Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛന്റെ സിനിമാ വഴിയേ മക്കളും; ലോഹിതദാസിന്റെ ഓർമ്മയിൽ മദ്യപാനത്തെ കുറിച്ചുള്ള ബോധവൽക്കരണത്തിനുള്ള ഹ്രസ്വചിത്രം 'സുശീലൻ ഫ്രം പേർഷ്യ'; ലോഹിതദാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരികൃഷ്ണനും വിജയ് ശങ്കറും ലക്ഷ്യമിടുന്നത് കൂടുതൽ ഉയരങ്ങൾ

അച്ഛന്റെ സിനിമാ വഴിയേ മക്കളും; ലോഹിതദാസിന്റെ ഓർമ്മയിൽ മദ്യപാനത്തെ കുറിച്ചുള്ള ബോധവൽക്കരണത്തിനുള്ള ഹ്രസ്വചിത്രം 'സുശീലൻ ഫ്രം പേർഷ്യ'; ലോഹിതദാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരികൃഷ്ണനും വിജയ് ശങ്കറും ലക്ഷ്യമിടുന്നത് കൂടുതൽ ഉയരങ്ങൾ

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിത ദാസ് അന്തരിച്ച് പത്ത് വർഷം തികഞ്ഞ വേളയിൽ അദ്ദേഹത്തിന്റെ പേരിലുള്ള പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ നിർമ്മാണ സംരംഭം. ലോഹിതദാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ 'സുശീലൻ ഫ്രം പേർഷ്യ' എന്ന ഹ്രസ്വ ചിത്രമാണ് പുറത്തു വന്നത്.

കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെയാണ് ലോഹിതദാസ് പ്രൊഡക്ഷൻ ആരംഭിക്കുന്നതായി ലോഹിതദാസിന്റെ മക്കളായ ഹരികൃഷ്ണനും വിജയ് ശങ്കറും പ്രഖ്യാപിച്ചത്. 'സുശീലൻ ഫ്രം പേർഷ്യ' എന്ന ഹ്രസ്വ ചിത്രത്തിലൂടെ മദ്യപാനത്തെ കുറിച്ചുള്ള ബോധവൽക്കരണമാണ് നടത്തിയിരിക്കുന്നത്. ഇനി സിനിമാ നിർമ്മാണത്തിലേക്കും കടക്കും. ലോഹിതദാസ് പ്രൊഡക്ഷൻസിന്റെ ഫേസ്‌ബുക്ക് പേജിലാണ് ഹ്രസ്വചിത്രം പങ്കു വച്ചിരിക്കുന്നത്. അച്ഛന്റെ പേരിൽ തുടക്കമിട്ടിരിക്കുന്ന സംരംഭത്തെക്കുറിച്ച് വിശദീകരിക്കുന്ന ചെറിയൊരു കുറിപ്പും പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഫേസ്‌ബുക്ക് പേജിൽ ഹരികൃഷ്ണനും വിജയ് ശങ്കറും കുറിച്ചതിങ്ങനെ

പ്രിയ സുഹൃത്തുക്കളെ,

പ്രിയ സുഹൃത്തുക്കളെ,
വീണ്ടുമൊരു മഴക്കാലം വരവായ്.അസാന്നിദ്ധ്യത്തിന്റ ഒരു ദശാബ്ദം.ഈ കഴിഞ്ഞ കാലയളവിൽ വേരിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു ആഗ്രഹമാണ് അച്ഛന്റെ പേരിലൊരു പ്രൊഡക്ഷൻ ഹൗസ്.ചിലരെങ്കിലും ഒരു പക്ഷെ ശ്രദ്ധിച്ചുകാണും ഞങ്ങൾ ചെയ്ത ചില വർക്കുകളിൽ 'ലോഹിതദാസ് പ്രൊഡക്ഷൻസ് ' എന്ന പേര്.ഇന്ന് ഞങ്ങൾ ആ സ്വപ്നം കുറേക്കൂടെ ഗൗരവമായി എടുക്കാനും അതിനു പിന്നിൽ നിന്ന് സജ്ജരായി പ്രവർത്തിക്കാനും ഉള്ള ഊർജ്ജവും ധൈര്യവും പൂർണ്ണ ഉത്തരവാദിത്വത്തോടെ ചുമലിലേറ്റുന്നു.

TVC,PSA,Documentaries,Corporate Videos അങ്ങനെ ക്യാമറയ്ക്ക് പിന്നിൽ നിന്ന് ചെയ്യുന്ന എന്തുമാകട്ടെ,മൂല്യങ്ങൾ കൈവിടാതെ അത് ഭംഗിയായി നിറവേറ്റാൻ കഴിയും എന്ന പ്രതീക്ഷയോടെ ഒരു ചുവട് മുന്നോട്ട് വയ്ക്കുന്നു.മുന്നോട്ടുള്ള ഓരോ ചുവടിലും എല്ലാവരുടെയും സ്‌നേഹവും പ്രാർത്ഥനയും അനുഗ്രഹവും കൂടെയുണ്ടാവുമെന്നുള്ള പ്രതീക്ഷയിൽ ഞങ്ങൾ യാത്ര തുടങ്ങുകയാണ്.ആദ്യ പടിയായി ലോഹിതദാസ് പ്രൊഡക്ഷൻസിന്റെ പേജ് ഇന്ന് തുടങ്ങുന്നു.
നന്ദി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP