Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബോളിവുഡ് താരം രാജേഷ് ഖന്നയുടെ മുംബൈയിലെ ബംഗ്ലാവ് ഇനി ഓർമ്മകളിൽ മാത്രം; കാലപ്പഴക്കത്തിന്റെ പേരിൽ പുതിയ ഉടമ വീട് പൊളിച്ച് പണിയും

ബോളിവുഡ് താരം രാജേഷ് ഖന്നയുടെ മുംബൈയിലെ ബംഗ്ലാവ് ഇനി ഓർമ്മകളിൽ മാത്രം; കാലപ്പഴക്കത്തിന്റെ പേരിൽ പുതിയ ഉടമ വീട് പൊളിച്ച് പണിയും

ബോളിവുഡിലെ സൂപ്പർ സ്റ്റാറായിരുന്ന നടൻ രാജേഷ് ഖന്നയുടെ ആശീർവാദ് എന്ന് പേരുള്ള ബംഗ്‌ളാവ് മുമ്പും വാർത്തയിൽ ഇടം പിടിച്ചിരുന്നു. മുംബൈ നഗരത്തിലെ കാർട്ടർ റോഡിൽ കടലിന് അഭിമുഖമായി പണി കഴിപ്പിച്ചിരിക്കുന്ന ബംഗ്‌ളാവ് ആരാധകരുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്നു. എന്നാൽ രണ്ട് വർഷത്തിന് മുമ്പ് ഈ ബംഗ്ലാവ് 90 കോടി രൂപയ്ക്ക് വിറ്റതും വാർത്തയായിരുന്നു. ഇപ്പോൾ രാജേഷ് ഖന്നയുടെ ഓർമ്മകൾ ഉണർത്തുന്ന ഈ വീട് ഇനി ഓർമ്മയാകുമെന്നാണ് പുറത്ത വരുന്ന വാർത്തകൾ പറയുന്നത്.

ഖന്നയുടെ സ്വപ്‌നങ്ങൾ പൂത്തുലഞ്ഞ ആ വീട് ഇപ്പോൾ ഇടിച്ച് നിരത്തിയിരിക്കുകയാണ്. കാലപ്പഴക്കത്തിന്റെ പേരിൽ പുതിയ ഉടമ ആ വീട് പൊളിച്ചുമാറ്റി പുതിയ ബംഗൽവ് പണിയാൻ ഒരുങ്ങുകയാണ്. മുംബൈയുടെ മുഖമുദ്രകളിൽ ഒന്നായിരുന്ന കെട്ടിടമാണ് പൊളിച്ച് മാറ്റപ്പെട്ടത്.

50 വർഷത്തോളം പഴക്കമുള്ളതായിരുന്നു ഈ ബംഗഌവ്. ഖന്നയുടെ വിജയവും പരാജയവും ഒക്കെ ഈ വീട്ടിൽ വച്ചായിരുന്നു. സിനിമയില് കത്തിക്കയറിയ കാലത്ത് തന്നെ അതിവേഗം പിന്നോട്ട് പോവുകയും ചെയ്തു. ഖന്നയുടെ സ്വപ്‌നങ്ങൾ പൂത്തുലഞ്ഞ ആ വീട് ഇടിച്ച് നിരത്തിയെന്ന വാർത്ത പഴയകാല ചിത്രങ്ങളേയും താരങ്ങളേയും ആരാധിക്കുന്നവർക്ക് അൽപ്പം വേദനയുണ്ടാക്കിയിരിക്കുകയാണ്.

ഒട്ടേറെ പ്രത്യേകതകളുള്ള ബംഗ്ലാവ് കടലോരത്തെ പ്രമുഖ ടൂറിസ്റ്റ് ആകർഷക കേന്ദ്രമാണ്.2009ൽ രാജേഷ് ഖന്ന ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ ബംഗ്ലാവ് ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർ മ്യൂസിയമാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മക്കളായ ട്വിങ്കിളും റിങ്കിളും വിവാഹിതരും സ്വന്തമായി വലിയ വീടുകളുള്ളവരുമായതിനാൽ ഇതിന്റെ ആവശ്യം അവർക്കില്ല എന്നാണ് ഖന്ന അന്നു പറഞ്ഞിരുന്നത്. എന്നാൽ അവസാന തീരുമാനം മക്കൾക്ക് വിട്ടുകൊടുക്കുകയും അവർ ബംഗ്ലാവ് വില്ക്കുകയുമായിരുന്നു.

ബോളിവുഡ് ഇതിഹാസം രാജേന്ദ്ര കുമാറിൽ നിന്ന് 1960 ലാണ് രാജേഷ് ഖന്ന ഈ ബംഗ്‌ളാവ് സ്വന്തമാക്കിയത്. ഡിംപിൾ എന്ന പേരിലായിരുന്ന ബംഗ്‌ളാവ് 3.5 ലക്ഷം രൂപക്കാണ് ഖന്ന വാങ്ങിയത്. ആ പേരു തന്നെ നിലനിർത്താൻ ഖന്ന ആഗ്രഹിച്ചെങ്കിലും രാജേന്ദ്ര കുമാർ അനുവദിച്ചില്ല. പിന്നീടാണ് ആശീർവാദ് എന്ന പേര് രാജേഷ് ഖന്ന നൽകിയത്

1969 74 കാലഘട്ടങ്ങളിൽ ഇന്ത്യൻ സിനിമയിലെ ഹിറ്റ് നായകനായിരുന്നു രാജേഷ് ഖന്ന 2012 ജൂലൈയിലാണ് അന്തരിച്ചത്.. നടിയായ ഡിംപിൾ കപാഡിയയാണ് ഭാര്യ. ട്വിങ്കിൾ ഖന്ന, റിങ്കി ഖന്ന എന്നിവരാണ് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP