Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൃത്ഥ്വിരാജിന്റെ മകൾ അലംകൃത, നിവിന്റെ മകൻ ദാവീദ്, അജു വർഗീസിന്റെ ഇരട്ടക്കുട്ടികൾ; മലയാളത്തിലെ താരങ്ങളുടെ കുരുന്നുകളുടെ കഥ ഇങ്ങനെ

പൃത്ഥ്വിരാജിന്റെ മകൾ അലംകൃത, നിവിന്റെ മകൻ ദാവീദ്, അജു വർഗീസിന്റെ ഇരട്ടക്കുട്ടികൾ; മലയാളത്തിലെ താരങ്ങളുടെ കുരുന്നുകളുടെ കഥ ഇങ്ങനെ

ണക്കാലത്ത് മാദ്ധ്യമങ്ങൾ, പൊതുവെ വനിതാ മാസികകളും ചാനലുകളും മത്സരിക്കുന്നത് സിനിമാ താരങ്ങളുടെ കുടുംബവിശേഷം തേടുന്നതിലാണ്. ഇത്തവണയും അതിന് മാറ്റമില്ല. മലയാളത്തിലെ യുവതാരങ്ങളുടെ കുടുംബവിശേഷങ്ങളാണ് എവിടെയും നിറഞ്ഞുനിൽക്കുന്നത്. പൃത്ഥ്വിരാജിന്റെ മകൾ അലംകൃതയും നിവിൻ പോളിയുടെ മകൻ ദാവീദും അജുവർഗീസിന്റെ ഇരട്ടക്കുട്ടികളും നിറഞ്ഞുനിൽക്കുകയാണ്.

പൃത്ഥ്വിരാജിനും സുപ്രീയക്കും 2014 സെപ്റ്റംബർ എട്ടിനാണ് മകൾ ജനിച്ചത്. ഫേസ്‌ബുക്കിലൂടെ തന്റെ മകളുടെ ജനനം പ്രഖ്യാപിച്ച പൃത്ഥ്വിരാജ് കുഞ്ഞിന് അലംകൃത മേനോൻ പൃത്ഥ്വിരാജ് എന്നാണ് പേരെന്നും വ്യക്തമാക്കി. അടുത്തിടെ വനിതയിലൂടെ അലംകൃതയെ പൃത്ഥ്വി ലോകത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തു. പൃത്ഥ്വിരാജുമായുള്ള സാമ്യമാണ് കുട്ടിയുടെ ചിത്രം കണ്ട ആരാധകരെ സന്തോഷിപ്പിക്കുന്നത്.

ചിരിയിലൂടെയും സ്വാഭാവിക അഭിനയത്തിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച നിവിൻ പോളിയുടെ മകൻ ദാവീദിന്റെ ചിരിയും ആരാധകരുടെ മനസ്സിൽപതിഞ്ഞുകഴിഞ്ഞു. തന്റെ മകന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്ന നിവിൻ പോളി, ഷൂട്ടിങ്ങിന്റെ ടെൻഷൻ മുഴുവൻ താൻ ഒഴിവാക്കുന്നത് മകനുമൊത്ത് കളിക്കുമ്പോഴാണ്. സിനിമയിൽ തന്നെ കാണുമ്പോഴൊക്കെ മകൻ തിരിച്ചറിയാറുണ്ടെന്നും നിവിൻ പറയുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട ബേബി ശാലിയുടെ കുടുംബ ജീവിതം ഇന്നും മലയാളികൾക്ക് അറിയാൻ ഇഷ്ടമുള്ള വിശേഷമാണ്. തമിഴ്‌നടൻ അജിത്തിനെ വിവാഹം ചെയ്ത ശാലിനിക്ക് രണ്ട് മക്കളുണ്ട്. അനൗഷ്‌കയും അദ്വൈത് കുമാറും. 2008-ലാണ് അനൗഷ്‌ക ജനിച്ചത്. ഏഴ് വയസ്സെത്തിയ അനൗഷ്‌ക ബേബി ശാലിനിയെ ഓർമ്മിപ്പിക്കുന്നു. ഇക്കൊല്ലം മാർച്ചിലായിരുന്നു അദ്വൈത് കുമാറിന്റെ ജനനം. കുട്ടി തലയെന്നാണ് സോഷ്യൽ മീഡിയ ഈ കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്.

യുവതാരങ്ങളിൽ ശ്രദ്ധേയനായ അജുവർഗീസിന് ഇരട്ട കുട്ടികളാണ്. ഇവാനും ജൗനയും. ഫാഷൻ ഡിസൈനറായ അഗസ്റ്റിനയാണ് അജുവിന്റെ ഭാര്യ. ഒരാൺകുട്ടിയെയും ഒരു പെൺകുട്ടിയെയും ആദ്യ പ്രസവത്തിൽത്തന്നെ ലഭിച്ച സന്തോഷത്തിലാണ് അജുവും അഗസ്റ്റിനയും. 2014 ഒക്ടോബർ 28-നാണ് അജുവിന്റെയും അഗസ്റ്റിനയുടെയും ജീവിതത്തിലേക്ക് ഇവാനും ജൗനയും എത്തിയത്.

നടൻ ജയസൂര്യയുടെ മകൻ അദ്വൈത് ഇതിനകം സിനിമയിൽ മുഖം കാണിച്ചുകഴിഞ്ഞു. ലാൽ ബഹാദൂർ ശാസ്ത്രി എന്ന സിനിമയിൽ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് അദ്വൈതിന്റെ അരങ്ങേറ്റം. ഒമ്പത് വയസ്സുള്ള അദ്വൈതിന് പുറമെ, വേദ എന്നൊരു മകളുമുണ്ട് ജയസൂര്യ-സരിത ദമ്പതിമാർക്ക്. ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് 2004-ൽ ജയസൂര്യ വിവാഹിതനായത്.

നന്ദനത്തിലൂടെ മലയാളികളുടെ മനംകവർന്ന നവ്യനായർക്ക് 2010-ലാണ് സായ് കൃഷ്ണ എന്ന മകൻ ജനിക്കുന്നത്.  മുംബൈയിൽ ബിസിനസ് നടത്തുന്ന സന്തോഷ് മേനോനാണ് നവ്യയുടെ ഭർത്താവ്. മകൻ ജനിച്ചശേഷം സിനിമയിൽനിന്ന് വിട്ടുനിന്ന നവ്യ, 2012-ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെ തിരിച്ചുവന്നിരുന്നു. ഇപ്പോൾ, മകനെ വളർത്തുന്ന തിരക്കിലാണ് താനെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ നവ്യ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP