Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ കഥയും കഥാപാത്രവും അദ്ദേഹം ചെയ്തതുപോലെ മറ്റാർക്കും ചെയ്യാനാകില്ല; അദ്ദേഹം ശരിക്കുമൊരു മായാജാലമാണ്..അത്ഭുതമാണ്; യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ മമ്മൂട്ടിയെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറലാകുന്നു

ഈ കഥയും കഥാപാത്രവും അദ്ദേഹം ചെയ്തതുപോലെ മറ്റാർക്കും ചെയ്യാനാകില്ല; അദ്ദേഹം ശരിക്കുമൊരു മായാജാലമാണ്..അത്ഭുതമാണ്; യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ മമ്മൂട്ടിയെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറലാകുന്നു

രുപതു വർഷങ്ങൾക്ക് ശേഷം 'യാത്ര' എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് മടങ്ങി യെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി. ആന്ധ്രാപ്രദേശ് മുന്മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് മഹി വി രാഘവ് ചിത്രം ഒരുക്കുന്നത്. 1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് 'യാത്ര' എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചിരിക്കുന്ന ഘട്ടത്തിൽ മമ്മൂട്ടിയെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് സംവിധായകൻ മഹി വി രാഘവ് എഴുതിയിരിക്കുന്നത്.

മഹി വി രാഘവിന്റെ കുറിപ്പിന്റെ പൂർണരൂപം:
മമ്മൂട്ടിക്കൊപ്പമുള്ള യാത്രയുടെ അവസാനത്തിൽ
390ൽ അധികം സിനിമകൾ, മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ, 60ൽ അധികം നവാഗത സംവിധായകർക്കൊപ്പമുള്ള സിനിമകൾ, അതിനെല്ലാമപ്പുറത്ത് ഒരു വലിയ മാർഗ ദർശിയും നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം.
അദ്ദേഹത്തിന് ഇനിയൊന്നും തെളിയിക്കാനില്ല. സൂര്യാസ്തമനത്തിലേക്ക് നടന്നു പോകുമ്പോളുംഇതിഹാസമായി തന്നെ നിലനിൽക്കാം. അതിഥിയെ ബഹുമാനിക്കുക എന്നത് ഞങ്ങളുടെ പാരമ്പര്യവും സംസ്‌കാരവുമാണ്. ഒരു നടൻ എന്ന നിലയിൽ നിങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം അദ്ദേഹം ഉയർന്നില്ലെങ്കിൽ തീർച്ചയായും നിങ്ങൾക്കദ്ദേഹത്തെ വിമർശിക്കുകയും കീറിമുറിക്കുകയും ചെയ്യാം. നിരൂപകർ, പ്രേക്ഷകർ എന്നീ നിലകളിൽ നിങ്ങൾക്ക് അതിനുള്ള അധികാരമുണ്ട്.

പക്ഷെ ഈ നടൻ തെലുങ്കിൽ തിരക്കഥ കേട്ടയാളാണ്. ഓരോ വാക്കിന്റേയും അർത്ഥം പഠിച്ച ആളാണ്. ഓരോ വാക്കും തന്റെ സ്വന്തം ഭാഷയിലേക്ക് പകർത്തി പഠിച്ച് അസാധ്യമായി പറഞ്ഞ ആളാണ്. സംഭാഷണത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടി ഓരോ വരികളും ഡബ്ബ് ചെയ്യുകയും റീഡബ്ബ് ചെയ്യുകയും ചെയ്ത നടനാണ് അദ്ദേഹം. അദ്ദേഹത്തിന് നമ്മുടെ ഭാഷയോടും സംസ്‌കാരത്തോടും സിനിമകളോടും സ്നേഹവും ആരാധനയുമുണ്ട്.
ഇതിൽ കൂടുതലൊന്നും എനിക്ക് അദ്ദേഹത്തിൽ നിന്നും ചോദിക്കാനില്ല. ഹൃദയത്തിൽ കൈചേർത്തു വച്ച് ഞാൻ പറയുന്നു, ഈ കഥാപാത്രവും തിരക്കഥയും അദ്ദേഹം അഭിനയിച്ചു ജീവിച്ചതു പോലെ ചെയ്യാൻ മറ്റൊരു നടനും സാധിക്കില്ല

അദ്ദേഹം ശരിക്കും മാജിക്കാണ്. അത്ഭുതമാണ്. നമ്മുടെ ഈ യാത്രയ്ക്ക് ഞാൻ എന്നും കടപ്പെട്ടവനാണ്.
മഹി വി രാഘവ്, സംവിധായകൻ -യാത്ര

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP