. ഒരു അഭിനേത്രി എന്ന നിലയിൽ എടുത്തു പറയാൻ പറ്റിയ ഏതെങ്കിലും കഥാപാത്രം കത്രീനയക്കുണ്ടോ എന്നാണ് വിമർശകരുടെ ചോദ്യം. കത്രീനയക്ക് അവാർഡ് നൽകുന്നതിലൂടെ സ്മിത പാട്ടീലിനെ അപമാനിക്കുകയാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

തൻവി ആസ്മി, ശ്രീദേവി, മനീഷ കൊയ്‌രാള, ഊർമിള മണ്ഡോദ്കർ, തബു, വിദ്യ ബാലൻ, ഐശ്വര്യ റായ്, കരീന കപൂർ, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നിവരാണ് നേരത്തെ അവാർഡ് നേടിയിട്ടുള്ളത്. സന്നദ്ധ സംഘടനയായ പ്രിയദർശിനി അക്കാദമിയാണ് പുരസ്‌കാരം നലകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP