Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചേച്ചിയും അനിയത്തിയും അരങ്ങ് തകർത്ത ലൂക്ക..! അഹാനയ്‌ക്കൊപ്പം അഭിനയിച്ച് കൈയടി നേടി എട്ടാം ക്ലാസുകാരി സഹോദരി ഹൻസികയും; ലൂക്കയുടെ വിശേഷങ്ങൾ ഇങ്ങനെ

ചേച്ചിയും അനിയത്തിയും അരങ്ങ് തകർത്ത ലൂക്ക..! അഹാനയ്‌ക്കൊപ്പം അഭിനയിച്ച് കൈയടി നേടി എട്ടാം ക്ലാസുകാരി സഹോദരി ഹൻസികയും; ലൂക്കയുടെ വിശേഷങ്ങൾ ഇങ്ങനെ

 കൊച്ചി: ടൊവിനോ ചിത്രം ലൂക്കയിലൂടെ രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാർ. ടൊവിനോയുടെ നായികറോളിൽ അതിഗംഭീര പ്രകടനം തന്നെയാണ് താരം കാഴ്ചവയ്ക്കുന്നത്. അഹാനയ്‌ക്കൊപ്പം തന്നെ താരത്തിന്റെ ചെറുപ്പവേഷത്തിൽ ഇളയ സഹോദരി ഹൻസികയും എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ലൂക്കയിലെ പ്രകടനത്തിൽ അഹാനയ്‌ക്കൊപ്പം തന്നെ ഹൻസികയും കൈയടി നേടുകയാണ്.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ഫർഹാൻ ഫാസിൽ ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണകുമാർ എന്ന താരം വെള്ളിത്തിരയിലേക്ക് എത്തുന്നത്. നടൻ കൃഷ്ണകുമാറിന്റെ നാല് മക്കളിൽ മൂത്ത പുത്രിയാണ് നടി കൂടിയായ അഹാന. ലൂക്കയിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രമായ ലൂക്ക എന്ന ശിൽപിയുടെ പ്രണയിനിയായിട്ടാണ് അഹാന എത്തുന്നത്. നിഹാരിക ബാനർജി എന്ന റോൾ അതിഗംഭീരമായിട്ടാണ് അഹാന അവതരിപ്പിച്ചതും.

നായികാ പ്രാധാന്യം കൂടിയുള്ള ചിത്രമായ ലൂക്കയിൽ അഹാനയുടെ നീഹാരിക എന്ന കഥാപാത്രത്തിന്റെ ചെറുപ്പമായി എത്തുന്നത് അഹാനയുടെ സഹോദരി ഹൻസികയാണ്. 13 വയസ് പ്രായമുള്ള ഹൻസിക എട്ടാം ക്ലാസിൽ പഠിക്കുകയാണ്. തിരുവനന്തപുരം ഹോളി ഏഞ്ചൽസിലാണ് ഹൻസിക പഠിക്കുന്നത്. ഇതോടെ കൃഷ്ണകുമാറിന്റെ കുടുംബത്തിൽ നിന്നും അഭിനയരംഗത്തേക്ക് എത്തുന്ന നാലാമത്തെ ആളാണ് ഹൻസു എന്ന ഹൻസിക.

വാർത്താ അവതാരകനായിരുന്ന കൃഷ്ണകുമാർ ടെലിവിഷൻ സീരിയലുകളിലാണ് ആദ്യം സജീവമായത്. 1994 ൽ സുരേഷ്ഗോപി നായകനായ 'കാശ്മീര'ത്തിലൂടെ സിനിമയിലെത്തി. തുടർന്ന് ഒരുപാട് സിനിമകളിൽ വില്ലനായും സ്വഭാവനടനായുമെല്ലാം തിളങ്ങി. ഇപ്പോഴും തമിഴ് സിനിമകളിൽ ഉൾപെടെ സജീവമാണ് താരം. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും അവതാരകയായും അഭിനേന്ദ്രിയുമായിട്ടൊക്കെ പേരെടുത്തിട്ടുണ്ട്.

നാലു പെൺമക്കളാണ് കൃഷ്ണകുമാർ സിന്ധു ദമ്പതികൾക്ക്. ഇതിൽ അഹാനയാണ് നായികയായി ആദ്യം സിനിമയിലേക്ക് എത്തിയത്. പിന്നാലെ ഇപ്പോൾ ഹൻസികയുമെത്തി. കൃഷണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയ്ക്കും മൂന്നാമത്തെ മകൾ ഇഷാനിക്കും നായികമാരാകാനുള്ള എല്ലാ രൂപസൗകുമാര്യങ്ങളുമുണ്ട്. സോഷ്യൽമീഡിയയിൽ ഇവർക്കെല്ലാവർക്കും നിരവധി ആരാധകരാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP