Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാനടി വിജയമായതോടെ പ്രതിഫലം കുത്തനെ ഉയർത്തി കീർത്തി സുരേഷ്; രാജമൗലി ചിത്രത്തിൽ അഭിനയിക്കാൻ നടി വാങ്ങുന്നത് മൂന്ന് കോടി; മേനകയുടെയും സുരേഷിന്റെയും മകൾ തെന്നിന്ത്യ സിനിമാ ലോകത്തെ മിന്നും താരമായി മാറിയതിങ്ങനെ

മഹാനടി വിജയമായതോടെ പ്രതിഫലം കുത്തനെ ഉയർത്തി കീർത്തി സുരേഷ്; രാജമൗലി ചിത്രത്തിൽ അഭിനയിക്കാൻ നടി വാങ്ങുന്നത് മൂന്ന് കോടി; മേനകയുടെയും സുരേഷിന്റെയും മകൾ തെന്നിന്ത്യ  സിനിമാ ലോകത്തെ മിന്നും താരമായി മാറിയതിങ്ങനെ

ലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായ മേനക സുരേഷിന്റെയും നിർമ്മാതാവായ സുരേഷ് കുമാറിന്റെയും മകളായ കീർത്തിയാണ് ഇപ്പോൾ തെന്നിന്ത്യയിലെ താരം. അടുത്തിടെ റിലീസ് ചെയ്ത തെലുങ്ക് ചിത്രമായ മഹാനടിയിലെ സാവിത്രിയെ അവതരിപ്പിച്ചതിലൂടെയാണ് ഈ താരം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. മാത്രമല്ല നടി തേടി നിരവധി അവസരങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മഹാനടിയുടെ വിജയം നടിയുടെ പ്രതിഫലം കുത്തനെ ഉയർത്തിയെന്നും റിപ്പോർട്ട് വരുന്നുണ്ട്.

തെലുങ്ക് ചിത്രമായ മഹാനടിയിൽ ടൈറ്റിൽ വേഷമവതരിപ്പിക്കാൻ ഒന്നരക്കോടി രൂപയാണ് കീർത്തി പ്രതിഫലമായി വാങ്ങിയതെങ്കിൽ അടുത്തതായി അഭിനയിക്കാനൊരുങ്ങുന്ന രാജമൗലി ചിത്രത്തിനായി നടി മൂന്ന് കോടിയാണ് വാങ്ങുന്നതെന്നാണ് സൂചന.രാംചരൺ തേജയും ജൂനിയർ എൻ.ടി. ആറും ആണ് ഇതിൽ നായകന്മാരായി എത്തുന്നത്.

മലയാള സിനിമയിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും കീർത്തി സുരേഷിനെ താരമാക്കി മാറ്റിയത് അന്യഭാഷാ ചിത്രങ്ങളാണ്. തമിഴിൽ തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയ് യെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മെഗാഹിറ്റായ സാമിയുടെ തുടർച്ചയായി വിക്രം ഹരി ടീം ഒരുക്കുന്ന സാമി സ് ക്വയറിലും കീർത്തി സുരേഷാണ് നായിക. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയിൽ മമ്മൂട്ടിയുടെ മകളുടെ വേഷം അവതരിപ്പിക്കുന്നതും കീർത്തിസുരേഷാണ്.

നാഗ്അശ്വിൻ സംവിധാനം ചെയ്ത മഹാനടിയിലൂടെ ദുൽഖർ സൽമാനും തെലുങ്ക് സിനിമയിൽ തുടക്കം കുറിച്ചിരുന്നു. സാവിത്രിയായി കീർത്തിയെത്തിയപ്പോൾ ജെമിനി ഗണേശനായാണ് ദുൽഖർ എത്തിയത്. ബോക്സോഫീസ് കലക്ഷനിൽ നിലവിലെ റെക്കോർഡുകളെല്ലാം തകർത്താണ് ചിത്രം മുന്നേറുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന് 60 കോടി കലക്ഷൻ ലഭിച്ചിരുന്നു. ഇന്ത്യയിൽ മാത്രമല്ല വിദേശത്തുനിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP