Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രൂപാന്തരത്തിൽ കൊച്ചുപ്രേമനെത്തുക വേറിട്ട ഗെറ്റപ്പിൽ; എംബി പത്മകുമാറിന്റെ ചിത്രത്തിൽ നായകനായി നടൻ

രൂപാന്തരത്തിൽ കൊച്ചുപ്രേമനെത്തുക വേറിട്ട ഗെറ്റപ്പിൽ; എംബി പത്മകുമാറിന്റെ ചിത്രത്തിൽ നായകനായി നടൻ

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ സിനിമ, മികച്ച അഭിനേതാവ് എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ മൈ ലൈഫ് പാർട്ടണറിന് ശേഷം കൊച്ചുപ്രേമനെ നായകനാക്കി .എം ബി പത്മകുമാർ ഒരുക്കുന്ന ചിത്രത്തിൽ കൊച്ചുപ്രേമൻ വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്നു.

രൂപാന്തരമെന്ന ചിത്രത്തിലാണ് കൊച്ചുപ്രേമൻ വേറിട്ട ലുക്കിലെത്തുന്നത്.
നായകനാവുന്നത്.വ്യത്യസ്തമായ ചിന്തയിലൂടെയാണ് രൂപാന്തരത്തിന്റെ യാത്ര. ശാസ്ത്രം മുന്നോട്ടുപോകുവാൻ ഒരുക്കിക്കൊടുക്കുന്ന ഊന്നു വടിയിൽ ജീവിക്കുന്ന മനുഷ്യരൂപങ്ങൾ നേരിടേണ്ടിവരുന്ന വിവരിക്കാൻ പറ്റാത്ത ആത്മസംഘർഷങ്ങൾ, ഇരുട്ടും വെളിച്ചവും, ശബ്ദവും നിശബ്ദവുമായി സിനിമയുടെ ഭാഷയിൽ ചിത്രത്തിൽ പറയുകയാണെന്ന് പത്മകുമാർ പറഞ്ഞു.

തിരുവനന്തപുരത്ത് ചിത്രീകരണം തുടരുന്ന ചിത്രത്തിന്റെ തിരക്കഥയും പത്മകുമാറിന്റെതാണ്. രാഘവൻ എന്ന കഥാപാത്രത്തെയാണ് കൊച്ചുപ്രേമൻ അവതരിപ്പിക്കുത്തത്. പുതുമുഖം ഭരത് ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തിലെത്തുന്നുണ്ട്. ശരത് ചന്ദ്രനാണ് നിർമ്മാണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP