Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബൊലോറോയാക്കിയ ഓട്ടോ ഇഷ്ടപ്പെട്ടു വാങ്ങിയ ആനന്ദ് മഹീന്ദ്രയ്ക്ക് രജനിയുടെ ജീപ്പിലും കണ്ണ്; കാലായിലെ സ്റ്റൈൽമന്നന്റെ ഥാർ തരുമോയെന്നു ചോദ്യം; ഷൂട്ടിങ് കഴിഞ്ഞാലുടൻ അങ്ങെത്തിക്കാമെന്ന് മരുമകൻ ധനുഷിന്റെ വാഗ്ദാനം

ബൊലോറോയാക്കിയ ഓട്ടോ ഇഷ്ടപ്പെട്ടു വാങ്ങിയ ആനന്ദ് മഹീന്ദ്രയ്ക്ക് രജനിയുടെ ജീപ്പിലും കണ്ണ്; കാലായിലെ സ്റ്റൈൽമന്നന്റെ ഥാർ തരുമോയെന്നു ചോദ്യം; ഷൂട്ടിങ് കഴിഞ്ഞാലുടൻ അങ്ങെത്തിക്കാമെന്ന് മരുമകൻ ധനുഷിന്റെ വാഗ്ദാനം

ചെന്നൈ: രജനീകാന്ത് നായകനായ കാലാ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ വലിയ തോതിൽ സ്വീകരിക്കപ്പെട്ടിരുന്നു. രജനീകാന്തിന്റെ കാരക്ടർ ഗെറ്റപ്പും പോസ്റ്ററും ചർച്ചയായതോടെ പോസ്റ്ററിലുള്ള ഥാർ ജീപ്പ് തനിക്ക് തരുമോ എന്ന ചോദ്യവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര രംഗത്ത് വന്നു.

രജനീകാന്ത് സിനിമയിൽ ഉപയോഗിച്ച ജീപ്പും അതിലെ നമ്പരും ഇരിപ്പും ഉൾപ്പെടെ ചർച്ചയാവുകയും ദളിത് രാഷ്ട്രീയവും അംബേദ്കറൈറ്റ് ആശയവുമാണ് പോസ്റ്ററിലെ രാഷ്ട്രീയ സൂചനയെന്നും വാദമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ കമ്പനി പുറത്തിറക്കിയ ജീപ്പ് സിനിമയിൽ ഉപയോഗിച്ചതിന്റെ ആഹ്ലാദത്തിൽ അതിന്റെ ആവശ്യക്കാരനായി ആനന്ദ് മഹീന്ദ്ര എത്തിയത്.

സൂപ്പർസ്റ്റാർ രജനീകാന്ത് ഉപയോഗിക്കുന്നതോടെ ആ വാഹനം ഒരു സിംഹാസനമായി മാറിയെന്നാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. തന്റെ കമ്പനിയുടെ ഓട്ടോ മ്യൂസിയത്തിലേക്ക് ഈ വാഹനം ലഭിക്കാനായി ആഗ്രഹമുണ്ടെന്നും ഇക്കാര്യം പ്രൊഡക്ഷൻ ടീമിനെ അറിയിക്കണമെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ട്വീറ്റ് വൈറലായതോടെ സിനിമയുടെ നിർമ്മാതാവും നടനുമായ ധനുഷ് മറുപടിയുമായി എത്തി.

വാഹനം ഇപ്പോൾ ചിത്രീകരണത്തിനായി ഉപയോഗിച്ച് കൊണ്ടിരിക്കുകയാണെന്നും ഷൂട്ടിങ് പൂർത്തിയായാൽ താങ്കളുടെ പക്കലെത്തിക്കാം എന്നുമാണ് ധനുഷ് ആനന്ദ് മഹീന്ദ്രയ്ക്ക് നൽകിയ മറുപടി. കബാലി എന്ന സൂപ്പർഹിറ്റിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കാലാ ബോംബെ അധോലോകം പശ്ചാത്തലമാക്കിയ സിനിമയാണ്.

കാലാ എന്ന അധോലോക നായകനാണ് രജനിയുടെ കഥാപാത്രം. അന്ധേരിയുടെ പശ്ചാത്തലത്തിലാണ് സിനിമ. മെയ്‌ 28നാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. വണ്ടർ ബാർ ഫിലിംസാണ് നിർമ്മാണവും വിതരണവും. ധനുഷിന്റെ സുഹൃത്തും ഗായകനുമായ വിജയ് യേശുദാസും ഈ വാഹനം തനിക്ക് വേണമെന്ന ആഗ്രഹവുമായി എത്തിയിരുന്നു.

പാലക്കാട് സ്വദേശി അനിൽ പണിക്കർ ഓട്ടോറിക്ഷയുടെ പിൻഭാഗം രൂപമാറ്റം വരുത്തി സ്‌കോർപ്പിയോ കാർ പോലെ ആക്കിയപ്പോഴും ആനന്ദ് മഹിന്ദ്ര വാങ്ങിയിരുന്നു.
മഹീന്ദ്ര കമ്പനിയുടെ ഹൈദരാബാദ് ഓഫീസിൽ ഡപ്യൂട്ടി ജനറൽ മാനേജരായ അനിൽ തന്റെ വാഹനത്തിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതു കണ്ടപ്പോഴാണ് മഹീന്ദ്രയ്ക്ക് ഇഷ്ടമായത്. തന്റെ മ്യൂസിയത്തിലേക്കായി ഇതു വാങ്ങിയ മഹീന്ദ്ര അനിലിന് പകരം ഒരു മിനി വാൻ നല്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP