Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എനിക്ക് വിവാഹത്തിൽ വിശ്വാസമില്ല; നമ്മുടെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ തുടങ്ങിയാൽ പലപ്പോഴും തെറ്റുകൾ സംഭവിക്കും; ഒരു കുട്ടി ഒരിക്കലും വീഴാതെ പഠിക്കില്ലല്ലോ? തുറന്ന പറച്ചിലുമായി ലെന

എനിക്ക് വിവാഹത്തിൽ വിശ്വാസമില്ല; നമ്മുടെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ തുടങ്ങിയാൽ പലപ്പോഴും തെറ്റുകൾ സംഭവിക്കും; ഒരു കുട്ടി ഒരിക്കലും വീഴാതെ പഠിക്കില്ലല്ലോ?  തുറന്ന പറച്ചിലുമായി ലെന

കൊച്ചി: തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം മനോഹരമായി അഭിനയിക്കുകയും പ്രേക്ഷകരെ വെറുപ്പിക്കാത്തൊരു നടി എന്നാണ് ലെന അറിയപ്പെടുന്നത്. ജയരാജിന്റെ സിനിമയായ സ്‌നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തിയ ലെന ഏത് വേഷത്തിലും പ്രത്യക്ഷപ്പെടാൻ മടിയില്ലാത്ത നടിയാണ്.

വിവാഹമോചനത്തിന് ശേഷം ഇനിയൊരു കൂട്ട് വേണ്ടേ എന്നുള്ള ചോദ്യത്തിന് ഇത്തരം കാര്യങ്ങളൊന്നും താൻ ചിന്തിക്കാറില്ലെന്നായിരുന്നു ലെനയുടെ മറുപടി. തനിക്ക് ധാരാളം സുഹൃത്തുക്കളുണ്ടെന്നും അത് തന്നെ ധാരാളമെന്നും ലെന പറയുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ച പ്രശ്‌നങ്ങളെപ്പറ്റി ഗൃഹലക്ഷമിക്ക് മുന്നിൽ മനസ്സ തുറക്കുകയായിരുന്നു ലെന

എനിക്ക് വിവാഹത്തിൽ വിശ്വാസമില്ല എന്നാലും താൻ സ്ഥായിയായൊരു മോസ്‌കോ സ്റ്റാച്ചുവോ ഒന്നും അല്ല. ജീവിതം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് പ്രവചിക്കാൻ പറ്റില്ലെന്നും പിന്നെ എന്തിനാണ് ആലോചിച്ച് ടെൻഷനടിക്കുന്നതെന്നുമാണ് ലെനയുടെ ചോദ്യം. ഞാൻ എന്റെ ജീവിതം ജീവിക്കുന്നു അതിൽ ആരും ഇടപെടാറില്ല. പുറത്തിറങ്ങിയാൽ ബിസിനസ് പുതിയ സിനിമ എന്നിവയെക്കുറിച്ചൊക്കെയാണ് എല്ലാവരും പറയാറ് എന്നും പിന്നിലേക്ക് ചിക്കിചികഞ്ഞ് പോകുന്നവർ ആൾക്കാർ എന്റെ ചുറ്റുവട്ടത്തില്ലെന്നും ലെന പറയുന്നു.

ജീവിതത്തിൽ പല തെറ്റുകളും സംഭവിച്ച് പോയിട്ടുണ്ടെന്നും സ്വന്തം ഇഷ്ടത്തിന് ജീവിക്കുമ്പോൾ അത് സാധാരണയാണെന്നും ലെന പറയുന്നു. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും തെറ്റുകളിൽ നിന്ന് പാഠം പടിക്കാൻ ശ്രമിക്കുകയാണെന്നും ലെന അഭിമുഖത്തിൽ പറയുന്നു.

മതങ്ങളിൽ തനിക്ക് വിശ്വാസമില്ല എന്നാൽ ദൈവത്തിൽ തനിക്ക് വിശ്വാസമുണ്ട്. എന്റെ അച്ഛൻ നായരാണ് അമ്മ കാത്തലിക്കും അനിയത്തി മുസ്ലിമും ഞങ്ങളുടെ ഫാമിലിയിൽ തന്നെ എല്ലാ മതങ്ങളുമുണ്ട്. എന്നാലും പണ്ട് തൊട്ടേ ഒരു മതത്തിന് പ്രസക്തി ഉണ്ടെന്ന് തോനിയിട്ടില്ലെന്നും ലെന പറയുന്നു.

ജയരാജിന്റെ സിനിമയായ സ്‌നേഹത്തിലൂടെയാണ് ലെന ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.  ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP