Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹ ജീവിതത്തേക്കാൾ നല്ലതു ലിവിങ് ടുഗെദർ; പങ്കാളികളുടെ കുടുംബങ്ങൾക്കു സമ്മതമെങ്കിൽ പിന്നെ ആർക്കാണു പ്രശ്‌നമെന്നും നടി തൃഷ

വിവാഹ ജീവിതത്തേക്കാൾ നല്ലതു ലിവിങ് ടുഗെദർ; പങ്കാളികളുടെ കുടുംബങ്ങൾക്കു സമ്മതമെങ്കിൽ പിന്നെ ആർക്കാണു പ്രശ്‌നമെന്നും നടി തൃഷ

വിവാഹത്തിന്റെ വക്കോളമെത്തി ഒടുവിൽ അതു വേണ്ടെന്നു വച്ച നടിയാണു തെന്നിന്ത്യൻ താരസുന്ദരി തൃഷ. ഇപ്പോൾ തൃഷ പറയുന്നതു വിവാഹ ജീവിതത്തേക്കാൾ നല്ലത് ലിവിങ് ടുഗെദർ റിലേഷൻഷിപ്പ് ആണെന്നാണ്.

വിവാഹംകഴിച്ച് ദുരന്തപൂർണമായ ജീവിതം നയിച്ച് അത് പിന്നീട് വിവാഹമോചനത്തിലേക്കെത്താനുള്ള സാധ്യതയുണ്ട്. അതിലും എത്രയോ ഭേദമാണ് ലിവിങ് ടുഗെദർ എന്നാണു നടിയുടെ വാദം.

രണ്ടുകൂട്ടർക്കും കൃത്യമായ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലിവിങ് ടുഗദറിൽ ലഭിക്കും. അതിനാൽ തന്നെ അവിടെ പ്രശ്‌നങ്ങൾ ഉടലെടുക്കില്ല. ലിവിങ് ടുഗദർ ആരംഭിക്കുന്ന യുവതിയുടെയോ യുവാവിന്റെയോ കുടുംബങ്ങൾക്കും ഇക്കാര്യം സമ്മതമാണെങ്കിൽ ആർക്കാണ് പ്രശ്‌നമെന്നാണു നടി ചോദിക്കുന്നത്.

വിവാഹം കഴിഞ്ഞ് കോടതി മുറിയിൽ പോയി മോചനത്തിന് വേണ്ടി കാത്തുനില്ക്കുന്നതിലും നല്ലതാണ് ഇത്തരം ബന്ധങ്ങളെന്നും തൃഷ പറഞ്ഞു.

വരുൺ മാനിയൻ എന്ന വ്യവസായിയുമായുള്ള വിവാഹനിശ്ചയം വരെ എത്തിയിരുന്നു തൃഷ. എന്നാൽ, അതിനുശേഷം തൃഷ ആ വിവാഹം വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ഏറ്റവും സന്തോഷകരം എന്നാണ് തൃഷ പറയുന്നത്. വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് വ്യക്തമാക്കിയെങ്കിലും ഇതിന് കാരണം എന്താണെന്നു പറയാൻ തൃഷ പറഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP