Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിഷേകിന് അമ്മയാണോ ഭാര്യയാണോ ഏറ്റവും പേടിയെന്ന ചോദ്യവുമായി കരൺ ജോഹർ; അമ്മയെന്ന് അഭിഷേക് പറയുമ്പോൾ ഭാര്യയെന്ന് തിരുത്തി സഹോദരി ശ്വേത; ഇടക്ക് കയറി മറുപടി പറഞ്ഞ സഹോദരിക്ക് നേരെ മിണ്ടാതിരിക്കാൻ പറഞ്ഞ് അഭിഷേക്; കോഫി വിത്ത് കരണിൽ ഏറ്റവും പുതിയ പ്രൊമോ വീഡിയോയും വൈറലാകുമ്പോൾ

അഭിഷേകിന് അമ്മയാണോ ഭാര്യയാണോ ഏറ്റവും പേടിയെന്ന ചോദ്യവുമായി കരൺ ജോഹർ; അമ്മയെന്ന് അഭിഷേക് പറയുമ്പോൾ ഭാര്യയെന്ന് തിരുത്തി സഹോദരി ശ്വേത; ഇടക്ക് കയറി മറുപടി പറഞ്ഞ സഹോദരിക്ക് നേരെ മിണ്ടാതിരിക്കാൻ പറഞ്ഞ് അഭിഷേക്; കോഫി വിത്ത് കരണിൽ ഏറ്റവും പുതിയ പ്രൊമോ വീഡിയോയും വൈറലാകുമ്പോൾ

സംവിധയകൻ കരൺ ജോഹർ അവതാരകനായി എത്തുന്ന ഷോയായ കോഫി വിത്ത് കരൺ ടിവി പരിപാടികളിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. അടുത്തിടെയായി ഈ പരിപാടികളുടെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാവുകയും വിവാദങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. ബോളിവുഡ് താരം രൺവീറ് സിങ്ങ് വർഷങ്ങൾക്ക് മുൻപ് ഷോയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് അടുത്തിടെ വിവാദമായിരുന്നു. ഇപ്പോളിതാ ഷോയുടെ ഏറ്റവും പുതിയ പ്രൊമോ വിഡിയോയും വൈറലാവുകയാണ്.

ഷോയുടെ അടുത്ത എപ്പിസോഡിന്റെ പ്രൊമോ വീഡിയോയാണ് ഇപ്പോൾ വൈറലാകന്നത്. അടുത്ത എപ്പിസോഡിൽ പങ്കെടുക്കുന്നത് അഭിഷേക് ബച്ചനും സഹോദരി ശ്വേതയുമാണ്. പരിപാടിയുടെ 30 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ പുറത്തുവന്നത്. നിരവധി ചോദ്യങ്ങളും ചില ഉത്തരങ്ങളും ഇരുവരും തമ്മിലെ വഴക്കും ഉൾപ്പെടുത്തിയാണ് പ്രൊമോ.

കരണിന്റെ ഷോയുടെ ഹൈലൈറ്റായ റാപ്പിഡ് ഫയർ റൗണ്ടിൽ അഭിഷേകിനോട് ചോദിക്കുന്ന ചോദ്യം ഇങ്ങനെ: 'ആരെയാണ് അഭിഷേകിന് ഏറ്റവും പേടി, അമ്മയെയോ ഭാര്യയെയോ?' അമ്മയെയാണ് പേടിയെന്ന് അഭിഷേകിന്റെ ഉത്തരം. എന്നാൽ ഉടനെ ശ്വേതയുടെ മറുപടിയെത്തി. 'ഭാര്യയെയാണ് അഭിഷേകിന് പേടി'. ഇതെന്റെ റാപ്പിഡ് ഫയർ റൗണ്ടാണ്, മിണ്ടാതിരിക്കെന്ന് അഭിഷേക് ശ്വേതയോട പറയുന്നതും വീഡിയോയിൽ കാണാം.

എന്തായാലും പുതിയ പ്രോമോ വീഡിയോയ്ക്ക് സോഷ്യൽമീഡിയയിൽ ഏറെ പ്രചാരം ലഭിച്ച് കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP