Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേരുദോഷം മാറ്റാൻ ഭരത് ചന്ദ്രനുമായി ത്രിബിൾ റോളിൽ അവതരിക്കും; തിയേറ്ററുകൾക്കൊപ്പം നിർമ്മാണവും വിതരണവും ഏറ്റെടുക്കും: ഷാജി കൈലാസും രൺജി പണിക്കരും സുരേഷ് ഗോപിയും കൂട്ടിനും; ദിലീപിൽ നിന്നും പാഠം പഠിച്ച ലിബർട്ടി ബഷീറിന്റെ ഭാവി പദ്ധതികൾ ഇങ്ങനെ

പേരുദോഷം മാറ്റാൻ ഭരത് ചന്ദ്രനുമായി ത്രിബിൾ റോളിൽ അവതരിക്കും; തിയേറ്ററുകൾക്കൊപ്പം നിർമ്മാണവും വിതരണവും ഏറ്റെടുക്കും: ഷാജി കൈലാസും രൺജി പണിക്കരും സുരേഷ് ഗോപിയും കൂട്ടിനും; ദിലീപിൽ നിന്നും പാഠം പഠിച്ച ലിബർട്ടി ബഷീറിന്റെ ഭാവി പദ്ധതികൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചലച്ചിത്രനിർമ്മാതാവും ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായ ലിബർട്ടി ബഷീറിന്റെ തിയറ്ററുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാനായി ചരട് വലിച്ചത് സുരേഷ് ഗോപി തന്നെ. അതിനിടെ നിർമ്മാണത്തിൽ കൂടുതൽ സജീവമായി വിതരണത്തിലേക്കും കടക്കാനാണ് ലിബർട്ടിയുടെ പദ്ധതി. സിനിമയുടെ എല്ലാ മേഖലയിലും ചുവടുറപ്പിക്കാനാണ് നീക്കം. പത്തുകൊല്ലമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിൽ മാത്രമാണ് ലിബർട്ടി ബഷീർ ശ്രദ്ധകാട്ടിയിരുന്നത്. ഇതുകൊണ്ടാണ് താൻ സിനിമാ മേഖലയിൽ ഒറ്റപ്പെട്ടതെന്നാണ് ലിബർട്ടി ബഷീർ വിലയിരുത്തുന്നത്. ഇതിന് പരിഹാരം കാണാനാണ് നിർമ്മാതാവും വിതരണക്കാരനുമാകാൻ ലിബർട്ടി ശ്രമം തുടങ്ങിയത്. 

ഇതിന്റെ തുക്കമെന്നോണമാണ് കമ്മീഷറിന്റെ മൂന്നാം ഭാഗം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ വിതറണവും ലിബർട്ടി ഗ്രൂപ്പ് തന്നെ നിർവ്വഹിച്ചേക്കും. തിയേറ്റർ സംഘടനാ നേതാവെന്ന നിലയിലുണ്ടായ പേരുദോഷം മാറ്റുകയാണ് ലക്ഷ്യം. എല്ലാ മേഖലയിലും നിറഞ്ഞ് സിനിമയിലെ സജീവ സാന്നിധ്യമായി ലബിർട്ടി ബഷീർ തുടരും. സുരേഷ് ഗോപി-രൺജി പണിക്കർ-ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഭരത്ചന്ദ്രൻ ഐപിഎസിന്റെ രണ്ടാം ഭാഗം ഉടൻ ചിത്രീകരണം തുടരും. അതായത് കമ്മീഷണറുടെ മൂന്നാം ഭാഗമാണ് ഇത്. കമ്മീഷ്ണർ, ഭരത്ചന്ദ്രൻ ഐപിഎസ് എന്നീ ചിത്രങ്ങളുടെ തുടർച്ചയായിട്ടായിരിക്കും ലിബർട്ടി ബഷീർ നിർമ്മിക്കുന്ന ചിത്രം വരുന്നത്. വലിയ ഇടവേളയ്ക്ക് ശേഷം രൺജി പണിക്കർ തിരക്കഥ എഴുതുന്ന ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്യും.

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന കാര്യം ലിബർട്ടി ബഷീർ തന്നെ സ്ഥിരീകരിച്ചു. ഇൻസ്‌പെക്ടർ ബൽറാം, ബൽറാം വെഴ്‌സസ് താരാദാസ്, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ സിനിമകൾ നിർമ്മിച്ച ലിബർട്ടി ബഷീർ കഴിഞ്ഞ കുറേക്കാലമായി തിയേറ്റർ ബിസിനസിൽ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. ഇതിനിടെയാണ് വിലക്ക് എത്തിയത്. ഇതോടെ സിനിമാ രംഗത്ത് ബഷീർ ഒറ്റപ്പെട്ടു. ഇതിനിടെയാമ് സഹായഹസ്തവുമായി സുരേഷ് ഗോപിയെത്തിയത്. കമ്മീഷണറിന്റെ മൂന്നാംഭാഗമെന്ന ആശയം സുരേഷ് ഗോപിയാണ് മുന്നോട്ട് വച്ചത്.

എന്നാൽ ഷാജി കൈലാസും രൺജി പണിക്കരും വിലക്കുള്ള ലിബർട്ടി ബഷീറുമായി സഹകരിക്കുന്നതിൽ രണ്ട് മനസ്സിലായിരുന്നു. ഇതിനിടെയാണ് വിലക്ക് മാറിയത്. ഇതിന് പിന്നിൽ സുരേഷ് ഗോപിയാണ് ചരട് വലികൾ നടത്തിയത്. ദിലീപുമായി അടുപ്പമുള്ള നിർമ്മാതാക്കളിലൂടെയായിരുന്നു അനുനയ നീക്കങ്ങൾ. ഒത്തുതീർപ്പ് വ്യവസ്ഥകൾ ലിബർട്ടി ബഷീർ അംഗീകരിച്ചതോടെ ദിലീപും വിലക്ക് മാറ്റാൻ സമ്മതിച്ചു. ഫലത്തിൽ ലിബർട്ടി ബഷീർ തിയേറ്റർ ഉടമയും നിർമ്മാതാവും ആകുന്നു. വിതരണ രംഗത്തേക്കും ലിബർട്ടി ഗ്രൂപ്പ് എത്തുമെന്നാണ് സൂചന.

ബഷീറിന്റെ തിയേറ്ററുകൾക്ക് സിനിമ നൽകാതെ സംഘടനകൾ പ്രതികാര നടപടികൾ ആരംഭിച്ചതോടെയാണ് നിർമ്മാണരംഗത്തേക്ക് മടങ്ങിവന്നത്. ക്രിസ്മസ് കാലത്ത് തിയറ്റർ അടച്ച് സമരം നടത്തിയതിന്റെ പേരിലാണ് ലിബർട്ടി ബഷീർ ഉൾപ്പെടെയുള്ളവരുടെ തിയറ്ററുകൾക്ക് പുതിയ ചിത്രങ്ങൾ നൽകുന്നത് സിനിമ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ നിർത്തിയത്. ലിബർട്ടി ബഷീർ വിഭാഗത്തിന്റെ അപ്രമാധിത്വം ഇല്ലായ്മ ചെയ്തത് ദിലീപിന്റെ നേതൃത്വത്തിലാണ്. പിന്നീട് വിലക്ക് ദിലീപ് തന്നെ പിൻവലിച്ചു. ഇതിനിടെ മാപ്പു പറഞ്ഞാണ് ലിബർട്ടി ബഷീർ കാര്യം സാധിച്ചതെന്ന വാർത്തകളുമെത്തി.

ഇതിനെ ലിബർട്ടി ബഷീർ ഇത് നിഷേധിച്ചു. ആരോടും മാപ്പ് പറഞ്ഞല്ല റിലീസിങ് സിനിമകൾ ലഭിച്ചതെന്ന് ലിബർട്ടി ബഷീർ പ്രതികരിച്ചത്. അത്തരം പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാസമരത്തെ തുടർന്ന് അടച്ചുപൂട്ടേണ്ടി വന്ന ലിബർട്ടി ടാക്കീസിൽ സിനിമാപ്രദർശനം ആരംഭിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ ചിത്രമായ ഗ്രേറ്റ് ഫാദർ, മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ദ ബോർഡർ എന്നിവയാണ് ലിബർട്ടി തിയേറ്ററുകളിൽ ആദ്യം പ്രദർശിപ്പിച്ചത്. ഇതിന് മുന്നോടിയായി തിയേറ്റർ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷനിൽനിന്ന് ലിബർട്ടി ബഷീർ രാജിവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP