Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭർത്താവിനൊപ്പം നൈറ്റ്ക്ലബിലെത്തിയ ബോളിവുഡ് നടിയെ ടോയ്‌ലറ്റിൽ വച്ച് കയറിപ്പിടിക്കാൻ ശ്രമം; മനോധൈര്യം വീണ്ടെടുത്ത മാഹിവിജ് പ്രതികരിച്ചത് കരണം നോക്കി രണ്ടു പൊട്ടിച്ചുകൊണ്ട്; മമ്മൂട്ടിയുടെ നായികയുടെ കൈക്കരുത്തറിഞ്ഞ ആഭാസൻ ഓടി രക്ഷപ്പെട്ടു

ഭർത്താവിനൊപ്പം നൈറ്റ്ക്ലബിലെത്തിയ ബോളിവുഡ് നടിയെ ടോയ്‌ലറ്റിൽ വച്ച് കയറിപ്പിടിക്കാൻ ശ്രമം; മനോധൈര്യം വീണ്ടെടുത്ത മാഹിവിജ് പ്രതികരിച്ചത് കരണം നോക്കി രണ്ടു പൊട്ടിച്ചുകൊണ്ട്; മമ്മൂട്ടിയുടെ നായികയുടെ കൈക്കരുത്തറിഞ്ഞ ആഭാസൻ ഓടി രക്ഷപ്പെട്ടു

കൊച്ചിയിൽ നടിക്ക് നേരെയുണ്ടായ അതിക്രമം ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. സെലിബ്രിറ്റികൾക്ക് നേരയുള്ള അതിക്രമങ്ങൾ പലപ്പോഴും പുറം ലോകം പോലും അറിയാറില്ല. തനിക്ക് ഏറ്റ അപമാനം തുറന്ന് പറഞ്ഞ മലയാള നടിയെ പോലെ തന്നെ ധൈര്യം പ്രകടിപ്പിച്ച് മാതൃകയാവുകയാണ് ബോളിവുഡ് നടി മഹി വിജും.

ഉപദ്രവിക്കാൻ ശ്രമിച്ച ആളുടെ ചെകിട്ടത്തടിച്ചാണ് മഹി വിജ് പ്രതികരിച്ചത്. മുംബൈയിലെ നൈറ്റ് ക്ലബിൽ കഴിഞ്ഞദിവസമാണ് സംഭവം.

നൈറ്റ് ക്ലബിൽ ഭർത്താവും നടനുമായ ജെയ് ബാനുശാലിക്കും സുഹൃത്തിനുമൊപ്പം എത്തിയതായിരുന്നു മഹി വിജ്. അപ്പോഴാണ് അപരിചിതനായ ഒരാൾ ക്ലബിലെ ശുചിമുറിയിൽ വച്ച് നടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചത്. ആദ്യം ഭയം തോന്നിയെങ്കിലും മനോധൈര്യം വീണ്ടെടുത്ത് താൻ അയാളെ രണ്ട് വട്ടം കരണത്തടിച്ചെന്ന് നടി പറഞ്ഞു.

അപ്പോഴും അവന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്നും നടി പറയുന്നു. ഒച്ച വച്ച് ആളെ കൂട്ടിയപ്പോഴേക്കും അയാൾ രക്ഷപ്പെട്ടു. പ്രതികരിക്കാൻ കഴിയാത്ത അവസ്ഥ വന്നിരുന്നെങ്കിൽ തന്റെ സ്ഥിതി ഇന്ന് ഇതായിരിക്കില്ലെന്നും മഹി വിജ് കൂട്ടിച്ചേർത്തു.

മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം അപരിചിതൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച നടിയാണ് മഹിവിജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP