Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിനയ ജീവിതത്തിന് സംഗീതാവിഷ്‌കാരമൊരുക്കി മ്യൂസിക് ബാൻഡുമായി മോഹൻലാൽ; ലാലിസമെന്ന ബാൻഡുമായി ലോകപര്യടനത്തിന് സൂപ്പർ താരം

അഭിനയ ജീവിതത്തിന് സംഗീതാവിഷ്‌കാരമൊരുക്കി മ്യൂസിക് ബാൻഡുമായി മോഹൻലാൽ; ലാലിസമെന്ന ബാൻഡുമായി ലോകപര്യടനത്തിന് സൂപ്പർ താരം

ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മോഹൻലാൽ മ്യൂസിക് ബാൻഡ് പ്രഖ്യാപിച്ചു. ലാലിസം എന്നാണ് പേര്. മോഹൻലാലിന്റെ 36 വർഷത്തെ അഭിനയജീവിതത്തിലൂടെയുള്ള യാത്രയായിരിക്കും മ്യൂസിക് ബാൻഡ് ആവഷ്‌കരിക്കുക. സംഗീത സംവിധായകൻ രതീഷ് വേഗയും സംഘവുമാണ് മോഹൻലാലിന്റെ ബാൻഡിലെ മറ്റ് അംഗങ്ങൾ.

ലാലിസം എന്ന പേരിൽ പുതിയ മ്യൂസിക് ബാൻഡുമായി മോഹൻലാൽ ലോക പര്യടനവും നടത്തും. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ബാൻഡിന്റെ പേര് പ്രഖ്യാപിച്ചത്. അടുത്ത വർഷം ആദ്യം ബാൻഡിന്റെ ഉദ്ഘാടനം നടക്കും. ലോകത്തെ പ്രധാനവേദികളിൽ ഈ മ്യൂസ്‌ക് ബാൻഡ് പരിപാടി അവതരിപ്പിക്കും. സംഗീത സംവിധായകൻ രതീഷ് വേഗയാണ് പരിപാടിയുടെ സാക്ഷാത്കാരം. ചോയിസ് ഗ്രൂപ്പ് ഉടമ ജോസ് തോമസാണ് നിർമ്മാണം.

ഹോളോ ഗ്രാം സാങ്കേതിക വിദ്യയിലൂടെയാകും ബാൻഡ് എത്തുക. മോഹൻലാൽ പാടുമ്പോൾ ഹോളോ ഗ്രാമിലൂടെ കഥാപാത്രങ്ങളും വേദിയിലെത്തും. ഇത്തരത്തിലെ സാങ്കേതിക കരുത്തിലെത്തുന്ന ആദ്യ ഇന്ത്യൻ മ്യൂസിക് ബാൻഡാകും ലാലിസം. പാടുന്ന ലാലിനേയും ഹോളോ ഗ്രാം ലാലിനേയും ഓർജിനലുപോലെ തന്നെ പ്രേക്ഷകരിലെത്തിക്കും. ഇതു തന്നെയാകും ബാൻഡിന്റെ പ്രധാന സവിശേഷത.

രതീഷ് വേഗ സംഗീത സംവിധാനം നിർവഹിച്ച് മോഹൻലാൽ പാടിയ റൺ ബേബി റണ്ണിലെ 'ആറ്റുമണൽ പായയിൽ' എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു. അന്നുമുതൽ തുടങ്ങിയതാണ് മ്യൂസിക് ബാൻഡിലേക്കുള്ള ആലോചന. പലഘട്ടത്തിൽ ചർച്ചകൾ നടന്നു. മ്യൂസിക് ബാൻഡിന് രൂപമായ ശേഷം ലാലും പാട്ടുപാടാൻ തുടങ്ങി. ബാൻഡിന്റെ ചിത്രം ഫെയ്‌സ് ബുക്കിലുമിട്ടു. പക്ഷേ എന്താണ് ഉദ്ദേശമെന്ന് വ്യക്തമാക്കിയുമില്ല. ഇതിനാണ് ഇന്ന് കൊച്ചിയിലെ ചടങ്ങോടെ വിരാമമാകുന്നത്. സ്വന്തമായി സിനിമാനിർമ്മാണ, വിതരണക്കമ്പനികളുള്ള മോഹൻലാൽ ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭത്തിന് മുതിരുന്നത്.

ഒരു സർപ്രൈസ് ഇന്നുണ്ടാവുമെന്ന് മോഹൻലാൽ തന്നെ ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. മോഹൻലാലും ബാൻഡ് അംഗങ്ങളുമായുള്ള ചിത്രം നേരത്തെ അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ തന്നെ മ്യൂസിക് ബാൻഡ് യാഥാർത്ഥ്യമാവുകയാണെന്നും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP